»   » മോഹന്‍ലാലിന്റെ നായികയായി സിമ്രാന്‍

മോഹന്‍ലാലിന്റെ നായികയായി സിമ്രാന്‍

Posted By:
Subscribe to Filmibeat Malayalam

താനൊരുക്കുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കാന്‍ നടിമാരെ കിട്ടുന്നില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞത് അടുത്തിടെയാണ്. മൈ ഫാമിലിയെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ രണ്ട് കുട്ടികളുടെ പിതാവായിട്ടാണ് അഭിനയിക്കുന്നത്. പ്ലസ് ടിവിന് പഠിയ്ക്കുന്ന കുട്ടിയുടെ അമ്മയായി അഭിനയിക്കാനുള്ള മടികാരണം മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം ജീത്തു ജോസഫിന്റെ ക്ഷണം നിരസിക്കുകയായിരുന്നു.

എന്നാല്‍ അന്വേഷണത്തിനൊടുവില്‍ ജീത്തു നായികയെ കണ്ടെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. തമിഴകത്തെ സൂപ്പര്‍ നായികയായിരുന്ന സിമ്രാനാണത്രേ മൈ ഫാമിലിയില്‍ ലാലിന്റെ നായികയാകാന്‍ എത്തുന്നത്. ഒരുകാലത്ത് തമിഴകത്തെ മുന്‍നിരനായകന്മാരുടെയെല്ലാം നായികയായി അഭിനയിച്ച സിമ്രാന്‍ വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവ് നടത്തുന്ന സിമ്രാന്‍ ലാലിന്റെ നായികയാകാന്‍ തമ്മതം മൂളിയെന്നാണ് കേള്‍ക്കുന്നത്.

മോഹന്‍ലാലും സിമ്രാനും ഇതാദ്യമായിട്ടല്ല ഒരുമിച്ച് അഭിനയിക്കാന്‍ പോകുന്നത്. ഇതിന് മുമ്പ് തമിഴില്‍ റിലീസായ പോപ്‌കോണ്‍ എന്ന ചിത്രത്തില്‍ ലാലിനൊപ്പം സിമ്രാന്‍ അഭിനയിച്ചിരുന്നു. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറുകയായിരുന്നു. എന്തായാലും ഇപ്പോള്‍ വീണ്ടും ഒന്നിയ്ക്കുന്ന ഈ താരജോഡികള്‍ ജീത്തുജോസഫിന്റെ സംവിധാനത്തില്‍ ഒരു ഹിറ്റ് സൃഷ്ടിക്കുമെന്ന് പ്രതീക്ഷിയ്ക്കാം.

മമ്മൂട്ടിയുടെ നായികയായി ഇന്ദ്രപ്രസ്ഥം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ സിമ്രാന്‍ വളരെ പെട്ടെന്നായിരുന്നു തമിഴ് സിനിമയിലെ മികച്ച നായിക നടിയായി വളര്‍ന്നത്. അജിത്ത് വിജയ് എന്നിവരുള്‍പ്പെടെയുള്ള നടന്മാര്‍ക്കൊപ്പമെല്ലാം ഹിറ്റുകള്‍ സൃഷ്ടിച്ച സിമ്രാന്‍ രൂപത്തിലും ഭാവത്തിലുമെല്ലാം തമിഴരുടെ മനം കവരുകയായിരുന്നു. വിജയ്-സിമ്രാന്‍ ജോഡി ഒരുകാലത്ത് തമിഴകത്തെ മികച്ച താരജോഡികളായിരുന്നു. പിന്നീട് നായികാവേഷത്തില്‍ നിന്നും മാറി മറ്റു വേഷങ്ങള്‍ സ്വീകരിക്കാനും സിമ്രാന്‍ തയ്യാറായി. ഗൗതം മേനോന്‍ ഒരുക്കിയ വാരണം ആയിരം എന്ന ചിത്രത്തില്‍ സൂര്യയുടെ ഭാര്യയായും അമ്മയായും അഭിനയിച്ച സിമ്രാന്‍ ഏറെ പ്രശംസകള്‍ നേടിയിരുന്നു.

English summary
Simran is making a comeback to Malayalam that too with none other than superstar Mohanlal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam