»   » യുവ സംവിധായകര്‍ക്ക് വിലക്കില്ലെന്ന് സംഘടന??? സിഐഎയ്ക്ക് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്???

യുവ സംവിധായകര്‍ക്ക് വിലക്കില്ലെന്ന് സംഘടന??? സിഐഎയ്ക്ക് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സംഘടനകള്‍ ശക്തമായ ആധിപത്യം നേടിയ അന്ന് മുതല്‍ കേള്‍ക്കുന്നതാണ് വിലക്കിന്റെ വിവാദങ്ങള്‍. അടുത്ത കാലത്ത് വിലക്കുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. സംഘടനകള്‍ക്കും ചില വ്യക്തികള്‍ക്കും സിനിമയ്ക്ക് മുകളിലുള്ള ആധിപത്യമാണ് ഇത്തരം പ്രവര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. 

സംവിധായകരായ അമല്‍ നീരദ്, അന്‍വര്‍ റഷീദ് എന്നിവരുടെ ചിത്രങ്ങളെ സംഘടന വിലക്കിയതായുള്ള ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സംഘടനകളുടെ വിലക്ക് വീണ്ടും ചര്‍ച്ചയായത്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ മലയാള സിനിമയിലെ പ്രവര്‍ത്തകര്‍ രണ്ട് തട്ടിലേക്ക് മാറിയതോടെയാണ് കാര്യങ്ങള്‍ വീണ്ടും കലുഷിതമാകുന്നതും.

വിലക്കിന് കാരണം

തിയറ്റര്‍ വിഹിതത്തിന്റെ പേരില്‍ മള്‍ട്ടി പ്ലക്‌സുകളും സിനിമ വിതരണക്കാരുടെ സംഘടനയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിതിനേത്തുടര്‍ന്ന് മലയാള ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സില്‍ നിന്നും പിന്‍വലിക്കാന്‍ സംഘടന തീരുമാനിച്ചിരുന്നു. എന്നാല്‍ അതിന് വിപരീതമായി അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ തങ്ങളുടെ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അപ്രഖ്യാപിത വിലക്ക്

സംഘടന നിര്‍ദേശത്തിന് വിപരീതമായി തങ്ങളുടെ സിനിമകള്‍ മള്‍ട്ടിപ്ലക്‌സില്‍ പ്രദര്‍ശിപ്പിച്ചതിനാല്‍ തങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് കല്‍പിച്ചിരിക്കകയാണെന്നും യുവസംവിധായകരായ അന്‍വര്‍ റഷീദ്, അമല്‍ നീരദ് എന്നിവര്‍ പറയുന്നു.

ഹോള്‍ഡ് ഓവറാകാതെ ചിത്രങ്ങള്‍ മാറ്റി

തിയറ്ററുകളില്‍ ഹൗസ് ഫുള്‍ ഷോ കളിക്കുമ്പോഴും ചിത്രങ്ങള്‍ തിയറ്ററില്‍ നിന്നും മാറ്റിയെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അമല്‍ നീരദ് ചിത്രം മികച്ച കളക്ഷന്‍ നേടിയപ്പോഴും സംഘടനകളുടെ തിയറ്ററില്‍ നിന്നും ഒഴിവാക്കിയെന്നും അമല്‍ നീരദ് പറയുന്നു.

വിലക്കിയിട്ടില്ലെന്ന് സംഘടന

യുവ സംവിധായകരുടെ ആരോപണങ്ങള്‍ തള്ളി സംഘടന രംഗത്തെത്തി. കളക്ഷന്‍ ഇല്ലാത്തതുകൊണ്ടാണ് അമല്‍ നീരദിന്റെ ചിത്രം തിയറ്ററില്‍ നിന്നും മാറ്റിയതെന്ന് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡെന്റ് സിയാദ് കോക്കര്‍ പറഞ്ഞു.

സിനിമയ്ക്ക് ആളില്ല

പുതിയ ചിത്രങ്ങള്‍ വന്നതാണ് അമല്‍ നീരദിന്റെ ചിത്രങ്ങള്‍ തിയറ്ററില്‍ നിന്നും പോകാന്‍ കാരണം. വിജയിച്ച ചിത്രം തിയറ്ററില്‍ കളിച്ചില്ലെന്ന് പറയുകയാണെങ്കില്‍ കാര്യമുണ്ട്. നല്ല സിനിമയല്ലെങ്കില്‍ തന്റെ സിനിമയാണെങ്കിലും തിയറ്ററില്‍ നിന്ന് പോകുമെന്ന് സിയാദ് കോക്കര്‍ പറഞ്ഞു.

പരാതി നല്‍കിയിട്ടും മറുപടിയില്ല

മള്‍ട്ടിപ്ലക്‌സില്‍ റിലീസ് ചെയ്തു എന്ന കാരണത്താലാണ് സിഐഎയ്ക്ക് പിന്നീട് തിയറ്ററുകള്‍ കിട്ടയില്ല. ഇത് സംബന്ധിച്ച് സംഘടനയ്ക്ക് പലതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അമല്‍ നീരദ് പറയുന്നു.

പുതിയ ചിത്രങ്ങള്‍ക്കും ഭീഷണി

അന്‍വര്‍ റഷീദിന്റെ പുതിയ ചിത്രങ്ങള്‍ക്കും സമാനമായ ഭീഷണിയുണ്ടെന്ന് ഇവര്‍ പറയുന്നു. അനവര്‍ റഷീദ് നിര്‍മിക്കുന്ന പറവ, സംവിധാനം ചെയ്യുന്ന ട്രാന്‍സ് എന്നിവയ്ക്ക് നേരെയാണ് ഭീഷണിയുള്ളത്. അമല്‍ നീരദിന്റേയും അന്‍വര്‍ റഷീദിന്റേയും ഉടമസ്ഥതയിലുള്ള എ ആന്‍ഡ് എ റിലീസാണ് സിഐഎ തിയറ്ററുകളില്‍ എത്തിച്ചത്.

English summary
Organisation didn't ban anyone says Siyad Kokar. The movie CIA didn't have enough collection, Siyad Kokar added.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam