»   » സണ്ണി ലിയോണിന്റെ ഐറ്റം നമ്പര്‍ വരുന്നു

സണ്ണി ലിയോണിന്റെ ഐറ്റം നമ്പര്‍ വരുന്നു

Posted By:
Subscribe to Filmibeat Malayalam

സിങ് സാഹിബ് ദ ഗ്രേറ്റ് എന്ന ബോളിവുഡ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ ഐറ്റം നമ്പറുമായെത്തും. സംവിധായകന്‍ അനില്‍ ശര്‍മ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പോണ്‍ സ്റ്റാറായ സണ്ണി ലിയോണ്‍ ബിഗ് ബോസ് അഞ്ചിലെ സൂപ്പര്‍ പ്രകടനത്തോടെയാണ് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

Sunny Leon

ഇന്റര്‍നെറ്റിലെ ചൂടന്‍ താരം ജിസം 2ലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയില്‍ സണ്ണിയുടെ ഒരു ഐറ്റം നമ്പര്‍ ഉണ്ടാകും. ലിയോണിനെ വേണ്ടെന്ന് നായകനായ സണ്ണി ഡിയോണ്‍ പരസ്യമായി അഭിപ്രായപ്പെട്ടതായി വാര്‍ത്തയുണ്ടായിരുന്നു. ഇത്തരത്തിലുള്ള വിവാദങ്ങള്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് ഡിയോള്‍. കിംവദന്തികളാണ് പരക്കുന്നത്.

സിനിമയുടെ ഷൂട്ടിങ് ഡിസംബര്‍ പത്തിന് ആരംഭിക്കും. ജനുവരി അവസാനത്തോടെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് ശ്രമിക്കുന്നത്. ഇതിനിടയില്‍ എപ്പോഴെങ്കിലും ഐറ്റം സോങ് ഷൂട്ട് ചെയ്യണം. ലിയോണിന്റെ ഡേറ്റിനെ കുറിച്ചുള്ള അവ്യക്തതയുണ്ട്-സംവിധായകന്‍ വ്യക്തമാക്കി.

ജിസം2 സാമ്പത്തികമായി വിജയിച്ചില്ലെങ്കിലും പുതിയ മൂന്നു പടത്തിലെങ്കിലും ലിയോണ്‍ കരാറൊപ്പിട്ടുണ്ട്. ഏറ്റവും അപകടകാരിയായ ഇന്ത്യന്‍ സെലിബ്രിറ്റി എന്നാണ് പ്രശസ്ത ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയായ മക്അഫി സണ്ണി ലിയോണിനെ വിശേഷിപ്പിച്ചത്.

English summary
Contrary to reports that Sunny Leone may not do an item number in Singh Sahib The Great, filmmaker Anil Sharma says he is keen to shoot the song with her and that they are working on her dates.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam