»   » സര്‍ക്കാര്‍ തിന്നുന്നുമില്ല തീറ്റിക്കുന്നുമില്ല

സര്‍ക്കാര്‍ തിന്നുന്നുമില്ല തീറ്റിക്കുന്നുമില്ല

Posted By:
Subscribe to Filmibeat Malayalam
Yesudas
ജന്മനാ കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ ചെയ്ത് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ലെന്ന് ഗായകന്‍ കെ.ജെ. യേശുദാസ്.തിന്നുകയുമില്ല തീറ്റിയ്ക്കുകയുമില്ല എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും യേശുദാസ് കുറ്റപ്പെടുത്തി.

പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങില്ലെന്നാണ് കരുതിയത്. പ്രാവര്‍ത്തികമാക്കാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം തുറന്നുപറയണമായിരുന്നു. ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്ക് ആശ നല്‍കുന്നതായിരുന്നു ഈ വാഗ്ദാനം. ഇത്തരമൊരു നടപടി സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് പ്രതീക്ഷിച്ചിരുന്നില്ല.

200 കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താനാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പത്തില്‍ താഴെ മാത്രം ശസ്ത്രക്രിയകളാണ് നടന്നത്. പദ്ധതിയ്ക്ക് കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് രണ്ട് കോടി അനുവദിച്ചിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ പറഞ്ഞ്് തുക നല്‍കിയില്ല. പുതിയ സര്‍ക്കാര്‍ വന്നശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് സൗജന്യ ശസ്ത്രക്രിയക്ക് പദ്ധതി പ്രഖ്യാപിച്ചത്. പക്ഷേ തുടര്‍നടപടികള്‍ ഉണ്ടാകാത്തതില്‍ വിഷമമുണ്ടെന്ന് യേശുദാസ് പറഞ്ഞു.

പട്ടം കൊട്ടാരത്തില്‍ ഉത്രാടംതിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ സാന്നിധ്യത്തില്‍ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഉത്രാടംതിരുനാള്‍ യേശുദാസിനെ പൊന്നാടയണിച്ച് ആദരിച്ചു. യേശുദാസ് തിരിച്ചും അദ്ദേഹത്തെ പൊന്നാടയണിയിച്ചു. തിരുവിതാംകൂര്‍ ചരിത്രം ചിത്രങ്ങളിലൂടെ വെളിവാക്കുന്ന ഗ്രന്ഥം ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ യേശുദാസിന് സമ്മാനിച്ചു. 'മൂവ് ഫോര്‍ ഹെല്‍ത്ത് സൊസൈറ്റി'എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam