»   » ''ചേട്ടന് ഒരു ചായ ഇട്ടുകൊടുക്കാന്‍ പോലും കഴിയില്ലല്ലോ എന്നതാണിപ്പോഴത്തെ സങ്കടം''

''ചേട്ടന് ഒരു ചായ ഇട്ടുകൊടുക്കാന്‍ പോലും കഴിയില്ലല്ലോ എന്നതാണിപ്പോഴത്തെ സങ്കടം''

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഒറ്റഗാനത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിനു ശേഷം പിന്നീട് ഒട്ടേറെ അവസരങ്ങള്‍ ഗായികയെ തേടിയെത്തി. തന്റെ വൈകല്യത്തെ തോല്‍പിക്കാന്‍ വിജയലക്ഷ്മി കണ്ടെത്തിയത് സംഗീതമായിരുന്നു.

സ്വതസിദ്ധമായ ആലാപനശൈലി കൊണ്ട് ആസ്വാദകരുടെ ഹൃദയം കീഴടക്കിയ  വിജയലക്ഷ്മി ഗായത്രിവീണയില്‍ വിദഗ്ദ്ധയുമാണ്. ഈയിടെ വിവാഹിതയായ ഗായിക  വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് തന്റെ സ്വപ്‌നങ്ങളെ കുറിച്ചും വിവാഹത്തെ കുറിച്ചുമെല്ലാം സംസാരിച്ചത്.

ആരും വിവാഹം കഴിക്കില്ലെന്നു കരുതിയിരുന്നു

തന്നെ വിവാഹം കഴിക്കാന്‍ ആരും വരില്ലെന്ന തെറ്റിദ്ധാരണയും അതോ ടൊപ്പം വിഷമവും ഉണ്ടായിരുന്നതായി വിജയലക്ഷ്മി പറയുന്നു.

ചേട്ടന് ചായ ഒരു ചായ ഇട്ടുകൊടുക്കാന്‍ പോലും കഴിയില്ല

ചേട്ടന് ഒരു ചായ ഇട്ടു കൊടുക്കാനോ ഭക്ഷണം ഉണ്ടാക്കികൊടുക്കാനോ പറ്റില്ലല്ലോ എന്നാണ് തന്റയിപ്പോഴത്തെ സങ്കടമെന്നാണ് വിജയലക്ഷ്മി പറയുന്നത്.

അനേകം പേരുടെ പ്രാര്‍ത്ഥനയുടെ ഫലം

അനേകം പേരുടെ പ്രാര്‍ത്ഥനയുടെ ഫലമാണ് തന്റെ വിവാഹമെന്നാണ് വിജയലക്ഷ്മി പറയുന്നത്. തിരുമാന്ധാം കുന്ന് ദേവീ ക്ഷേത്രത്തിലുള്‍പ്പെടെ ഒട്ടേറെ ക്ഷേത്രങ്ങൡ പൂജകള്‍ ചെയ്തിരുന്നു.

വിവാഹ കാര്യം ജ്യോതിഷി ആദ്യമേ പറഞ്ഞിരുന്നു

35 ാം വയസ്സില്‍ വിവാഹം നടക്കുമെന്ന് ജ്യോതിഷി ആദ്യമേ പറഞ്ഞിരുന്നതായി വിജയലക്ഷ്മി പറയുന്നു. കൂടാതെ സിനിമയില്‍ പാടുമെന്നും അവാര്‍ഡ് കിട്ടുമെന്നും പറഞ്ഞിരുന്നു.

വ്രതങ്ങളൊന്നു മുടക്കാറില്ല

തിരുവാതിരയുള്‍പ്പെടെയുള്ള വ്രതങ്ങളൊന്നും മുടക്കാറില്ലെന്നും ഇത്തവണത്തേത് സ്‌പെഷ്യല്‍ തിരുവാതിരയാണെന്നുമാണ് വിജയലക്ഷ്മി പറയുന്നത്. തൃശൂര്‍ സ്വദേശിയും സംഗീതഞ്ജനുമായ സന്തോഷാണ് വിജയലക്ഷ്മിയെ വിവാഹം കഴിച്ചത്

English summary
singer vaikom vijalakshmi speaks about her marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam