For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ജീവിതം പോയത് വല്ലാത്ത അവസ്ഥയിലൂടെ! ഗുരുവായൂരിൽ നിന്ന് കിട്ടിയത് പുതുജീവൻ, മനസ് തുറന്ന് ചിത്ര

  |

  കാതിനും മനസ്സിനും കുളിർമയേകുന്ന നിരവധി ഗാനങ്ങളാണ് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കെഎസ് ചിത്ര പ്രേക്ഷകർക്കായി സമ്മാനിക്കാറുള്ളത്. തികഞ്ഞ കൃഷ്ണഭക്തയാണ് ചിത്ര. അഷ്ടമി രോഹിണി ദിനത്തിൽ ജീവിതത്തിൽ ഭഗവാൻ സൃഷ്ടിച്ച മാറ്റത്തെ കുറിച്ച് ചിത്ര മനസ്സ് തുറക്കുകയാണ്. മനോരമയോടാണ് ജീവിതത്തിലുണ്ടായ അനുഭവം പങ്കുവെച്ചത്.

  ഭഗവാൻ അദ്ദേഹത്തിന്റെ ജീവിതത്തിനടുത്തേയ്ക്ക് വലിച്ചടുപ്പിച്ച് ചേർത്ത് നിർത്തിയ ജീവിതമാണ് തങ്ങളുടേതെന്ന് ചിത്ര പറയുന്നു. കൂടാതെ ഈ ജന്മാഷ്ടമിയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടെന്നും പ്രിയ ഗായിക പറയുന്നുണ്ട്. ഗുരുവായൂരിൽ ദർശനത്തിനെത്തിയ ആദ്യ ജന്മാഷ്ടമിയായിരുന്നു ഇത്. ഓരേ ജന്മാഷ്ടമിയിലും ഭഗവാൻ തന്നെ കൂടുതൽ അടുപ്പിച്ച നിർത്താറുണ്ട്.എന്നും നെറ്റിയിൽ തൊടുന്ന ആ കളഭത്തിന്റെ ഗന്ധവും എനിക്ക് ഓരോ കടമ്പയും കടന്നുപോകാനുള്ളൊരു ധൈര്യമാണ് ചിത്ര കണ്ണനെ കുറിച്ച് വാചാലയായി.

  കൃഷ്ണന്റെ ഗാനം പാടികൊണ്ടാണ് ചിത്ര പിന്നണി ഗാന രംഗത്തേയക്ക് ചുവട് വെച്ചത്. എന്റ പേര് കണ്ണനുണ്ണി എന്ന പാട്ട് ആകാശവാണിയ്ക്കായി പാടുമ്പോൾ തനിയ്ക്ക് 5 വയസായിരുന്നു പ്രായം. എംജി രാധാകൃഷ്ണൻ ചേട്ടൻ ചിട്ടപ്പെടുത്തിയ പാട്ടായിരുന്നു അത്. ജന്മാഷ്ടമിയ്ക്ക് പ്രേക്ഷേപണം ചെയ്യാൻ വേണ്ടിയുള്ള സംഗീത ശിൽപ്പത്തിലേയ്ക്ക് വേണ്ടിയായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട് ജീവിതം പാട്ട് മാത്രമായപ്പോൾ ഭഗവാന് വേണ്ടി കൂടുതൽ പാട്ടികൾ പാടി. പലതും എന്നെ കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തിച്ചു.

  നിരവധി വേദികളിൽ പാടാറുള്ള പാട്ടിനെ കുറിച്ചും ചിത്ര പറഞ്ഞു. ദാസേട്ടൻ പാടിയ ഒരു നേരമെങ്കിലും കാണാതെ വയ്യെന്റെ ഗുരുവായൂരപ്പാ നിൻ ദിവ്യ രൂപം എന്ന ഗാനം മിക്ക വേദികളിലും ജനങ്ങൾ പാടുവാൻ ആവശ്യപ്പെടാറുണ്ട്. അതുപോലെ ഗുരുവായൂർ ഓമനക്കണ്ണനാമുണ്ണിക്ക് എന്ന ഗാനവും പലതവണ പാടിപ്പിക്കും. നാമം ജപിക്കുന്നതു പോലെയാണ ഈ ഗാനങ്ങൾ പാടിപ്പിക്കുന്നത്.

