»   » പുകവലിയില്‍ മൈഥിലിയും കുടുങ്ങി

പുകവലിയില്‍ മൈഥിലിയും കുടുങ്ങി

Posted By:
Subscribe to Filmibeat Malayalam
മാറ്റിനി സിനിമയുടെ പോസ്റ്ററില്‍ പുകവലിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട നടി മൈഥിലിക്കെതിരെ ആരോഗ്യ വകുപ്പ് കേസെടുത്തു. സംവിധായകന്‍ അനീഷ് ഉപാസന, നിര്‍മ്മാണ വിതരണ കമ്പനി എം.ഡി പ്രശാന്ത് നാരായണന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

പുകയില നിയന്ത്രണ നിയമം 22ാം വകുപ്പ് അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. 2009 ല്‍ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ പേരില്‍ ആദ്യമായാണ് ആരോഗ്യ വകുപ്പു നേരിട്ടു നടപടിയെടുക്കുന്നത്. നിയമത്തിലെ അഞ്ചാം വകുപ്പു പ്രകാരമാണു കേസ്. ഇതനുസരിച്ച് രണ്ട് വര്‍ഷം വരെ തടവും ആയിരം രൂപ പിഴയും ലഭിക്കാം.

പുകവലിയ്ക്കുന്നതും മദ്യപിക്കുന്നതും സിനിമകളിലും ടിവിയും മുന്നറിയപ്പോടുകൂടി പ്രദര്‍ശിപ്പിക്കാമെങ്കിലും പോസ്റ്ററുകളില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മൈഥിലി പുകവലിക്കുന്ന രംഗങ്ങള്‍ ചിത്രീകരിച്ച പോസ്റ്ററുകള്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തു. തിരുവനന്തപുരം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എഫ്‌ഐആര്‍ ഹാജരാക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മദ്യപാനത്തെയും പുകവലിയെയും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സിനിമപോസ്റ്ററുകള്‍ക്കെതിരെ ഇനിയും നടപടി തുടരുമെന്നും ആരോഗ്യവകുപ്പ് വ്യക്തമായിട്ടുണ്ട്.

നേരത്തെ ചലച്ചിത്ര നടന്മാരായ ഫഹദ് ഫാസില്‍, നിഷാന്‍ എന്നിവരും സമാനമായ കേസുകളില്‍ അകപ്പെട്ടിരുന്നു.

English summary
The Department of Health is miffed with the posters of the film ‘Matinee’ that depicts a smoking Mythili, and has reportedly registered a court case against the actress.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam