»   »  അവാർഡ് ലഭിച്ചതിൽ സന്തോഷം! ആ ഒരു സങ്കടം ബാക്കി, ആ ഗാനത്തെപ്പറ്റി സിത്താര പറയുന്നതിങ്ങനെ

അവാർഡ് ലഭിച്ചതിൽ സന്തോഷം! ആ ഒരു സങ്കടം ബാക്കി, ആ ഗാനത്തെപ്പറ്റി സിത്താര പറയുന്നതിങ്ങനെ

Written By:
Subscribe to Filmibeat Malayalam

2017 സിത്താരയ്ക്ക് ഒരു നല്ലൊരു വർഷമായിരുന്നു.കൈനിറയെ പാട്ടുകൾ, പാടിയ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുമായിരുന്നു. ഇപ്പോഴിത സിത്താരയെ നേടി സംസ്ഥാന അവാർഡ്  വീണ്ടും എത്തിയിരിക്കുകയാണ്. രണ്ടാം തവണയാണ് സംസ്ഥാന അവാർഡ് എന്ന മധുരം സിത്താരയെ തേടിയെത്തുന്നത്.

അമ്മ മരിച്ചിട്ട് ദിവസങ്ങൾ മാത്രം! ഇതൊക്കെ ശരിയാണോ, ജാൻവിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

sitara

ഇത്തവണ പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച വിമാനം എന്ന ചിത്രത്തിലെ വാനമകലുന്നുവേ എന്ന ഗാനത്തിനാണ്അവാർഡ് ലഭിച്ചത്. എന്നാൽ അവാർഡ് ലഭിച്ചുവെങ്കിലും വലിയൊരു ദുഖം സിത്താരയെ അലട്ടുന്നുണ്ട്. മാതൃഭൂമി ഡോട് കോമിന് നൽകിയ അഭിമുഖത്തിലാണ് ഗായിക ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ദ്രൻസ് എന്ന നടനെ അറിയാം, എന്നാൽ സുരേന്ദ്രനെ ആർക്കും അറിയില്ല, ഇന്ദ്രൻസിന്റെ ജീവിതം ഇങ്ങനെ...

പുരസ്കാരം ഡബ്ലുസിസിയ്ക്ക് സമർപ്പിക്കുന്നു,പാർവതിയുടെ പ്രതികരണം ഇങ്ങനെ...

പാട്ടിന് ഒരു പ്രത്യേകത

കഴിഞ്ഞ വർഷമാണ് താൻ ഏറ്റവും കൂടുതൽ പാട്ട് പാടിയത്. അതിൽ തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ഒന്നാണ് വിമാനത്തിലെ ഗാനം. അതിനു പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും സിത്താര കൂട്ടിച്ചേർത്തു. ഗോപീ സുന്ദറാണ് ഇതിന്റെ സംഗീത സംവിധാനം നിർവഹിച്ചത്.

മികച്ച പ്രതികരണം

പാട്ടിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമയിൽ മാത്രമാണ് ഗാനം കേൾക്കാൻ കഴിയുന്നത്. തിയേറ്ററിൽ കണ്ടപ്പോൾ തന്നെ സുഹൃത്തുക്കൾ വിളിച്ച് അഭിനന്ദനം അഭിയിച്ചിരുന്നു. ഇടയ്ക്ക് ഗാനം എഫ്എമ്മിൽ മാത്രമാണ് കേൾക്കാറുള്ളത്. നല്ലൊരു ഗാനം പ്രേക്ഷകർ കേൾക്കാൻ പറ്റാത്തിന്റെ ദുഃഖമുണ്ടെവന്നു സിത്തര പറഞ്ഞു.

ശുഭ പ്രതീക്ഷ

എന്നാൽ ഇപ്പോൾ തനിയ്ക്ക് ഒരു പ്രതീക്ഷയുണ്ടെന്നും സിത്താര പറഞ്ഞു. കാരണം ഗാനത്തിന് അവാർഡ് ലഭിച്ചതു കൊണ്ട് കുറച്ചു കൂടി ആളുകൾ പാട്ടു കേൾക്കും. അത് . പാട്ട് കുറച്ചു കൂടി ജനകീയമാകും

ആദ്യ പുരസ്കാരം 2012 ൽ

സിത്തരയെ തേടി 2012 ലാണ് ആദ്യ സംസ്ഥാന പുരസ്കാരം എത്തുന്നത്. അതും പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമ പിറവിയുടെ കഥ പറയുന്ന സെല്ലുലോയിഡ് എന്ന ചിത്രത്തിലെ ഗാനത്തിന്. ഗാനത്തിൽ വ്യത്യസ്തമായ ആലാപന ശൈലിയായിരുന്നു സിത്താരയുടേത്. വീണ്ടും സംസ്ഥാന അവാർഡ് ഗായികയെ തേടിയെത്തിയത് മറ്റൊരു പൃഥ്വിരാജ് ചിത്രത്തിലൂടെയാണ്.

    English summary
    sithara krishnakumar says about vimanam movie song

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam