»   » ഒരു കൊച്ച് വിശേഷവുമായി ജോത്സന

ഒരു കൊച്ച് വിശേഷവുമായി ജോത്സന

Posted By: AkhilaKS
Subscribe to Filmibeat Malayalam


മലയാളികളുടെ പ്രിയ ഗായിക ജോത്സനയ്ക്ക് ആരധനകരോട് ഒരു പുതിയ വിശേഷം പറയാനുണ്ട്. ജോത്സന ഒരു അമ്മയായി എന്നതാണ് ആ വിശേഷം. ജൂലൈ 9 നാണ് ജോത്സനയക്ക് കുഞ്ഞ് ജനിച്ചത്. ആണ്‍ കുഞ്ഞിനാണ് ജന്മം നല്കിയത്.

ജോത്സന തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ വിശേഷം ആരാധകരുമായി പങ്ക് വെച്ചത്. താന്‍ ജീവിതത്തിന്റെ പുതിയ റോള്‍ ആസ്വദിക്കുകയാണെന്നും തനിയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകെയും സ്‌നേഹിക്കുകെയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും ജോത്സന ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

Delighted and excited to share that i gave birth to my little baby boy on the 9th of July 2015. Looking forward with lots of prayers to this new phase in my life.Thank you all for your love and blessings :)

Posted by Jyotsna on Sunday, July 12, 2015

എര്‍ണാകുളം സ്വദേശിയായ ശ്രീകാന്താണ് ജോത്സനയുടെ ഭര്‍ത്താവ്. ജോത്സനുയുടെ അമ്മാവന്റെ മകനായ ശ്രീകാന്ത് ബാംഗ്ലൂരില്‍ സോഫ്‌വെയര്‍ എഞ്ചിനീയറാണ്.

2002ല്‍ പുറത്തിറങ്ങിയ പ്രണയമണി തൂവല്‍ എന്ന ചിത്രത്തില്‍ പിന്നണി ഗായികയായിട്ടാണ് ജോത്സനയുടെ അറങ്ങേറ്റം. പിന്നീട് നമ്മള്‍ എന്ന ചിത്രത്തിലെ എന്ത് സുഗമാണീ നിലാവ് എന്ന ഗാനത്തിലൂടെയാണ് ജോത്സന പ്രശ്‌സ്തയായത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി നിരവധി ഗാനങ്ങള്‍ പാടിയിട്ടുണ്ട്.

English summary
Delighted and excited to share that i gave birth to my little baby boy on the 9th of July 2015. Looking forward with lots of prayers to this new phase in my life. jyotsna wrote on her facebook page.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam