twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജ് മലയാളത്തിന്‍റെ ഷങ്കര്‍! ലൂസിഫര്‍ മേക്കിങ്ങിനെക്കുറിച്ച് സോഷ്യല്‍ മീഡിയ പറഞ്ഞത്? കാണൂ!

    |

    പൃഥ്വിരാജ് സംവിധായകനായി അവതരിക്കുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വന്‍താരനിരയെ അണിനിരത്തിയാണ് ഇത്തവണത്തെ വരവ്. അഭിനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ റേഞ്ചിനേക്കിനെക്കുറിച്ച് എല്ലാവര്‍ക്കും അറിയാവുന്നതാണ്. പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംവിധായകനായി അവതരിച്ചില്ല പൃഥ്വിരാജ്. കൃത്യമായ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളുമൊക്കെ നടത്തിയാണ് താരപുത്രന്‍ പുതിയ ചുവടുവെപ്പ് നടത്തിയത്. സംവിധായകനെന്ന നിലയില്‍ വളരെ മനോഹരമായാണ് അദ്ദേഹം സിനിമ പൂര്‍ത്തിയാക്കിയതെന്ന് മോഹന്‍ലാലും സാക്ഷ്യപ്പെടുത്തിയിരുന്നു.

    സംവിധായകന്റെ താരമാണ് മോഹന്‍ലാല്‍. സംവിധായകന്‍ ആവശ്യപ്പെടുന്നത് അത് പോലെ നല്‍കാനായാണ് താന്‍ ശ്രമിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്താണ് തനിക്ക് വേണ്ടതെന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്നു പൃഥ്വിക്ക്. അതിനാല്‍ത്തന്നെ ഇരുവരും ചേര്‍ന്നാല്‍ ആ സിനിമ മനോഹരമാവുമെന്നതിന് മറ്റൊരു സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമുണ്ടോ, മണിക്കൂറുകളുടെ കാത്തിരിപ്പ് മാത്രമേ ഇനി ആവശ്യമുള്ളൂ. വ്യാഴാഴ്ച രാവിലെ 7 മുതല്‍ ലൂസിഫര്‍ അവതരിച്ച് തുടങ്ങും. റിലീസിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളെല്ലാം സജീവമായി നടക്കുകയാണ്. പ്രമേയത്തില്‍ മാത്രമല്ല മേക്കിങ്ങിലും ഒട്ടേറെ പുതുമകളുമായാണ് ലൂസിഫറെത്തുന്നത്. ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന രസകരമായ ചര്‍ച്ചകളെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

    തിയേറ്റര്‍ എക്‌സ്പീരിയന്‍സ്

    തിയേറ്റര്‍ എക്‌സ്പീരിയന്‍സ്

    റിയലിസ്റ്റിക് സിനിമകളോടും ചെറിയ ചിത്രങ്ങളോടുമൊക്കെ താല്‍പര്യമുണ്ടെങ്കിലും സംവിധായകനെന്ന നിലയില്‍ വലിയ ക്യാന്‍വാസിലുള്ള സിനിമയുമായെത്താനാണ് താല്‍പര്യമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമയിലെത്തി അധികനാള്‍ കഴിയുന്നതിനിടയില്‍ത്തന്നെ അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. ലോ ബജറ്റ് സിനിമകളുടെ ഭാഗമാവാന്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയകുമാണഅ. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ തിയേറ്റര്‍ എക്‌സ്പീരിയന്‍സിനും പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2016ലായിരുന്നു ലൂസിഫറുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ അരങ്ങേറിയത്.

     മേക്കിങ്ങിലെ പ്രത്യേകതകള്‍

    മേക്കിങ്ങിലെ പ്രത്യേകതകള്‍

    മേക്കിങ്ങില്‍ ഒട്ടേറെ പ്രത്യേകതകള്‍ അവകാശപ്പെടാനുള്ള സിനിമ കൂടിയാണ് ലൂസിഫര്‍. വിവിധ ലൊക്കേഷനുകളിലായാണ് ചിത്രീകരിച്ചതെങ്കിലും സാങ്കേതിക മികവിന്റെ കാര്യത്തിലും സിനിമ കിടുക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ക്യരക്ടര്‍ പോസ്റ്ററുകള്‍ക്ക് പിന്നാലെയെത്തിയ ട്രെയിലറും ഇക്കാര്യം അടിവരയിട്ടിരുന്നു. ട്രെയിലറിലെ ചില ഷോട്ടുകള്‍ അതിഗംഭീരമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ചില സീനുകളുടെ പ്രത്യേകതയെക്കുറിച്ചും അവ ചിത്രീകരിച്ചതിനെക്കുറിച്ചുമൊക്കെ പൃഥ്വിയും തുറന്നുപറഞ്ഞിരുന്നു.

    മലയാളത്തിലെ ഷങ്കര്‍

    മലയാളത്തിലെ ഷങ്കര്‍

    ചെലവേറിയ സിനിമകള്‍ ചെയ്ത് ശ്രദ്ധേയനായ സംവിധായകനായ ഷങ്കറിനെയാണ് പൃഥ്വി പിന്തുടരുന്നതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. ഇന്ത്യന്‍ മുതല്‍ 2.0 വരെയുള്ള സിനിമകളുടെ മേക്കിങ്ങ് തന്നെ ഏറെ വ്യത്യസ്തമായിരുന്നു. ബോക്‌സോഫീസില്‍ നിന്നും ഗംഭീര വിജയമായിരുന്നു അദ്ദേഹത്തിന്റെ സിനിമകള്‍ക്ക് ലഭിച്ചിരുന്നത്. മലയാളത്തിലെ ഷങ്കറായാണ് പലരും പൃഥ്വിരാജിനെ വിലയിരുത്തുന്നത്. അത് ഇടിവയിട്ടുറപ്പിക്കാവുന്ന തരത്തിലെ രംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്.

