»   » സിമ്രാന്‍ അമ്മവേഷം ഒന്നൂടെ പരീക്ഷിക്കുന്നു

സിമ്രാന്‍ അമ്മവേഷം ഒന്നൂടെ പരീക്ഷിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

തമിഴ് സിനിമയില്‍ ഇനി നായികയായി തിളങ്ങാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയതു കൊണ്ടാവുമോ സിമ്രാന്‍ അഭിനയ പ്രധാന്യമുള്ള അമ്മ വേഷങ്ങളിലേക്ക് പോവുന്നത്. വാരണം ആയിരത്തിനു ശേഷം തമിഴകത്തെ മുന്‍കാല സൂപ്പര്‍ നായികയായ സിമ്രാന്‍ വീണ്ടു സൂര്യയുടെ അമ്മയായി എത്തുന്നു. വാരണം ആയിരത്തിന്റെസംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് സിമ്രാന്റെ പുതിയ ചിത്രമായ 'ധ്രുവ നച്ചിത്തിര'വും സംവിധാനം ചെയ്യുന്നത്.

സൂര്യ ഡബ്ള്‍ റോളില്‍ അഭിനയിച്ച വാരണം ആയിരം രണ്ട് തലമുറകളെ അവതരിപ്പിച്ച ചിത്രമായിരുന്നു. ഇതില്‍ ആദ്യ തലമുറയില്‍ സൂര്യയുടെ കാമുകിയായും രണ്ടാം തലമുറയില്‍ അമ്മയായും സിമ്രാന്‍ മികച്ച അഭിനയമാണ് കാഴ്ച വച്ചത്. വിവാഹത്തിനു ശേഷം തിരിച്ചു വന്ന് അഭിനയിച്ച ഈ ചിത്രം തമിഴകത്ത് വന്‍ വിജയമായിരുന്നു.

മാര്‍ക്‌സ് കൊണിക്‌സിന്റെ ഛായാഗ്രഹണത്തില്‍ ഗൗതം മേനോന്‍ തന്നെയാണ് ധ്രുവ നച്ചിത്തിരത്തിന്റെ നിര്‍മ്മാതാവും തിരക്കഥാകൃത്തും. എ ആര്‍ റഹ്മാന്റേതാണ് ഗാനങ്ങള്‍. സൂര്യയുടെ നായികയായി ചിത്രത്തിലെത്തുന്നതും വാരണം ആയിരത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്ത സമീറ റഡ്ഡിയാണ്.

ഒരിക്കല്‍ അമ്മ വേഷങ്ങളില്‍ മാത്രം ഒതുങ്ങി കൂടാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ സിമ്രാന്‍ ഇപ്പോള്‍ പറയുന്നത് അമ്മ വേഷങ്ങള്‍ ചെയ്യാന്‍ താന്‍ തയ്യാറാണെന്നാണ്.

English summary
Simran plays Suriya's mom once again.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam