»   » 'അറിഞ്ഞില്ല ഗോപിയേട്ടാ... എന്നാടോരും പറഞ്ഞില്ല...' ഐറ്റം സോങ്ങിനേക്കുറിച്ച് ഗായിക സിത്താര!!!

'അറിഞ്ഞില്ല ഗോപിയേട്ടാ... എന്നാടോരും പറഞ്ഞില്ല...' ഐറ്റം സോങ്ങിനേക്കുറിച്ച് ഗായിക സിത്താര!!!

Posted By: Karthi
Subscribe to Filmibeat Malayalam

ട്രോളര്‍മാര്‍ക്ക് വിരുന്നായി മാറിയിരിക്കുകയാണ് ഗോപി സുന്ദര്‍ ഈണം നല്‍കിയ സത്യയിലെ ഐറ്റം സോങ്ങ്. ഭക്തിഗാനത്തിന്റെ ഈണമാണ് ഐറ്റം സോങ്ങിനെന്നാണ് ട്രോളര്‍മാരുടെ കണ്ടെത്തല്‍. ഗാനം ആലപിച്ച സിത്താര കൃഷ്ണകുമാര്‍ തന്റെ ഫേസ്ബുക്കില്‍ ഗാനത്തേക്കുറിച്ച് കമന്റുമിട്ടു.

അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്ത ചിത്രമാണ്  സത്യ. ജയറാമാണ് ചിത്രത്തില്‍ നായകനായി എത്തിയത്. 

അറിഞ്ഞില്ല... എന്നോടാരും പറഞ്ഞില്ല... പാടിക്കുമ്പോള്‍ എന്നോട് ഒരു വാക്ക് പറയാമായിരുന്നു ഗോപി ചേട്ടാ. എനിക്ക് ഉറപ്പുണ്ട് ചേട്ടനിത് അറിയാമായിരുന്നെന്ന്. ഗോപി ചേട്ടനാരാ പുലി. എന്നാലും മനോഹരമായ ഈണമായിരുന്നു വല്ല്യേട്ടാ... എന്നായിരുന്നു സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഗാനത്തേക്കുറിച്ചുള്ള ട്രോളുകളേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയുടെ ലിങ്കിനൊപ്പമാണ് സിത്താര ഇത് പോസ്റ്റ് ചെയ്തത്. സിത്താരയുടെ പാസ്റ്റിന് താഴേയും പാട്ടിനേക്കുറിച്ചുള്ള കമന്റുകളുണ്ട്. എല്ലാം ഗാനത്തിന്റെ ഈണത്തേക്കുറിച്ചാണ്.

റോമ നൃത്തം ചെയ്യുന്ന ഐറ്റം നമ്പറിനൊപ്പം അതുമായി ഒരു തരത്തിലും ചേര്‍ന്ന് പോകാത്ത ഭക്തി ഗാനത്തിന്റെ ഈണത്തിലാണ് ഗാനം. 'ചിലങ്കകള്‍ തോല്‍ക്കും' എന്ന് തുടങ്ങുന്ന ഗാനം ഇക്കാരണം കൊണ്ടുതന്നെ രണ്ട് ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. ലൈക്കിനേക്കാള്‍ ഡിസ് ലൈക്ക് നേടിയ പാട്ടാണിത്.

പാട്ട് ഭക്തി ഗാനത്തിന്റെ വഴിക്കാണെങ്കിലും ഡാന്‍സ് ഐറ്റം ഡാന്‍സിന്റെ വഴിയേ തന്നെയാണ്. ഇതിന് രണ്ടിനും ഇടയില്‍ ബുദ്ധിമുട്ടുന്നത് റോമയാണ്. വലിഞ്ഞ് നീങ്ങുന്ന പാട്ടിനെ ഒട്ടും പൊരുത്തമില്ലാത്ത് ചടുലമായ നൃത്ത ചുവടുകളുമായി ബന്ധിപ്പിക്കാന്‍ പാടി ബുദ്ധിമുട്ടുന്നുണ്ട് റോമ.

പാട്ടിനെ മറന്ന് നൃത്തം ശ്രദ്ധിക്കുമ്പോള്‍ ആദ്യം തോന്നുക എവിടെയോ കണ്ട് മറന്ന ചുവടുകളാണല്ലോ എന്നാണ്. ചുവടുകള്‍ മാത്രമല്ല വേഷവിധാനങ്ങള്‍ പോലും പകര്‍ത്തി വച്ചിരിക്കുകയാണ്. അഗ്നിപഥിലെ കത്രീന കൈഫ് അവിസ്മരണീയമാക്കിയ 'ഷീലാ കി ജവാനി' എന്ന നൃത്തരംഗം അതേപോലെ പരീക്ഷിച്ചിരിക്കുകയാണിവിടെ.

വെള്ളിയാഴ്ച രാത്രിയോടെ യൂടൂബില്‍ റിലീസ് ചെയ്ത ഗാനം ഇതിനകം ഒന്നരലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. സത്യയിലെ ആദ്യഗാനം പുറത്ത് വന്നപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. അന്ന് പാര്‍വതിയും ജയറാമും ഗോപി സുന്ദറിന്റെ രക്ഷയ്‌ക്കെത്തിയെങ്കിലും ഇക്കുറി തനിച്ചാണ്. കൊറിയോഗ്രാഫി വിമര്‍ശിക്കപ്പെടും എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാകില്ല.

ഗാനത്തെ വിമര്‍ശിക്കുന്ന കമന്റുകളുടെ പെരുമഴയാണ് യൂടൂബിലും ഫേസ്ബുക്കിലുമെല്ലാം. രാത്രി മ്യൂട്ട് ചെയ്യാതെ ഐറ്റം സോങ്ങ് കാണാനുള്ള ഭാഗ്യമാണ് ഗോപി സുന്ദര്‍ ഒരുക്കിയത്. ഇത് ഫാഷന്‍ ടിവിയിലും തുടരണം എന്നാണ് ഒരു എളിയ ആരാധകന്റെ കമന്റ്.

സിത്താര കൃഷ്ണകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം.

English summary
Singer Sithara's Facebook post about Sathya movie item song along with its troll news.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam