»   » ഓണ്‍ലൈന്‍ നിരൂപകര്‍ സിനിമയെ ഇങ്ങനെ കൊല്ലണോ? ദിലീപ്

ഓണ്‍ലൈന്‍ നിരൂപകര്‍ സിനിമയെ ഇങ്ങനെ കൊല്ലണോ? ദിലീപ്

Posted By:
Subscribe to Filmibeat Malayalam

സിനിമ റിലിസ് ആയാല്‍ ഉടന്‍ തന്നെ സിനിമയെകുറിച്ചുള്ള വ്യാപകമായ വിലയിരുത്തലുകളാണ് സോഷ്യല്‍ മീഡിയയില്‍ . സിനിമ റിലീസായ ദിവസം തന്നെ നെഗറ്റീവ് ആയ റിവ്യു വരുന്നത് സിനിമയെ പ്രതികൂലമായി ബാധിക്കാറുണ്ടെന്ന വിമര്‍ശനങ്ങളുണ്ട്. നേരത്തെ ഇതേ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ബാലചന്ദ്ര മേനോനും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് ജനപ്രിയ്യ നായകനായ ദിലീപും രംഗത്തെത്തിയിരിക്കുന്നത്.

തത്സമയ സിനിമാ റിവ്യുകള്‍ നല്‍കുന്നതിലൂടെ ശിശുഹത്യയാണ് സോഷ്യല്‍ മീഡിയ നടത്തുന്നതെന്നാണ് താരം വിമര്‍ശിച്ചിരിക്കുന്നത്. ആദ്യ ദിവസം തന്നെ നെഗറ്റീവായ റിവ്യുകള്‍ സിനിമയെ കൊല്ലുന്നതിന് തുല്യമാണ്.

-dileep

സിനിമയുടെ ആദ്യപകുതി എത്തുമ്പോഴേക്കും നവമാധ്യമങ്ങളില്‍ റിവ്യു വരാറുണ്ട്. സിനിമ കാണാന്‍ എത്തുന്ന നിരവധി പേരെയും കാണാനിരിക്കുന്നവരെയും ഇത്തരം റിവ്യുകള്‍ നിരുത്സാഹപ്പെടുത്തും. സിനിമ കാണാതെ നെഗറ്റീവ് ആയ കാര്യങ്ങള്‍ എഴുതുന്നവര്‍ ഏറെയാണ്.

സിനിമ ശ്ര്ദ്ധാപൂര്‍വ്വം കണ്ടതിന് ശേഷം കമന്റെ ചെയ്യുകയാണ് നല്ല പ്രേക്ഷ്‌കന്‍ ചെയ്യേണ്ടയത്. സിനിമയ്ക്ക് പിന്നില്‍ നിരവധിപേരുടെ പ്രയത്‌നങ്ങളുണ്ട ഒരു നെഗറ്റീവ് കമന്റെ് വരുമ്പോള്‍ ഇതു ബാധിക്കുന്നത് സിനമയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും അവരുടെ കുടുംബത്തെയുമാണ് . നവമാധ്യമങ്ങളില്‍ പെട്ടെന്ന് റിവ്യു എഴുതുന്നവര്‍ ഇതുകൂടി ഓര്‍മ്മിക്കണമെന്ന് താരം പറഞ്ഞു.

English summary
social media review kills all cinema,says actor dileep.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam