For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മഞ്ജുഷയ്ക്ക് ഒരു ആഗ്രഹമുണ്ടായിരുന്നു! തന്നോടു അത് തുറന്ന് പറഞ്ഞിരുന്നു, ആർഎൽവിയുടെ വെളിപ്പെടുത്തൽ

  |

  ഐഡിയ സ്റ്റാർസിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗയികയായിരുന്നു മഞ്ജുഷ. ഗായികയ്ക്കുപരി നല്ലൊരു നർത്തകി കൂടിയായിരുന്നു മഞ്ജുഷ. താരത്തിന്റെ മരണ വാർത്ത ഞെട്ടലോടെയാണ് കലകേരളം കേൾക്കുന്നത്.കാലയ്ക്കടുത്തുവച്ചുണ്ടായ വാഹനാപകടത്തിലായിരുന്നു മഞ്ജുഷ അന്തരിച്ചത്. സുഹൃത്തിനോടൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവെ ലോറി വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. റോഡില്‍ തെറിച്ചുവീണ മഞ്ജുഷയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഞ്ജുഷയെ പിന്നീട് കൊച്ചിയിലേയ്ക്ക് മാറ്റുകയായിരുന്നു.ഇപ്പോഴും മഞ്ജുഷയുടെ മരണവിവരം വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് സുഹൃത്തുക്കൾ പറയുന്നു.

  manjusha

  ലാലേട്ടന്റെ അക്കൗണ്ടിൽ ദുൽഖറിന് ഒരു പണി!! 'പോ മോനേ ദിനേശ', ഡിക്യൂവിന്റെ മലയാളം ട്രിബ്യൂട്ട് കാണൂ

  ഗായിക എന്നതിലുപരി നല്ലൊരു നർത്തകി കൂടിയായിരുന്നു മഞ്ജുഷ. പാട്ടു നൃത്തവും ഒരുമിച്ചു കൊണ്ടു പോകുന്ന വ്യക്തിയായിരുന്നെന്നും മരണം ഇതുവരെ ഉൾക്കൊള്ളൻ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്ത് സന്നിദാനന്ദൻ പറഞ്ഞു. നിരവധി സ്റ്റേജ് ഷോകളിൽ മഞ്ജുഷയ്ക്കെപ്പം പാടിയിട്ടുണ്ടെന്നും മികച്ചെരു കലാകരിയെയാ‌ണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ഗായികൻ അനൂപ് ശങ്കർ പറഞ്ഞു.

  ഇത് സൂപ്പർസ്റ്റാറിന്റെ ചിത്രം!കൊന്നാൽ പോലും അറിയില്ല, ലോക്കോഷനിൽ യുവനടിയ്ക്ക് നേരിടേണ്ടി വന്നത്

  പ്രിയ ശിഷ്യയുടെ ഓർമ പങ്കുവെച്ച് ആർ എൽവി രാമകൃഷ്ണൻ. തനിക്ക് നഷ്ടപ്പെട്ടത് പ്രിയ ശിഷ്യയെയാണെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറഞ്ഞു. മഞ്ജുഷയുടെ നൃത്ത അധ്യാപകനായിരുന്നു . ആൽവിയുടെ വാക്കുകൾ ഇങ്ങനെ... പ്രിയശിഷ്യ മഞ്ജുഷ ഓർമ്മയായി .എനിക്ക് കാലടി സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ചററായി ജോലി കിട്ടിയതു മുതലാണ് മഞ്ജുഷ യെ പഠിപ്പിക്കാനുള്ള അവസരം ഉണ്ടായത്. ക്ലാസിൽ മിടുക്കിയായിരുന്നു മഞ്ജുഷ.ചില നിമിഷങ്ങൾ ദൈവം നമ്മളെ കൊണ്ട് മുൻകൂട്ടി ചെയ്യിക്കും എന്നതു പോലെ.കഴിഞ്ഞ ആഴ്ച ഒരു ദിവസംഞാൻ എം.എ മോഹിനിയാട്ട വിദ്യാർത്ഥികൾക്ക് ക്ലാസെടുക്കാൻ ചെന്നപ്പോൾ മഞ്ജുഷ ഒരു സെൽഫി എടുക്കാൻ ആഗ്രഹം പറഞ്ഞത്. അത് പ്രകാരം ക്ലാസിലെ കുട്ടികൾ എല്ലാം ചേർന്ന് ഫോട്ടോ എടുത്തു. അതിനു ശേഷം അവർക്കായി ഞാൻ കൊറിയോഗ്രഫി ചെയ്ത ഇരയിമ്മൻ തമ്പി രചിച്ച ഏഹി ഗോപാലകൃഷ്ണ എന്ന പദം പ്രാക്ടീസ് ചെയ്യിപ്പിച്ചു... പ്രാക്ടീസ് കഴിഞ്ഞതിനു ശേഷം അരങ്ങ് എന്ന പ്രതിമാസ പരിപാടിയിൽ ഞാൻ ഈ പദം ചെയ്തോട്ടെ മാഷെ എന്ന് ചോദിച്ചത് ഇപ്പോഴും മനസ്സിൽ മായാതെ വേദനയോടെ നിൽക്കുന്നു. അരങ്ങ് എന്ന പരിപാടിയിൽ ചിലങ്ക അണിയുന്നതിനുള്ള ഒരുക്കത്തിലായിരുന്നു മഞ്ജുഷ .അതിനിടയിലാണ് അപകടത്തിന്റെ രൂപത്തിൽ മരണം പ്രിയശിഷ്യയെ തട്ടിയെടുത്തത്.ഇനി എം.എ ക്ലാസിലേക്ക് ചെല്ലുമ്പോൾ മഞ്ജുഷ ഇല്ല എന്ന യാഥാർത്ഥ്യം മനസിനെ പറഞ്ഞ് പഠിപ്പിക്കേണ്ടിയിരിക്കുന്നു. പ്രിയശിഷ്യയുടെ വേർപാട് ഞങ്ങൾ ഗുരുക്കൻന്മാർക്കും സഹപാഠികൾക്കും വലിയ വേദനയുണ്ടാക്കുന്നു .... വേദനയോടെ പ്രിയ ശിഷ്യയ്ക്ക് യാത്രാമൊഴി......

  English summary
  singer manjusha dies in road accident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X