»   » ലിസമ്മയ്ക്ക് നികുതി ഇളവ്

ലിസമ്മയ്ക്ക് നികുതി ഇളവ്

Posted By:
Subscribe to Filmibeat Malayalam
Lisammayude Veedu
ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്ത ലിസമ്മയുടെ വീടിന് സര്‍ക്കാര്‍ സഹായം. സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമെന്ന നിലയ്ക്ക് സിനിമയ്ക്ക് നികുതിയിളവു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് തിരക്കഥാകൃത്ത് ബാബു ജനാര്‍ദനന്‍ സംവിധാനം ചെയ്ത ലിസ്മ്മയുടെ വീട്.

ചെറിയൊരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തിയ മീരാ ജാസ്മിന്റെ ഗംഭീരപ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലിസമ്മയായി മീര തകര്‍ത്തിരിക്കുകയാണ്. അച്ഛനുറങ്ങാത്ത വീട്ടില്‍ മുക്തയായിരുന്നു ലിസമ്മയെ അവതരിപ്പിച്ചത്. ലിസമ്മയുടെ അച്ഛനായി സലിംകുമാര്‍ തന്നെയാണ് ഇതിലും അഭിനയിച്ചിരിക്കുന്നത്.

മാനഭംഗക്കേസുകള്‍ അനുദിനം പെരുകിവരുന്ന കാലത്ത് ലിസമ്മ വീണ്ടുമൊരു ചോദ്യമായി മാറുകയാണ് സമൂഹത്തില്‍. പീഡനത്തിനിരയായി പത്തുവര്‍ഷത്തിനു ശേഷം ലിസമ്മയുടെ പുതിയ വെളിപ്പെടുത്തലാണ് ചിത്രത്തിന്റെ പ്രമേയം. ദുരന്തമെല്ലാം മറന്ന് ശാന്തമായി കുടുംബജീവിതം നയിക്കുകയായിരുന്ന ലിസമ്മയ്ക്ക് ഒരു പ്രത്യേക സാഹചര്യത്തില്‍ തന്നെ പീഡിപ്പിച്ച രാഷ്ട്രീയക്കാരന്റെ പേരു പറയേണ്ടി വരുന്നതാണ്. അത് സമൂഹത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കുന്നു. അതോടെ ലിസമ്മയുടെ ജീവിതം വീണ്ടും കലങ്ങിമറിയുകയാണ്. രാഹുല്‍ മാധവനാണ് ലിസമ്മയുടെ ഭര്‍ത്താവായ തൊഴിലാളി നേതാവായി അഭിനയിക്കുന്നത്.

സര്‍ക്കാര്‍ നികുതി ഇളവു പ്രഖ്യാപിച്ച സ്ഥിതിക്ക് തിയറ്ററില്‍ ചാര്‍ജ് കുറയുന്നതോടെ കൂടുതല്‍ പേര്‍ സിനിമ കാണാനെത്തുമെന്നാണ് പ്രതീക്ഷയെന്ന് സംവിധായകന്‍ പറഞ്ഞു. കഴിഞ്ഞവര്‍ഷം രഞ്ജിത്ത് സംവിധാനംചെയ്ത സ്പിരിറ്റിന് സര്‍ക്കാര്‍ നികുതി ഇളവു നല്‍കിയിരുന്നു.

English summary
Lisammayude Veeduhas been exempted from entertainment tax taking into consideration the social message that the film propagates.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X