twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുതിച്ചു പാഞ്ഞ ദുല്‍ഖറിന്റെ സോലോ ഒറ്റയടിയ്ക്ക് താഴെ, 21 ദിവസത്തെ കലക്ഷന്‍ മൂക്കും കുത്തി വീണു!!

    By Aswini
    |

    Recommended Video

    സോളോയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ശോകം | filmibeat Malayalam

    ഏറെ പ്രതീക്ഷയോടെയാണ് ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്ത സോലോ എന്ന ചിത്രം തിയേറ്ററിലെത്തിയത്. നാല് കഥാപാത്രങ്ങളിലൂടെ കഥ പറയുന്ന, നാല് ഹ്രസ്വ ചിത്രങ്ങള്‍ ഉള്‍പ്പെട്ട ആന്തോളജിയാണ് സോളോ.

    കടുത്ത മദ്യപാന ശീലത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പൂജ, ഇതൊരു കുമ്പസാരമോ കുറ്റസമ്മതമോ അല്ല!കടുത്ത മദ്യപാന ശീലത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പൂജ, ഇതൊരു കുമ്പസാരമോ കുറ്റസമ്മതമോ അല്ല!

    ബിജോയ് നമ്പ്യാരുടെ മലയാളം അരങ്ങേറ്റം എന്നും, ദുല്‍ഖറിന്റെ നാല് ഗെറ്റപ്പും എന്നുമൊക്കെ കേട്ടപ്പോള്‍ പ്രേക്ഷകര്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയ്‌ക്കൊത്ത് ചിത്രത്തിന് ഉയരാന്‍ കഴിഞ്ഞില്ല. അപ്പോഴും ആദ്യ ദിവസങ്ങളില്‍ നല്ല കലക്ഷനുണ്ടായിരുന്നു. എന്നാല്‍ 21 ദിവസം കഴിയുമ്പോഴേക്കും ചിത്രം മൂക്കും കുത്തി വീണു.

    പ്രണയ പരാജയത്തിന് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചു, സെറ്റില്‍ സംഭവിച്ചത്?പ്രണയ പരാജയത്തിന് ശേഷം ആ താരജോഡികള്‍ വീണ്ടും ഒരു സിനിമയ്ക്ക് വേണ്ടി ഒന്നിച്ചു, സെറ്റില്‍ സംഭവിച്ചത്?

    കേരളത്തിലെ അവസ്ഥ

    കേരളത്തിലെ അവസ്ഥ

    തുടക്കത്തില്‍ വളരെ മികച്ച കലക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. പ്രേക്ഷകരില്‍ നിന്ന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചതെങ്കിലും തുടക്കത്തില്‍ അതൊന്നും കലക്ഷനെ ബാധിച്ചിരുന്നില്ല.

    ആദ്യ ദിവസം

    ആദ്യ ദിവസം

    പതിവ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന് ലഭിയ്ക്കുന്ന സ്വീകരണം സോലോയ്ക്കും ലഭിച്ചു. 3.26 കോടി രൂപയാണ് ആദ്യ ദിവസം സോളോ കേരളത്തില്‍ നിന്നും നേടിയത്.

    രണ്ടാം ദിവസം

    രണ്ടാം ദിവസം

    രണ്ട് ദിവസം കൊണ്ട് ചിത്രം അഞ്ച് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി. 5.56 കോടിയായിരുന്നു സോലോ കേരളത്തില്‍ നിന്ന് രണ്ടാം ദിവസം നേടിയ ഗ്രോസ് കലക്ഷന്‍.

    ആറ് കോടി നേടിയത്

    ആറ് കോടി നേടിയത്

    വെറും മൂന്ന് ദിവസത്തെ പ്രദര്‍ശനത്തിലൂടെയാണ് ദുല്‍ഖറിന്റെ സോലോ കേരളത്തില്‍ നിന്ന് ആറ് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടിയത്. 6.84 കോടിയായിരുന്നു മൂന്ന് ദിവസത്തെ ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ട്ട്.

    പത്ത് കോടി

    പത്ത് കോടി

    ആദ്യത്തെ ഒരാഴ്ച (ഏഴ് ദിവസം) കഴിയുമ്പോഴേക്കും സോളോ പത്ത് കോടിയ്ക്ക് മുകളില്‍ കലക്ഷന്‍ നേടി. 10.95 കോടിയാണ് എഴ് ദിവസത്തെ ചിത്രത്തിന്റെ കലക്ഷന്‍ റിപ്പോര്‍ച്ച്.

    21 ദിവസം കഴിയുമ്പോള്‍

    21 ദിവസം കഴിയുമ്പോള്‍

    എന്നാല്‍ ഇപ്പോള്‍, റിലീസ് ചെയ്ത് 21 ദിവസം കഴിയുമ്പോള്‍ സോലോയുടെ കലക്ഷന്‍ റിപ്പോര്‍ട്ടില്‍ കാര്യമായ മാറ്റമൊന്നുമില്ല. ഏഴ് ദിവസം കൊണ്ട് 10 കോടി കടന്ന ചിത്രം 21 ദിവസം കഴിയുമ്പോള്‍ കേരളത്തില്‍ നിന്ന് ആകെ നേടിയത് 12.08 കോടി മാത്രമാണ്.

    പരാജയം പ്രതീക്ഷിച്ചു

    പരാജയം പ്രതീക്ഷിച്ചു

    തുടക്കത്തില്‍ സോലോയ്ക്ക് നേരെ വ്യാപകമായ നെഗറ്റീവ് നിരൂപണങ്ങള്‍ വന്നിരുന്നു. സംവിധായകന്‍ അറിയാതെ നിര്‍മാതാവ് ക്ലൈമാക്‌സ് മാറ്റിയത് വിവാദമായി. ചിത്രത്തിന് നേരെ കൂവലുകള്‍ ഉയര്‍ന്നു. അന്ന് ചിത്രം പരാജയപ്പെടും എന്ന് കരുതിയിരുന്നു. എന്നിരുന്നാലും 12 കോടി കേരളത്തില്‍ നിന്ന് മാത്രം നേടിയ ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ടു എന്ന് പറയാന്‍ കഴിയില്ല!

    English summary
    Solo Box Office: 21 Days Kerala Collections
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X