»   » എസ്എന്‍ സ്വാമി പ്രണയത്തിലേയ്ക്ക്

എസ്എന്‍ സ്വാമി പ്രണയത്തിലേയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
SN Swamy
എസ്എന്‍ സ്വാമിയെന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ സിബിഐ ചിത്രങ്ങളാണ് ഓര്‍മ്മവരുക. കുറ്റാന്വേഷണ തിരക്കഥാരംഗത്തെ അതികായനായ എസ്എന്‍ സ്വാമിയാണ് സേതുരാമയ്യര് സിബിഐ എന്ന കഥാപാത്രത്തിന് ജന്മം നല്‍കിയ തിരക്കഥാകൃത്ത്. ഇപ്പോള്‍ സിബിഐ പരമ്പരയിലെ അഞ്ചാമത്തെ ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന സ്വാമി സംവിധായക വേഷത്തിലും പരീക്ഷണം നടത്താന്‍ പോവുകയാണ്.

ത്രില്ലര്‍ കഥകളുടെ രാജാവായ സ്വാമി കന്നി സംവിധായകസംരംഭത്തില്‍ ചുവടുമാറ്റുകയാണ്. ഒരു പ്രണയകഥയാണ് സ്വാമി സംവിധാനം ചെയ്യുന്നത്. ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കൂട്ടാക്കാത്ത സ്വാമി എല്ലാം ഒരു സസ്‌പെന്‍സില്‍ നിര്‍ത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കഥപൂര്‍ത്തിയാകുന്നതേയുള്ളുവെന്നും. അതുകഴിഞ്ഞാല്‍ പ്രമേയം സംബന്ധിച്ച കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നുമാണ് സ്വാമി പറയുന്നത്.

ഇതിനിടെ സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തിലും കൊലപാതക കഥതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. മമ്മൂട്ടിയുടെ ഡേറ്റിനായുള്ള കാത്തിരിപ്പാണെന്നും ഡേറ്റ് ലഭിച്ചാല്‍ അധികം വൈകാതെ ചിത്രം യാഥാര്‍ത്ഥ്യമാകുമെന്നും സ്വാമി അറിയിച്ചു.

English summary
S N Swamy, associated mostly with suspense movies and detective movies, is making his debut as director and his first effort will be a romantic film

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam