»   » തണുത്ത പ്രതികരണമാണെങ്കിലും ദുല്‍ഖറിന്റെ സോളോ ഞെട്ടിച്ചു! വാരിക്കൂട്ടിയ കോടികള്‍ എത്രയാണെന്ന് അറിയാമോ

തണുത്ത പ്രതികരണമാണെങ്കിലും ദുല്‍ഖറിന്റെ സോളോ ഞെട്ടിച്ചു! വാരിക്കൂട്ടിയ കോടികള്‍ എത്രയാണെന്ന് അറിയാമോ

Posted By: Teresa John
Subscribe to Filmibeat Malayalam
സോളോയുടെ ആദ്യദിന കളക്ഷന്‍! | filmibeat Malayalam

പറവയുടെ വിജയത്തിന് പിന്നാലെ ദുല്‍ഖര്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു സോളോ. ആന്തോളജി സിനിമയായി നിര്‍മ്മിച്ച ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വ്യത്യസ്ത വേഷങ്ങളില്‍ അഭിനയിക്കുന്നു എന്നതായിരുന്നു പ്രത്യേകത. എന്നാല്‍ ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച റിവ്യൂ ആയിരുന്നു ആദ്യദിനം സിനിമയ്ക്ക് കിട്ടിയിരുന്നത്.

ജൂലി 2 വിന്റെ തിയറ്ററിക്കല്‍ ട്രെയിലറിലും റായി ലക്ഷ്മിയുടെ തുണിയില്ലാത്ത ദൃശ്യങ്ങള്‍ തന്നെയാണ്!!!

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്ത സോളോ റിലീസ് ദിനത്തില്‍ ഹൗസ് ഫുള്ളായിരുന്നു. മോശം അഭിപ്രായം കിട്ടിയിരുന്നെങ്കിലും രണ്ടാം ദിവസവും സിനിമ കാണാന്‍ വലിയ തിരക്ക് തന്നെയായിരുന്നു. ആദ്യ ദിവസം ചിത്രം നേടിയ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?

ബിഗ് റിലീസ്

അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളെ പിന്നിലാക്കി ബിഗ് റിലീസ് സിനിമയായിട്ടാണ് സോളോ തിയറ്ററുകളിലേക്ക് എത്തിയത്. കേരളത്തില്‍ മാത്രം 225 തിയറ്ററുകളിളായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നത്.

തുടക്കം പിഴച്ചില്ല


ദുല്‍ഖറിനുള്ള ജനപ്രീതി കൊണ്ടാവാം സിനിമയെ കുറിച്ചുള്ള മോശം അഭിപ്രായങ്ങള്‍ നോക്കാതെ പലരും സിനിമ കാണാന്‍ എത്തിയത്. അതിനാല്‍ തന്നെ റിലീസ് ദിനം മോശമില്ലാത്ത കളക്ഷന്‍ നേടിയിരിക്കുകയാണ് ചിത്രം.

കോടികള്‍..

കേരളത്തില്‍ നിന്നും മാത്രം ആദ്യ ദിനം 3.26കോടി നേടി സോളോ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ചിത്രം മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിനെ തകര്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് നടന്നില്ല.

തമിഴ്‌നാട്ടിലും മോശമില്ല

ഒരേ സമയം തമിഴിലും മലയാളത്തിലുമായിട്ടായിരുന്നു ചിത്രം നിര്‍മ്മിച്ചത്. കേരളത്തിനൊപ്പം എത്തിയില്ലെങ്കിലും തമിഴ്‌നാട്ടില്‍ നിന്നും 2.04 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.

ബിജോയ് നമ്പ്യാരുടെ മലയാള സിനിമ

ബോളിവുഡില്‍ അറിയപ്പെടുന്ന സംവിധായകനായ ബിജോയ് നമ്പ്യാര്‍ മലയാളത്തിലെ അരങ്ങേറ്റ ചിത്രമായിരുന്നു സോളോ. തമിഴ് നാട്ടിലെ തിയറ്റര്‍ പ്രശ്‌നം കാരണം ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായിരുന്നു.

പ്രദർശനമില്ല

പണിമുടക്ക് അവസാനിച്ചെങ്കിലും പുതിയ റിലീസുകള്‍ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് തമിഴ് തിയറ്റര്‍ അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു. ഇത് സോളോയ്ക്ക് തിരിച്ചടിയാവുകയായിരുന്നു.

ഹൃദയം തകര്‍ന്ന് സംവിധായകന്‍

മലയാളത്തിലും തമിഴിലുമായി ഏറെ പ്രതീക്ഷയോടെയാണ് ബിജോയി നമ്പ്യാര്‍ സിനിമ തിയറ്ററുകളിലേക്കെത്തിച്ചത്. എന്നാല്‍ തമിഴ്‌നാട്ടിലെ പ്രതിസന്ധിയില്‍ ഹൃദയം തകര്‍ന്ന അവസ്ഥയിലാണെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

English summary
According to the reports, the Dulquer Salmaan movie has made a great opening at the box office, by crossing the 3-Crore mark on its releasing day.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam