»   » പുലിമുരുകന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കിലും 2016ല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചെറിയ ചിത്രങ്ങള്‍!

പുലിമുരുകന്‍ ആകാന്‍ കഴിഞ്ഞില്ലെങ്കിലും 2016ല്‍ ബോക്‌സോഫീസ് കളക്ഷന്‍ നേടിയ ചെറിയ ചിത്രങ്ങള്‍!

Posted By: Sanviya
Subscribe to Filmibeat Malayalam

2016 വര്‍ഷം മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സ്‌പെഷ്യലായിരുന്നു. മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന്റെ ചരിത്ര വിജയം തന്നെയായിരുന്നു അതിന് കാരണം. ഇത് ആദ്യമായാണ് മലയാള സിനിമയില്‍ ഒരു ചിത്രം നൂറ് കോടി ക്ലബ്ബിലെത്തുന്നത്. ആ വര്‍ഷത്തെ മോഹന്‍ലാലിന്റെ രണ്ടാമത്തെ മലയാളം ചിത്രം കൂടിയായിരുന്നു പുലിമുരുകന്‍.

കഴിഞ്ഞ വര്‍ഷം ചെറുതും വലുതുമായ 118 ചിത്രങ്ങളാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. വലിയ ബജറ്റില്‍ പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ മാത്രമല്ല, ചെറിയ ചിത്രങ്ങളും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിനുള്ള തെളിവ് കൂടിയായിരുന്നു ഈ ചിത്രം. 2016ല്‍ ബോക്‌സോഫീസില്‍ തിളങ്ങിയ ചെറിയ ബജറ്റ് ചിത്രങ്ങള്‍.


ഹാപ്പി വെഡിങ്‌സ്

മാര്‍ച്ചിലാണ് ഹാപ്പി വെഡിങ്‌സ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആ സമയത്ത് പുറത്തിറങ്ങിയ ജയറാമിന്റെ ബിഗ് ചിത്രമായ ആടുപുലിയാട്ടത്തിന്റെ പരാജയപ്പെടുത്തിയാണ് ഹാപ്പി വെഡിങ് ബോക്‌സോഫീസില്‍ വിജയം നേടിയത്. ഷിജു വില്‍സണ്‍, സൗബിന്‍ ഷഹീര്‍, ഷറഫുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവാഗതനായ ഒമര്‍ ലുലു സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു. ബോക്‌സോഫീസിലും വിജയം നേടി.


ലെന്‍സ്

ലാല്‍ ജോസ് ഫിലിംസിന്റെ ബാനറില്‍ ഒരുക്കിയ ചിത്രമായിരുന്നു ലെന്‍സ്. ജയപ്രകാശ് രാധാകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചു.


ആന്‍ മരിയ കലിപ്പിലാണ്

സാറ അര്‍ജുനും സണ്ണി വെയ്‌നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി. ആട് എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസാണ് ചിത്രം സംവിധാനം ചെയ്തത്.


കട്ടപ്പനയിലെ ഋത്വിക് റോഷന്‍

അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രമായിരുന്നു കട്ടപ്പനയിലെ ഋത്വിക് റോഷന്‍. ചിത്രവും ബോക്‌സോഫീസില്‍ വിജയമായിരുന്നു. ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തിലെ നായക വേഷം അവതരിപ്പിച്ചത്. പുതുമുഖങ്ങള്‍ ആയിരുന്നിട്ടും പ്രേക്ഷകര്‍ക്കിടയില്‍ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു.


ഒരു മുത്തശ്ശി ഗദ

ഓം ശാന്തി ഓശാന എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് ഒരു മുത്തശ്ശി ഗദ. വലിയ താരനിരകളോ ബിഗ് ബജറ്റോ ഒന്നും ഇല്ലാതിരുന്നിട്ടും ചിത്രം ബോക്‌സോഫീസില്‍ വിജയമായിരുന്നു. ഒപ്പം, ഊഴം എന്നീ വമ്പന്‍ ചിത്രങ്ങള്‍ക്കൊപ്പമാണ് മുത്തശ്ശി ഗദ തിയേറ്ററുകളില്‍ എത്തിയത്.


ആനന്ദം

പുതമുഖങ്ങളെ കേന്ദ്ര കഥാപാത്രമാക്കി ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമാണ് ആനന്ദം. ചിത്രം ബോക്‌സോഫീസില്‍ വിജയമായിരുന്നു. മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പുലിമുരുകനൊപ്പമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.


English summary
Malayalam Movies 2016: Small Movies That Created Wonders At The Box Office!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam