»   » ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

Posted By:
Subscribe to Filmibeat Malayalam

തിരുവനന്തപുരം: 2013 വര്‍ഷത്തെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ആറ് മലയാള ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടു. ആര്‍ട്ടിസ്റ്റ്, കുഞ്ഞനന്തന്റെ കട, 101 ചോദ്യങ്ങള്‍, കന്യകാ ടാക്കീസ്, ഷട്ടര്‍ സെല്ലുലോയിഡ് എന്നിവയാണ് ആ ആറു ചിത്രങ്ങള്‍. ഇതില്‍ കന്യകാ ടാക്കീസാണ് ഉദ്ഘാടന ചിത്രം.

അന്തരിച്ച സംവിധായകന്‍ ഋതുപര്‍ണ ഘോഷിന്റെ അവസാന ചിത്രമായ സത്യാന്വേഷിയും ഹിന്ദി, ബംഗാളി ഭാഷകളില്‍ നിന്നായി അഞ്ച് വീതം ചിത്രങ്ങളും മൂന്ന് മറാത്തി, രണ്ട് ഇംഗീഷ് ചിത്രങ്ങളും പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങല്‍ നീണ്ട ഇടവേളയ്ക്ക ശേഷമാണ് മലയാളത്തില്‍ നിന്ന് ആറ് ചിത്രങ്ങള്‍ പമനോരമയിലേക്കെത്തുന്നത്. ബി ലെനിന്‍ അദ്ധ്യക്ഷനായ ജൂറിയില്‍ കേരളത്തെ പ്രതിനിധീകരിച്ച് മുന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ മോഹനും മാധ്യമപ്രവര്‍ത്തകന്‍ വി രാജേഷും അംഗങ്ങളായി.

ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

കെ ആര്‍ മനോജ് സംവിധാനം ചെയ്ത ചിത്രമാണ് കന്യകാ ടാക്കീസ്. മുരളിഗോപിയും ലെനയും പ്രധാന കഥാപാത്രങ്ങളായെത്തി.

ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമാണ് ജോയി മാത്യു സംവിധാനം ചെയ്ത ഷട്ടര്‍. ലാല്‍, ശ്രീനിവാസന്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു

ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

മലയാള സിനിമയുടെ പിതാവ് ജെസി ഡാനിയലിന്റെ ജീവിതം വരച്ചുകാട്ടിയ ചിത്രമാണ് സെല്ലുലോയിഡ്. പൃഥ്വിരാജ് മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് കമലാണ്.

ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത് ഇന്ദ്രജിത്ത് ലെന തുടങ്ങിയവരഭിനയിച്ച ചിത്രമാണ് 101 ചോദ്യങ്ങള്‍. ഈ ചിത്രത്തിന് വേണ്ടി സിദ്ധാര്‍ത്ഥിന് മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലഭിച്ചു

ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

സലീം അഹമ്മദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം. നവാഗതയായ നൈല ഉഷയായിരുന്നു നായിക

ആറ് മലയാള ചിത്രങ്ങല്‍ ഇന്ത്യന്‍ പനോരമയിലേക്ക്

ഫഹദ് ഫാസിലും അന്‍ അഗസ്ത്യനും താരജോഡികളായ ചിത്രം സംവിധാനം ചെയ്തത് ശ്യാമപ്രസാദാണ്.

English summary
Six Malayalam films have been selected in the Indian Panorama section of International Film Festival of India (IFFI) to be held in Goa.Kanyaka Talkies, Kunhandante Kada, Artist, 101 Chodyangal, Celluloid and Shutter are the films selected. Kanyaka Talkies will be the inaugural film at the Panorama section.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam