»   » പാതിയില്‍ അവസാനിക്കുന്നില്ല ഐവി ശശിയുടെ ആ സ്വപ്‌നം... ബേര്‍ണിങ് വെല്‍സ് യാഥാര്‍ത്ഥ്യമാകുന്നു!

പാതിയില്‍ അവസാനിക്കുന്നില്ല ഐവി ശശിയുടെ ആ സ്വപ്‌നം... ബേര്‍ണിങ് വെല്‍സ് യാഥാര്‍ത്ഥ്യമാകുന്നു!

Posted By:
Subscribe to Filmibeat Malayalam
പാതിവഴിയില്‍ തീരില്ല, ഐ വി ശശിയുടെ സ്വപ്നം യാഥാർഥ്യമാകുന്നു | filmibeat Malayalam

മലയാള സിനിമ ലോകത്തിന്റെ തീരാ നഷ്ടമാണ് സംവിധായകന്‍ ഐവി ശശിയുടെ വേര്‍പാട്. ആരോഗ്യപരമായ വിഷയങ്ങളാല്‍ കുറച്ച് കാലമായി സിനിമയില്‍ അദ്ദേഹം അത്ര സജീവമായിരുന്നില്ലെങ്കിലും സിനിമയോടുള്ള ഈ പ്രണയം അവസാനിച്ചിരുന്നില്ല. മനസിലുണ്ടായിരുന്ന ഒരു വലിയ മോഹം ബാക്കിയാക്കിയാണ് അദ്ദേഹം വിടവാങ്ങിയത്.

മാസ് മാത്രമല്ല ക്ലാസും വഴങ്ങുന്ന സംവിധായകന്‍... ഐവി ശശിയുടെ പുരസ്‌കാര നേട്ടങ്ങള്‍!

മേര്‍സല്‍ കുതിക്കുന്നു കേരളത്തില്‍ പുതിയ റെക്കോര്‍ഡിനായി... വിവാദങ്ങള്‍ തളര്‍ത്താത്ത ആറ് ദിവസം!!!

അദ്ദേഹം ഏറെ പ്രതീക്ഷയോടെ കണ്ടിരുന്ന ബേര്‍ണിങ് വെല്‍സ് എന്ന ചിത്രം പാതിയില്‍ അവസാനിക്കില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് സോഹന്‍ റോയ് പറയുന്നു. മോഹന്‍ലാല്‍ ആയിരുന്നു ഐവി ശശിയുടെ ഈ സ്വപ്‌ന പദ്ധതിയിലെ നായകന്‍.

ബിഗ് ബജറ്റ് ചിത്രം

75 കോടി മുതല് മുടക്കില്‍ ബിഗ് ബജറ്റിലായിരുന്നു ഐവി ശശി തന്റെ സ്വപ്‌ന പദ്ധതിയായ ബേര്‍ണിങ് വെല്‍സ് ആസൂത്രണം ചെയ്തത്. പല ഭാഷകളിലായ ഒരുക്കാന്‍ ഉദ്ദേശിച്ചിരുന്ന ചിത്രത്തിന്റെ തിരക്കഥയും അദ്ദേഹത്തിന്റേത് തന്നെയായിരുന്നു.

കുവൈറ്റ് യുദ്ധം

കുവൈറ്റ് യുദ്ധം പശ്ചാത്തലമാക്കിയുള്ള സിനിമയായിരുന്നു ബേര്‍ണിങ് വെല്‍സ്. പ്രമുഖ നിര്‍മാതാവ് സോഹന്‍ റോയ്‌ക്കൊപ്പം ചേര്‍ന്ന ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നതായി പ്രഖ്യാപിച്ചതും ഐവി ശശി ആയിരുന്നു. എന്നാല്‍ ചിത്രം തുടങ്ങുന്നതിന് മുമ്പ് തന്നെ അദ്ദേഹം വിടവാങ്ങി.

പ്രോജക്ടുമായി മുന്നോട്ട് പോകും

ഐവി ശശിയുടെ അഭാവത്തിലും ബേര്‍ണിംഗ് വെല്‍സുമായി മുന്നോട്ട് പോകും. അദ്ദേഹത്തിനുള്ള ആദാരാഞ്ജലിയായിരിക്കും ഈ ചിത്രമെന്നും സോഹന്‍ റോയ് പറഞ്ഞു. ശശിയേട്ടന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ഈ സിനിമയെന്നും അദ്ദേഹത്തിന്റെ പെട്ടന്നുള്ള വിയോഗം സങ്കടപ്പെടുത്തുന്നുവെന്നും സോഹന്‍ റോയ് പറഞ്ഞു.

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഐവി ശശി വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലായിരുന്നു. മൂന്ന് വര്‍ഷത്തിന് മുമ്പേ ഇതിനുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചിരുന്നു. തിരക്കഥ അവസാന ഘട്ടത്തിലായിരുന്നു.

ബേര്‍ണിങ് വെല്‍സിന്റെ പ്രധാന സവിശേഷതകള്‍

നിരവധി സവിശേഷതകളുമായിട്ടാണ് ബേര്‍ണിങ് വെല്‍സ് അണിയറയില്‍ ഒരുങ്ങുന്നത്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം മലയാളത്തിന് പുറമെ ഇംഗ്ലീഷ്, അറബിക്, ഹിന്ദി എന്നീ ഭാഷകളിലും റിലീസിന് എത്തിക്കും. പോപ്പ് ഗായിക ഷക്കീരയുടെ ബാന്‍ഡും ചിത്രത്തിലെ പ്രധാന ആകര്‍ഷണമായിരിക്കും.

ഹിന്ദിയില്‍ എടുക്കാന്‍ ആഗ്രഹിച്ചു

താന്‍ മനസില്‍ കണ്ടതുപോലെ വലിയൊരു ചിത്രം ചെയ്യാനുള്ള സാഹചര്യം മലയാളത്തില്‍ ഉണ്ടാകാന്‍ പോകുന്നില്ലെന്ന തിരിച്ചറിവില്‍ ഹിന്ദിയില്‍ ചിത്രം ഒരുക്കാനായിരുന്നു അദ്ദേഹം തീരുമാനിച്ചതെന്ന് ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജീവിതത്തിലെ ഏറ്റവും വലിയ കാല്‍വയ്പ്

ലോകത്ത് ലഭിക്കാവുന്ന ഏറ്റവും വലിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രം പൂര്‍ത്തീകരിക്കാനാണ് ആഗ്രഹം. ജീവിതത്തിലെ ഏറ്റവും വലിയ കാല്‍വയ്പാണിത്. എല്ലാവരുടേയും പ്രാര്‍ത്ഥനയും പിന്തുണയും വേണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടിരുന്നു.

സംവിധാനം ആര്?

സിനിമ ഉപേക്ഷിക്കില്ലെന്നും ഐവി ശശി സ്വപ്‌നം കണ്ടതുപോലെ യാഥാര്‍ത്ഥ്യമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് ആര് സംവിധാനം ചെയ്യുമെന്ന് സോഹന്‍ റോയ് വ്യക്തമാക്കുന്നില്ല. ഐവി ശശിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ പോന്ന ഒരു സംവിധായകനെ കണ്ടെത്തുക എന്ന് പറയുന്നത് സോഹന്‍ റോയ്ക്ക് വെല്ലുവിളിയാകും.

English summary
IV Sasi's dream project Burning Wells is not dropped, it will resume, producer Sohan Roy says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam