»   »  ജയലളിതയുടെ അമ്മ മനസ്സറിഞ്ഞത് തന്റെ കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴെന്ന് ഗായിക ചിത്ര

ജയലളിതയുടെ അമ്മ മനസ്സറിഞ്ഞത് തന്റെ കുഞ്ഞ് നഷ്ടപ്പെട്ടപ്പോഴെന്ന് ഗായിക ചിത്ര

Posted By: Pratheeksha
Subscribe to Filmibeat Malayalam

കേരളത്തിന്റെ വാനമ്പാടി കെഎസ് ചിത്രയ്ക്കുമുണ്ട് തമിഴകത്തിന്റെ അമ്മയെ കുറിച്ച് മധുരമുള്ള ഒരു ഓര്‍മ്മ. ജയലളിതയുടെ മനസ്സ് തനിക്ക് അറിയാന്‍ കഴിഞ്ഞത് തന്റെ മകള്‍ മരിച്ച സമയത്തായിരുന്നെന്ന് ചിത്ര പറയുന്നു.

കലാകാരന്മാരോട് പ്രത്യേക അടുപ്പം കാത്തു സൂക്ഷിച്ച ജയലളിത ജീവിതത്തിലെ സുപ്രധാന ഘട്ടത്തില്‍ തനിക്കു വലിയൊരു സഹായം ചെയ്യുകയായിരുന്നു

അമ്മയെ അടുത്തു കണ്ടത് ചുരുക്കം സന്ദര്‍ഭങ്ങളില്‍

അമ്മയെ അടുത്തു കണ്ടത് വളരെ ചുരുക്കം സന്ദര്‍ഭങ്ങളിലാണെന്നും കലാകാരന്മാരോടെല്ലാം അമ്മയ്ക്ക് പ്രത്യേക സ്‌നേഹമായിരുന്നെന്നും ചിത്ര പറയുന്നു

അമ്മയെ അടുത്ത് കണ്ട ഒരു നിമിഷം

തമിഴകത്തിന്റെ അമ്മയെ അടുത്തു കണ്ടത്് തമിഴ് നാട് സര്‍്ക്കാരിന്റെ ആദരം ഏറ്റുവാങ്ങാന്‍ പോയ സമയത്തായിരുന്നു. അന്നെടുത്ത കുറെ ചിത്രങ്ങള്‍ താന്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ചിത്ര പറയുന്നു

മകള്‍ മരിച്ച സമയത്ത്

മകള്‍ മരിച്ച സമയത്താണ് അവരുടെ മനസ്സ് എന്തെന്ന് ശരിക്കറിയാന്‍ കഴിഞ്ഞത്. മകള്‍ക്കായി ഒരു കുടീരം നിര്‍മ്മിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച ഉടനെ അവരതിന് അനുമതി നല്‍കുകയായിരുന്നു. എത്ര കാലം കഴിഞ്ഞാലും തനിക്കതു മറക്കാനാവില്ലെന്നും ചിത്ര പറയുന്നു

കുടീരങ്ങള്‍ കെട്ടാന്‍ അനുമതി നല്‍കാറില്ല

സാധാരണ ഗതിയില്‍ വീടുകളിലോ പൊതു ശ്മശാനങ്ങളിലോ കുടീരങ്ങള്‍ കെട്ടാന്‍ അനുമതി നല്‍കാറില്ല. അഥവാ നല്‍കിയാല്‍ തന്നെ ആറു മാസത്തിനകം പൊളിച്ചു നീക്കണമെന്ന വ്യവസ്ഥായുണ്ടാവും. പക്ഷേ തന്റെ കാര്യത്തില്‍ ഭരണകൂടം ആ കീഴവഴക്കം മാറ്റിവെക്കുകയായിരുന്നു

English summary
singer chitra recalling jayalalitha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam