»   » ''എണ്ണം തികയ്ക്കണ്ട, ആളുകള്‍ എന്നും ഓര്‍ക്കുന്ന ഒരു പത്തു പാട്ട് മതി ''!!

''എണ്ണം തികയ്ക്കണ്ട, ആളുകള്‍ എന്നും ഓര്‍ക്കുന്ന ഒരു പത്തു പാട്ട് മതി ''!!

Posted By: Pratheeksha
Subscribe to Filmibeat Malayalam

പശ്ചിമബംഗാളിലെ ചെറിയ നഗരത്തില്‍ നിന്ന് ബോളിവുഡിലെത്തിയ പിന്നണിഗായികയാണ് അന്തരാമിത്ര. പിന്നണി ഗാന രംഗത്ത് പത്തു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഗായിക തന്റെ കരിയറില്‍ താന്‍ സന്തോഷവതിയാണെന്നു പറയുന്നു.

ഇത്രയും വര്‍ഷത്തിനുള്ളില്‍ ആളുകള്‍ ഓര്‍ക്കുന്ന ഒരു പാട് നല്ല ഗാനങ്ങള്‍ ആലപിക്കാന്‍ അന്തരാമിത്രയ്ക്കു കഴിഞ്ഞു .ഗായിക പറയുന്നതു കേള്‍ക്കൂ..

പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാളില്‍ നിന്ന് മുംബൈയിലേക്ക് ചേക്കേറി ബോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഗായികയാണ് അന്തരാമിത്ര.

ഭീഗി സീ ഭാഗി സീ

ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒട്ടേറെ ഗാനങ്ങള്‍ അന്തരാമിത്ര ആലപിച്ചിട്ടുണ്ട് .ഭീഗി സീ ഭാഗീ സീ (രാജ് നീതി), ഇത്‌നി സീ ബാത ഹെ (അസര്‍) എന്നിവ അവയില്‍ ചിലതാണ്.

എണ്ണം തികക്കുന്നതില്‍ അര്‍ത്ഥമില്ല

പാട്ടുപാടി എണ്ണം തികയക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ആളുകള്‍ ഓര്‍ക്കുന്ന ഒരു പത്തു ഗാനങ്ങള്‍ ലഭിച്ചാല്‍ മതിയെന്നുമാണ് ഗായിക പറയുന്നത്. വിവിധ ചിത്രങ്ങളിലായി 50 ലധികം ഗാനങ്ങള്‍ ഗായികയുടേതായുണ്ട്.

സെറ ബംഗാളി അവാര്‍ഡ്

യുവ ഗായികക്കുളള സെറ ബംഗാളി അവാര്‍ഡുള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ അന്തരാമിത്രയ്ക്കു ലഭിച്ചിട്ടുണ്ട്. ബംഗാളിയാണെന്നു പറയുന്നതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറയുന്നു.

English summary
The voice behind songs like 'Gerua', 'Janam Janam', 'Saree Ke Fall Sa' and many others, Anatara Mitra is happy with the way her career has shaped up

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam