»   » ബിന്ദു പണിക്കറും സായ് കുമാറും സിനിമയില്‍ സജീവമല്ലാത്തതിന് പിന്നിലെ കാരണം? ആധിയോടെ ആരാധകര്‍

ബിന്ദു പണിക്കറും സായ് കുമാറും സിനിമയില്‍ സജീവമല്ലാത്തതിന് പിന്നിലെ കാരണം? ആധിയോടെ ആരാധകര്‍

Posted By:
Subscribe to Filmibeat Malayalam
സായ് കുമാറും ബിന്ദു പണിക്കരും സിനിമ ഉപേക്ഷിച്ചോ? | filmibeat Malayalam

ഏത് തരം കഥാപാത്രങ്ങളായാലും മികച്ച പ്രകടനം കാഴ്ച വെക്കുന്ന താരമാണ് സായ് കുമാര്‍. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലേക്ക് കടന്നുവന്ന ഇളംതലമുറക്കാരനെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകന്‍ എന്ന ഇമേജില്‍ സിനിമയില്‍ തുടക്കം കുറിച്ച സായ്കുമാര്‍ പിന്നീട് തന്റേതായ ഇടം നേടിയാണ് മുന്നേറിയത്. വില്ലനായും സഹനടനായും നായകനായും സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരത്തിന് എന്ത് സംഭവിച്ചുെവന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയില്‍ ബാലതാരമായാണ് സായ് കുമാര്‍ അഭിനയം തുടങ്ങിയത്. അദ്ദേഹം നായകനായി അഭിനയിച്ച ആദ്യ സിനിമ റാംജി റാവു സ്പീക്കിങ്ങായിരുന്നു. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് കുമാറിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മുകേഷ്, രേഖ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍. സഹനടനായും വില്ലനായും നായകനായും സിനിമയില്‍ തിളങ്ങി നിന്നിരുന്ന സായ് കുമാര്‍ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെന്ന് ആരാധകര്‍ പറയുന്നു. വര്‍ഷത്തില്‍ അഞ്ചും പത്തും സിനിമകള്‍ ചെയ്തിരുന്ന താരത്തിന് ഇപ്പോള്‍ സിനിമ ലഭിക്കാത്തതാണോ, അതോ താരം സിനിമ വേണ്ടെന്ന് വെച്ചതാണോയെന്ന ചോദ്യവുമായാണ് ആരാധകര്‍ രംഗത്തെത്തിയിട്ടുള്ളത്.

സായ് കുമാറിന്റെ അഭാവത്തെക്കുറിച്ച് ആരാധകര്‍

സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സായ് കുമാറിന്റെ അഭാവത്തില്‍ ആരാധകര്‍ ആശങ്കയിലാണ്. സോഷ്യല്‍ മീഡിയയിലൂടെയാണ് ആരാധകര്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുള്ളത്.

ഓടിനടന്ന് അഭിനയിച്ചിരുന്ന താരം

തുടക്കത്തില്‍ വര്‍ഷത്തില്‍ പത്തോളം സിനിമകള്‍ ചെയ്ത അദ്ദേഹം ഇപ്പോള്‍ സിനിമയേ ചെയ്യുന്നില്ല എന്ന അവസ്ഥയിലാണെന്നും ആരാധകര്‍ പറയുന്നു. സഹനടന്‍, വില്ലന്‍, നായകന്‍ തുടങ്ങിയ റോളുകളില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. ഏത് തരം കഥാപാത്രമായാലും അങ്ങേയറ്റം നന്നായി അവതരിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കാറുള്ളത്.

സിനിമ ഉപേക്ഷിച്ചോ?

വ്യത്യസ്ത റോളുകളില്‍ തിളങ്ങി നിന്നിരുന്ന താരം സിനിമ ഉപേക്ഷിച്ചതാണോയെന്ന ചോദ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്. അതോ സിനിമ അദ്ദേഹത്തെ മറന്നതാണോയെന്ന സംവും ആരാധകര്‍ക്കുണ്ട്.

തൊണ്ണൂറുകളിലെ താരം

സായ് കുമാറിന്റെ സിനിമാ ജീവിതത്തിലെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു തൊണ്ണൂറുകള്‍. ഒന്നിനൊന്ന് വ്യത്യസ്തമായ നിരവി സിനിമകളാണ് ഈ ഘട്ടത്തില്‍ അദ്ദേഹത്തിന് ലഭിച്ചത്. മുകേഷ്, ജഗദീഷ് , സിദ്ദിഖ് എന്നിവര്‍ക്കൊപ്പം അദ്ദേഹവും സിനിമയില്‍ ശക്തമായി നിലയുറപ്പിച്ചിരുന്നു.

നായകനില്‍ നിന്നും വില്ലനിലേക്ക്

തുടക്കത്തില്‍ കോമഡി കഥാപാത്രങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. സഹനടനില്‍ നിന്നും നായകനിലേക്ക് പ്രമോഷന്‍ ലഭിച്ചപ്പോളും കോമഡി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. എന്നാല്‍ നായകനായി അഭിനയിക്കുന്നതിനിടയിലും അദ്ദേഹം വില്ലന്‍ കഥാപാത്രങ്ങളും സ്വീകരിച്ചിരുന്നു.

വില്ലനെന്ന പ്രശംസ

മലയാള സിനിമയിലെ വില്ലന്‍മാരില്‍ പ്രധാനികളിലൊരാളാണ് സായ് കുമാര്‍. ക്രൂരമായി ബലാത്സംഗം ചെയ്യുന്ന തരത്തിലുള്ള കഥാപാത്രത്തെയും അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇടക്കാലത്ത് അദ്ദേഹത്തിന് ലഭിച്ചിരുന്നതെല്ലാം വില്ലന്‍ കഥാപാത്രങ്ങളായിരുന്നു.

സൂപ്പര്‍താര ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യം

ഷാജി കൈലാസ് സംവിധാനം ചെയ്ത ആറാം തമ്പുരാനില്‍ മോഹന്‍ലാലിന്റെ സുഹൃത്തായി വേഷമിട്ടത് സായ് കുമാറായിരുന്നു. ആ സിനിമയ്ക്ക് ശേഷമാണ് അദ്ദേഹം സൂപ്പര്‍താര ചിത്രങ്ങളുടെ സ്ഥിരം ചേരുവയായി മാറിയത്.

മുന്‍നിര നായകര്‍ക്കൊപ്പം അഭിനയിച്ചു

മോഹന്‍ലാല്‍, മമ്മൂട്ടി, ദിലീപ് എന്നിവരുടെ വില്ലനായി മികച്ച പ്രകടനമാണ് സായ് കുമാര്‍ കാഴ്ച വെച്ചത്. നരസിംഹം, താണ്ഡവം, ചതുരംഗം വല്യേട്ടന്‍, കുഞ്ഞിക്കൂനന്‍ തുടങ്ങിയ ചിത്രങ്ങളിലെ വില്ലന്‍ വേഷം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.

സത്യരാജിന് ശബ്ദം നല്‍കി

ദിലീപ് ചിത്രമായ ആഗതനില്‍ സത്യരാജിന് ശബ്ദം നല്‍കിയത് സായ് കുമാറായിരുന്നു. തിളക്കം സിനിമയില്‍ ത്യാഗരാജന് വേണ്ടിയും കനല്‍ക്കിരീടത്തില്‍ നെപ്പോളിയന് വേണ്ടിയും കരുമാടിക്കുട്ടനില്‍ സുരേഷ് കൃഷ്ണയ്ക്കും ശബ്ദം നല്‍കിയത് സായ് കുമാറായിരുന്നു. അഭിനയത്തില്‍ മാത്രമല്ല ശ്ബദ കലയിലും മികവ് തെളിയിച്ച താരം കൂടിയാണ് അദ്ദേഹം.

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍

ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍. പ്രസന്ന കുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. ഇരുവരെയും ചേര്‍ത്ത് നിരവധി തവണ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

തിരിച്ചുവരവിനായി കാത്തിരിക്കുന്നു

വില്ലനായും സ്വഭാവ നടനായും സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന സായ് കുമാറിന്റെ തിരിച്ച് വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. പൂര്‍വ്വാധികം ശക്തിയോടെ അദ്ദേഹം സിനിമയില്‍ സജീവമാവുമെന്ന് നമുക്കും പ്രതീക്ഷിക്കാം.

English summary
Social media talks about Sai Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X