  കുഞ്ഞിനെ നഷ്ടപ്പെട്ട ശേഷം ഒരു പരിപാടിയ്ക്ക് തൃശൂരിലെത്തിയപ്പോൾ അവർ താമസ സൗകര്യം ഒരുക്കിയത് ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുളള സ്ഥലത്തായിരുന്നു. അന്നത്തെ ജീവിത അവസ്ഥ വല്ലാത്തതായിരുന്നു. എന്നാൽ ഗുരുവായൂരപ്പനെ കണ്ട് ഇറങ്ങിയതോടെ കിട്ടിയത് പുതിയ ജീവിതവും മനസ്സും ആയിരുന്നു.ഗുരുവായൂരിൽ പോയി താമസിക്കാൻ പോലും ആഗ്രഹിക്കാത്ത ഞങ്ങൾ അവിടെ ഒരു കൊച്ച് ഫ്ലാറ്റ് വാങ്ങി. ജീവിതം കൈവിട്ടുപോകുമെന്നു തോന്നിച്ച സമയത്തു കൈപിടിച്ചുയർത്തിയത് ഗുരുവായൂരപ്പന്റെ നിറഞ്ഞ സ്നേഹമാണ്.

  കളഭം തരാം എന്ന പാട്ടു പാടി പുറത്തു വന്നപ്പോൾ ഗിരീഷ് പുത്തഞ്ചേരി എന്നോട് പറഞ്ഞു'' തരമെന്ന് ചിത്ര പറഞ്ഞാൽ അതു കിട്ടാൻ ഭാഗവാനും മോഹം തോന്നും. പറഞ്ഞ് മോഹിപ്പിച്ചാൽ പോരാ കളഭം ചാർത്തി കൊടുക്കുക തന്നെ ചെയ്യണം. സാധാരണ സിനിമാ പാട്ടുപോലെ പാടിയിറങ്ങിയ ആ പാട്ട് അദ്ദേഹം ഹൃദയത്തോട് എത്രയേറെ അടുത്തുവച്ചിരിക്കുന്നു എന്നെനിക്ക് ബോധ്യപ്പെട്ടത് അപ്പോഴാണ്.സത്യത്തിൽ അതു ഭഗവാൻ എന്നോടു പറഞ്ഞതുതന്നെയായിരിക്കണം. പിന്നീടു ഞാൻ ഗുരുവായൂരിൽ കളഭച്ചാർത്തു നടത്തി.

  രാമായണയിൽ സീതയായി ദീപിക, രാമനായി ഹൃത്വിക് ? എന്നാൽ സംവിധായകൻ പറയുന്നത്..

  ഗുരുവായൂരിൽ എത്തിയാൽ എത്ര തിരക്കിനിടയിലും അവർ എന്നെ കടത്തി വിടും. നടയിലേയ്ക്കുള്ള വഴിയുടെ ഒരു വശത്ത് നിന്ന് തൊഴാൻ പറയാറുണ്ട്. എന്നാൽ കൂടുതൽ നേരം അവിടെ നിൽക്കാറില്ല. ഭഗവാന്റെ ദർശനത്തിനായി മണിക്കൂറുകളായി എത്രയോ പേർ കാത്ത് നിൽക്കുമ്പോൾ താനൊരു മറയായി മാറി നിൽക്കുന്നത് ആലോചിക്കാൻ പോലും വയ്യ. അതുകൊണ്ടു ഞാൻ കഴിവതും പെട്ടെന്നു മാറും. എന്നാൽ , പോരുന്നതിനു മുൻപ് കണ്ണുനിറച്ചു കാണും.

  മമ്മൂട്ടിക്കൊപ്പം മുകേഷ്!!കിളവന്മാർ എങ്ങോട്ടാ? യുവാവിന്റ വഷളൻ ചോദ്യത്തിന് താരത്തിന്റെ മറുപടി

  താൻ തൊടുന്നത് ഭഗവാന്റെ കളഭമാണ്. ഓരോ പരിപാടിയ്ക്ക് മുന്നും റെക്കോഡിങ്ങിനു മുൻപും കണ്ണടച്ച് മനസ്സിൽ പ്രാർഥിക്കാറുണ്ട്. അപ്പോൾ മനസ്സിൽ വരുന്നത് ആ വിഗ്രഹമാണ്.കണ്ണൻ എനിക്കൊരു ധൈര്യമാണ്. എല്ലാ പ്രതിസന്ധികളിലും നിറഞ്ഞ ചിരിയോടെ കടന്നുപോകാനുള്ളൊരു ധൈര്യം. . എന്നെ സത്യത്തിൽ വലിച്ചടുപ്പിച്ചു നിർത്തിയതാണ്, കൈപിടിച്ചു കയറ്റിയതാണ്. വളരെ കരുതലോടെ ചേർത്തുപിടിച്ച് നിർത്തും പോലെ തോന്നിയിട്ടുണ്ട്.

  English summary
  singer ks chithra share janmashtami Experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X