    ബിഗ് റിലീസായെത്തുന്നു

    ബിഗ് റിലീസായെത്തുന്നു

    മലയാളത്തിലെ എക്കാലത്തെയും മികച്ച റിലീസാവാനുള്ള തയ്യാറെടുപ്പിലാണ് ലൂസിഫര്‍. മാര്‍ച്ച് 28നാണ് സിനിമയെത്തുന്നത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ ആരാധകര്‍ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പുകളിലാണ്. കേരളത്തില്‍ 350 ലധികം തിയേറ്ററുകളിലാണ് സിനിമയെത്തുന്നത്. കേരളത്തിന് പുറമെ 43 രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്. മുംബൈ ഉള്‍പ്പടെ പല സ്ഥലങ്ങളിലും പ്രത്യേക ഫാന്‍സ് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്.

    പൃഥ്വിരാജ് എന്ന സംവിധായകന്‍

    പൃഥ്വിരാജ് എന്ന സംവിധായകന്‍

    എല്ലാർക്കും ഇപ്പോഴും ഉള്ള ഒരു തെറ്റിദ്ധാരണയാണ് ലൂസിഫെർ ഒരു ഔട്ട് ആൻഡ് ഔട്ട് പൊളിറ്റിക്കൽ പടമാണെന്ന്. എന്നാൽ അങ്ങനെയല്ല ഇതിലെ ബാക്ക്ഗ്രൗണ്ട് പൊളിറ്റിക്സ് ആണ്, പക്ഷെ ഇതൊരു ഫുൾ ഫ്ലഡ്‌ജ്ഡ് പൊളിറ്റിക്കൽ സിനിമയല്ലാ. മറ്റ് കഥാസന്ദർഭങ്ങളും ലുസിഫെറിലുണ്ട്. നിങ്ങൾ എല്ലാവരും ശ്രദ്ധിച്ചിരുന്നു കാണണ്ട പടമാണ് ലൂസിഫെർ. എല്ലാറ്റിലുമുപരി ഞാനൊരു പുതുമുഖ സംവിധായകനാണെന്നും അഭിനേതാവില്‍ നിന്നും സംവിധായകനായി എത്തുന്ന തനിക്ക് നല്‍കുന്ന പിന്തുണ എപ്പോഴും വേണമെന്നും താരം പറഞ്ഞിരുന്നു.

    അഭിനന്ദനപ്രവാഹമായിരുന്നു

    അഭിനന്ദനപ്രവാഹമായിരുന്നു

    ലൂസിഫർ ട്രൈലെർ അതിശയിപ്പിക്കുന്നതാണ്. പൃഥ്വിരാജിനെ സംവിധായകരുടെ ക്ലബ്ബിലേക്ക് സ്വാഗതം ചെയ്യുന്നു. പത്മഭൂഷൺ മോഹൻലാൽ നിങ്ങളുടെ സ്ക്രീൻ പ്രസൻസ് താരതമ്യം ചെയ്യാൻ പോലുമാകില്ല. ലൂസിഫർ ടീമിന് ആശംസകൾ. മുന്നോട്ട് പോകുക.." ലൂസിഫർ ട്രൈലെർ കണ്ട് ലിംഗുസ്വാമി പറഞ്ഞത് ഇതായിരുന്നു. സിദ്ധാര്‍ത്ഥ്, സൂര്യ, തുടങ്ങി നിരവധി പേരാണ് പൃഥ്വിരാജിന്‍രെ ബ്രില്യന്‍സിന് കൈയ്യടിയുമായി എത്തിയത്. ട്രെയിലര്‍ കണ്ട് അധികം കാത്തിരിക്കാനാവില്ലെന്നാണ് ആരാധകര്‍ പറഞ്ഞത്.

    അവസാന നിമിഷം പുറത്തുവിട്ട സര്‍പ്രൈസ്

    അവസാന നിമിഷം പുറത്തുവിട്ട സര്‍പ്രൈസ്

    റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലായിരുന്നു പൃഥ്വിരാജ് 27ാമത്തെ അതിഥിയെ പരിചയപ്പെടുത്തിയത്. പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തുമെന്നറിയിച്ചപ്പോള്‍ അതാരായിരിക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. അതുവരെ മോഹന്‍ലാലിലൂടെ സിനിമയെ നയിച്ച് അവസാനനിമിഷമാണ് അദ്ദേഹം തന്‍റെ വരവിനെക്കുറിച്ച് പറഞ്ഞത്. സംവിധായകന്‍റെ ആത്മവിശ്വാസമാണ് ഇതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ഒരിക്കല്‍പ്പോലും അദ്ദേഹം കൃത്യമായ മറുപടി നല്‍കാത്തതും മോഹന്‍ലാലിനോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അടുത്ത് തന്നെ എന്ന് പറഞ്ഞതും പലരും സംശത്തോടെയായിരുന്നു വീക്ഷിച്ചിരുന്നത്. പൃഥ്വിരാജിന്‍റെ കഥാപാത്രമായിരിക്കും അടുത്തതെന്ന് ഒരുവിഭാഗം പ്രവചിച്ചിരുന്നു.

    English summary
    Social Media discussion about Lucifer making
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X