»   » മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ സിന്ധുജോയി കണ്ടെത്തി, ഇതാരാണെന്ന് ഓര്‍മയുണ്ടോ?

മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ സിന്ധുജോയി കണ്ടെത്തി, ഇതാരാണെന്ന് ഓര്‍മയുണ്ടോ?

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കാര്‍ത്തികയെ കണ്ടോ..? കണ്ടാല്‍ ആര്‍ക്കും മനസിലാകില്ല. താളവട്ടത്തിലെ മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടി തന്നെയാണോ ഇത്. മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്ത കാര്‍ത്തികയെ കണ്ടെത്തിയത് സാമൂഹിക പ്രവര്‍ത്തക ഡോ.സിന്ധു ജോയ് ആണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സിന്ധു ജോയ് കാര്‍ത്തികയ്‌ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തത്.

കാര്‍ത്തികയെ പെട്ടെന്ന് കണ്ടപ്പോള്‍ ആര്‍ക്കും മനസിലായില്ല. എന്നാല്‍, മോഹന്‍ലാലിന്റെ സാവിത്രിയെ നെഞ്ചോടു ചേര്‍ത്ത മലയാളികള്‍ മറക്കുമോ..? ഒരുകാലത്തെ മലയാളികളുടെ ഇഷ്ടനായികയെ കണ്ട സന്തോഷത്തിലാണ് സിന്ധു ജോയ് ഫോട്ടോ ഷെയര്‍ ചെയ്തത്.

മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ സിന്ധുജോയി കണ്ടെത്തി, ഇതാരാണെന്ന് ഓര്‍മയുണ്ടോ?

മാറ്റം എന്നു പറഞ്ഞാല്‍ ഇങ്ങനെയുണ്ടാകുമോ? ചിത്രത്തിലെ രഞ്ജിനിയെ കണ്ട് ഒരു തവണ മലയാളികള്‍ ഞെട്ടിയതാണ്. ഇതേ വികാരമാണ് ഇപ്പോള്‍ കാര്‍ത്തികയെ കണ്ടപ്പോഴും. മലയാളികളുടെ ഒരുകാലത്തെ ഇഷ്ടനായികയെ കണ്ടതില്‍ സന്തോഷം തന്നെ.

മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ സിന്ധുജോയി കണ്ടെത്തി, ഇതാരാണെന്ന് ഓര്‍മയുണ്ടോ?

പണ്ട് മോഹന്‍ലാലിന്റെ താരജോഡിയായിരുന്നു കാര്‍ത്തിക. താളവട്ടത്തില്‍ മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ ഒരിക്കലും മലയാളികള്‍ മറക്കില്ല. മോഹന്‍ലാലിന്റെ കൂടെയാണ് കാര്‍ത്തിക കൂടുതലും അഭിനയിച്ചത്. സംവിധായകന്‍ ബാലചന്ദ്രമോനോന്‍ ആണ് കാര്‍ത്തികയെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയത്.

മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ സിന്ധുജോയി കണ്ടെത്തി, ഇതാരാണെന്ന് ഓര്‍മയുണ്ടോ?

കാര്‍ത്തിക കുറച്ച് ചിത്രങ്ങളിലേ അഭിനയിച്ചുള്ളൂവെങ്കിലും എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. താളവട്ടം, ഗാന്ധിനഗര്‍, സെക്കന്റ്‌സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ഉണ്ണികളേ ഒരു കഥപറയാം, ജനുവരി ഓരോര്‍മ്മ, അടിവേരുകള്‍, മണിച്ചെപ്പ് തുറന്നപ്പോള്‍, ദേശാടനക്കിളി കരയാറില്ല തുടങ്ങി ചിത്രങ്ങളില്‍ അഭിനയിച്ചു. മലയാളികള്‍ക്ക് വീണ്ടും കാണാന്‍ തോന്നുന്ന ചിത്രങ്ങളാണ് ഇവയൊക്കെ.

മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ സിന്ധുജോയി കണ്ടെത്തി, ഇതാരാണെന്ന് ഓര്‍മയുണ്ടോ?

നായകന്‍ എന്ന ചിത്രത്തില്‍ ഉലകനായകന്‍ കമല്‍ഹാസന്റെ നായികയായും കാര്‍ത്തിക അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യവും നിഷ്‌കളങ്കയുമായ മുഖമായിരുന്നു കാര്‍ത്തികയ്ക്ക്. നാടന്‍ വേഷങ്ങളിലാണ് കൂടുതലും വേഷമിട്ടത്.

മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ സിന്ധുജോയി കണ്ടെത്തി, ഇതാരാണെന്ന് ഓര്‍മയുണ്ടോ?

സൂര്യ ഫെസ്റ്റിവെല്ലില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കാര്‍ത്തിക. നവ്യാനായരുടെ ശിവോഹം എന്ന നൃത്തസംഗീതമായിരുന്നു നടന്നത്. നവ്യയ്‌ക്കൊപ്പവും സിന്ധു സെല്‍ഫിയെടുത്തു.

മോഹന്‍ലാലിന്റെ സാവിത്രിക്കുട്ടിയെ സിന്ധുജോയി കണ്ടെത്തി, ഇതാരാണെന്ന് ഓര്‍മയുണ്ടോ?

വിവാഹത്തോടെ അഭിനയം നിര്‍ത്തിയ കാര്‍ത്തികയെ പിന്നെ എവിടെയും കണ്ടിട്ടില്ല. രഞ്ജിനിയെ പോലെത്തനെ പെട്ടെന്നൊരു പ്രത്യക്ഷപ്പെടലായിരുന്നു ഇതും. കുടുംബത്തോടൊപ്പം മാലദ്വീപിലാണ് കാര്‍ത്തിക.

English summary
Sindhu joy post picture of old famous actress Karthika

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam