»   » ആ സംഭവമാണ് സേതുരാമയ്യരും പരീക്ഷിച്ചത്, സിബിഐ പരമ്പരകളെക്കുറിച്ച് എസ്എന്‍ സ്വാമി പറയുന്നത്

ആ സംഭവമാണ് സേതുരാമയ്യരും പരീക്ഷിച്ചത്, സിബിഐ പരമ്പരകളെക്കുറിച്ച് എസ്എന്‍ സ്വാമി പറയുന്നത്

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ കാണുന്ന സംഭവങ്ങളില്‍ ചിലതൊക്കെ യാഥാര്‍ത്ഥ്യമാണ്. യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി പുറത്തിറക്കിയ നിരവധി സിനിമകള്‍ മലയാളത്തിലുണ്ട്. അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയമാണ് മമ്മൂട്ടിയെ നായകനാക്കി എസ് എന്‍ സ്വാമിയും കെ മധുവും ഒരുക്കിയ സിബി ഐ പരമ്പര. ഇതുവരെയായി ചിത്രത്തിന്റെ നാല് ഭാഗങ്ങളാണ് പുറത്തിറങ്ങിയത്. അഞ്ചാം ഭാഗത്തിന്റെ പണിപ്പുരയിലാണ് എസ്എന്‍ സ്വാമി.

1988 ല്‍ സിബി ഐ ഡയറിക്കുറിപ്പ്, 1989 ല്‍ ജാഗ്രത, 2004 ല്‍ സേതുരാമയ്യര്‍ സിബി ഐ, 2005 ല്‍ നേരറിയാന്‍ സിബി ഐ എന്നീ ചിത്രങ്ങളാണ് ഇതുവരെ ഇറങ്ങിയത്. ഇതുവരെയുള്ള ചിത്രങ്ങളെല്ലാം ഒരുക്കിയത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ്. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സിബി ഐ സിനിമകള്‍ക്ക് പ്രേരകമായ സംഭവങ്ങളെക്കുറിച്ച് തിരക്കഥാകൃത്ത് വിശദീകരിച്ചു.

പോലീസ് അട്ടിമറിച്ച കേസ് അന്വേഷിക്കാന്‍ സിബി ഐ എത്തുന്നു

ഭര്‍തൃവീട്ടില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട യുവതിയുടെ കേസ് അന്വേഷിക്കുന്നതിനായാണ് സിബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍ എത്തിയത്. പോലീസ് അട്ടിമറിച്ച കേസ് കൃത്യമായി അന്വേഷിക്കാനും കുറിറവാളികളെ കണ്ടെത്താനും അയ്യര്‍ക്കും ടീമിനും കഴിഞ്ഞു.

സിനിമയ്ക്ക് പ്രേരകമായ സംഭവങ്ങള്‍

എണ്‍പതുകളില്‍ കേരളത്തില്‍ ഏറെ വിവാദമായ രണ്ട് കൊലപാതകക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സിബി ഐ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്ന കാലമുണ്ടായിരുന്നു. പാനൂരില്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് എസ് ഐ വെടിയേറ്റ മരിച്ച സംഭവത്തിന് പുറമേ എറണാകുളത്ത് ലോഡ്ജിലെ മുകള്‍ നിലയില്‍ നിന്ന് വീണുമരിച്ച ജീവനക്കാരന്റെ കേസുമാണ് സിബി ഐ സംഘം അന്വേഷിച്ചത്.

ലോഡ്ജ് ജീവനക്കാരന്റെ കൊലപാതക അന്വേഷണത്തില്‍ ഡമ്മി പരീക്ഷണം

എറണാകുളത്ത് ലോഡ്ജിന്റെ മുകള്‍ നിലയില്‍ നിന്നും വീണു മരിച്ച ജീവനക്കാരന്റെ കേസ് അന്വേഷണത്തില്‍ സിബി ഐ ഡമ്മി പരീക്ഷണം നടത്തിയിരുന്നു. ഇതേക്കുറിച്ച് വാര്‍ത്താ മാധ്യമങ്ങളില്‍ നിന്നും അറിഞ്ഞ തിരക്കഥാകൃത്ത് ഇതേ പരീക്ഷണം സിനിമയിലും ഉള്‍പ്പെടുത്തി. തിരക്കഥാ രചനയ്ക്കിടയില്‍ സംശയ നിവാരണത്തിനായി ബന്ധപ്പെട്ടവരെ വിളിക്കുമായിരുന്നെന്നും സ്വാമി പറഞ്ഞു.

സേതുരാമയ്യരുടെ തുടക്കം

ഒരു ഇംഗ്ലീഷ് ക്രൈം ത്രില്ലര്‍ നോവലില്‍ നിന്നാണ് സെതുരാമയ്യറിന്റെ മൂന്നാം ഭാഗത്തിന്റെ വിഷയം ലഭിച്ചതെന്നും തിരക്കഥാകൃത്ത് പറഞ്ഞു.

അഞ്ചാം ഭാഗം ഉടന്‍ ഇറങ്ങുമോ

സേതുരാമയ്യര്‍ സിബി ഐ പരമ്പരകളിലെ അഞ്ചാം ഭാഗത്തിന്റെ പണിപ്പുരയിലാണ് എസ് എന്‍ സ്വാമി. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

English summary
Here is an intersting fact about CBI films. SN Swami is talking about the reasons lead to made Cbi series films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam