»   » ദുല്‍ഖര്‍ സല്‍മാന്റെ സോളോ വിവാദങ്ങളിലേക്ക്, സംവിധായകന്‍ അറിയാതെയാണ് സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയത്!

ദുല്‍ഖര്‍ സല്‍മാന്റെ സോളോ വിവാദങ്ങളിലേക്ക്, സംവിധായകന്‍ അറിയാതെയാണ് സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയത്!

Posted By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്റെ സോളോ വിവാദങ്ങളിലേക്കുള്ള യാത്ര തുടങ്ങിയിരിക്കുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയ്ക്ക് ആദ്യം കിട്ടിയത് മോശം റിവ്യൂ ആയിരുന്നു. എന്നാല്‍ ഇന്നലെ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് സോളോയുടെ ക്ലൈമാക്‌സ് മാറ്റിയിരുന്നതായി വാര്‍ത്ത വന്നിരുന്നു.

കേരളത്തില്‍ നിന്നും ഒഴിവാക്കിയാലും സുജാത തോല്‍ക്കില്ല! ഉദാഹരണം സുജാത പുതിയ മേച്ചില്‍ പുറത്തേക്ക്!!!

എന്നാല്‍ സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സിനിമയുടെ ക്ലൈമാക്‌സ് രണ്ടാമത് മാറ്റിയിരിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

സോളോയുടെ ക്ലൈമാക്‌സ് മാറ്റി

സിനിമയെ കുറിച്ച് പലതരത്തിലാണ് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ പുറത്ത് വന്നിരുന്നത്. എന്നാല്‍ അവരുടെ ആവശ്യം മാനിച്ച് സിനിമയുടെ ക്ലൈമാക്‌സ് മാറ്റി പ്രദര്‍ശനം ആരംഭിച്ചതായും ശേഷം സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

സോളോ ക്ലൈമാക്സ് മാറ്റം, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് | filmibeat Malayalam
സംവിധായകന്‍ അറിഞ്ഞിരുന്നില്ല

സംവിധായകന്‍ അറിഞ്ഞിരുന്നില്ല

സിനിമ പ്രദര്‍ശനത്തിനെത്തിയതിന് ശേഷം ക്ലൈമാക്‌സ് മാറ്റിയത് സംവിധായകന്റെ അറിവില്ലാതെയാണെന്ന് പറഞ്ഞ് സിനിമയുടെ സംവിധായകനായ ബിജോയ് നമ്പ്യാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയായിരുന്നു ബിജോയ് ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകന്‍ പറയുന്നതിങ്ങനെ..


സിനിമയുടെ ക്ലൈമാക്‌സ് മാറ്റിയതിനെ കുറിച്ച് ചോദിക്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു. അത് ചെയ്തിരിക്കുന്നത് എന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ്.

ഞാനുണ്ടാക്കിയ സിനിമയ്‌ക്കൊപ്പം


നല്ലതോ ചീത്തയോ ആയിക്കോട്ടെ. എന്നാലും താനുണ്ടാക്കിയ സിനിമയ്‌ക്കൊപ്പമാണ് താനെന്നും എന്നാണ് ബിജോയ് നമ്പ്യാര്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ സിനിമയുടെ പ്രദര്‍ശനം പ്രതിസന്ധിയില്‍ ആയിരിക്കുന്നതിനിടെയാണ് പുതിയ വിവാദം തുടങ്ങിയിരിക്കുന്നത്.

നാല് കഥകള്‍

ആന്തോളജി സിനിമയായിട്ടാണ് സോളോ നിര്‍മ്മിച്ചിരിക്കുന്നത്. നാല് കഥകള്‍ കോര്‍ത്തിണക്കി കൊണ്ടായിരുന്നു സോളോ നിര്‍മ്മിച്ചത്. രുദ്ര, ശിവ, ശേഖര്‍, ത്രിലോക് എന്നിങ്ങനെ നാല് ഭാഗങ്ങളാണുള്ളത്.അതില്‍ അവസാന ഭാഗത്തെ ക്ലൈമാക്‌സാണ് മാറ്റിയിരിക്കുന്നത്.

ബിജോയ് നമ്പ്യാര്‍

ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സിനിമ സംവിധാനം ചെയ്ത ചിത്രമായിരുന്നു സോളോ. സംഗീതത്തിന് പ്രധാന്യം കൊടുത്ത നിര്‍മ്മിച്ച ചിത്രത്തില്‍ ഏട്ടിലധികം സംഗീത സംവിധായകന്മാരുണ്ടായിരുന്നു.

പ്രതികരണം ഇങ്ങനെ


ആരാധകരുടെ പ്രതീക്ഷകള്‍ തകിടം മറിച്ച റിവ്യൂ ആയിരുന്നു ആദ്യദിനം സിനിമയ്ക്ക് കിട്ടിയിരുന്നത്. എന്നാല്‍ ഹൗസ് ഫുള്ളായി തന്നെയായിരുന്നു സോളോ പ്രദര്‍ശനം തുടരുന്നത്.

English summary
‘Solo’ climax changed; was done without my consent, says Bejoy Nambiar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam