»   » സംവിധായകനേയും നായകനേയും കരയിച്ച സോളോ ബോക്‌സ് ഓഫീസില്‍ ചിരിച്ചു? വാരാന്ത്യം സൂപ്പര്‍!

സംവിധായകനേയും നായകനേയും കരയിച്ച സോളോ ബോക്‌സ് ഓഫീസില്‍ ചിരിച്ചു? വാരാന്ത്യം സൂപ്പര്‍!

Posted By: Karthi
Subscribe to Filmibeat Malayalam

അമല്‍ നീരദ് സംവിധാനം ചെയ്ത സിഐഎ എന്ന ചിത്രത്തിന് ശേഷം ദുല്‍ഖര്‍ നായകനായി എത്തിയ ചിത്രമാണ് സോളോ. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാരുടെ ആദ്യ മലയാള ചിത്രം എന്ന നിലയിലും ഏറെ പ്രതീക്ഷകളോടെ എത്തിയ ചിത്രമാണ് സോളോ.

വിവാദത്തിലും ഒപ്പം നില്‍ക്കാന്‍ പ്രേക്ഷരില്ല, 'സോളോ' സംവിധായകനെ ഒറ്റപ്പെടുത്തി സോഷ്യല്‍ മീഡിയ!

രാമനുണ്ണിയുടെ ലീല കേരളക്കര ഏറ്റെടുത്തു, കോടികളുടെ കിലുക്കവുമായി പുതിയ റെക്കോര്‍ഡിലേക്ക്...

നാല് ലഘു ചിത്രങ്ങള്‍ സമന്വയിപ്പിച്ച ആന്തോളജി ചിത്രമായിരുന്നു സോളോ. എന്നാല്‍ തുടക്കം മുതല്‍ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ആശാവഹകമായ പ്രതികരണമായിരുന്നില്ല ലഭിച്ചത്. സിനിമയുടെ ക്ലൈമാക്‌സ് തിരുത്തല്‍ വിവാദങ്ങളും സോളോയെ വാര്‍ത്തകളില്‍ നിറച്ചു. എന്നാല്‍ ബോക്‌സ് ഓഫീസില്‍ അത്ര നിരാശപ്പെടുത്തുന്നതായിരുന്നില്ല സോളോയുടെ ആദ്യ വാരാന്ത്യം.

മികച്ച ഓപ്പണിംഗ്

ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരുന്ന ദുല്‍ഖര്‍ ചിത്രം എന്ന നിലയില്‍ മികച്ച ഓപ്പണിംഗ് ആയിരുന്നു ചിത്രത്തിന് ലഭിച്ചത്. 250ല്‍ അധികം തിയറ്ററുകളില്‍ റിലീസിനെത്തിയ ചിത്രം ആദ്യ ദിന കളക്ഷന്‍ നേട്ടത്തില്‍ ആദ്യ അഞ്ചില്‍ ഇടം നേടി. രണ്ടരക്കോടിയിലധികമായിരുന്നു കളക്ഷന്‍.

കേരളത്തിലെ വാരാന്ത്യം

ഒക്ടോബര്‍ അഞ്ച് വ്യാഴാഴ്ച തിയറ്ററിലെത്തിയ സോളോ ആദ്യ വാരാന്ത്യം പിന്നിടുമ്പോള്‍ നാല് ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററില്‍ നിന്നും നേടിയിരിക്കുന്നത് 7.41 കോടി രൂപയാണ്. ചിത്രത്തേക്കുറിച്ച് മോശം അഭിപ്രായങ്ങള്‍ പ്രചരിക്കുന്നതിനിടയിലും മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി.

കല്ലുകടിയായ ക്ലൈമാക്‌സ്

നാല് ചെറു ചിത്രങ്ങള്‍ ചേര്‍ത്ത് ഇറങ്ങിയ സോളോയുടെ ക്ലൈമാക്‌സ് പക്ഷെ പ്രേക്ഷകര്‍ക്ക് ദഹിച്ചില്ല. വേള്‍ഡ് ഓഫ് രുദ്ര, വേള്‍ഡ് ഓഫ് ശിവ, വേള്‍ഡ് ഓഫ് ശേഖര്‍, വേള്‍ഡ് ഓഫ് ത്രിലോക് എന്നീ നാലു കഥകളിലെ രുദ്ര എന്ന കഥയുടെ ക്ലൈമാക്‌സാണ് പ്രേക്ഷകര്‍ക്ക് കല്ലുകടിയായത്.

ക്ലൈമാക്‌സ് തിരുത്തി

പ്രേക്ഷകര്‍ ചിത്രത്തെ തിയറ്ററില്‍ കൈവിട്ട് തുടങ്ങിയ സാഹചര്യത്തിലാണ് ചിത്രത്തിന്റെ നിര്‍മാത് എബ്രഹാം മാത്യു ക്ലൈമാക്‌സ് റി-എഡിറ്റ് ചെയ്ത് പുറത്തിറക്കിയത്. ക്ലൈമാക്‌സില്‍ മാറ്റം വരുത്തിയതിന് ശേഷം ചിത്രത്തിന്റെ കളക്ഷന്‍ വര്‍ദ്ധിച്ചതായും എബ്രഹാം മാത്യു പറയുന്നു.

സംവിധായകന്‍ അറിയാതെ

സംവിധായകനും സഹനിര്‍മാതാവുമായ ബിജോയ് നമ്പ്യാരുടെ അറിവില്ലാതെയാണ് സോളോയുടെ ക്ലൈമാക്‌സ് തിരുത്തിയതെന്ന് ബിജോയ് നമ്പ്യാര്‍ പരസ്യമായി പ്രഖ്യാപിച്ചതോടെ സംഭവം വിവാദമായി. ദുല്‍ഖറും സംവിധായകനെ പിന്തുണച്ചതോടെ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുത്തു.

അപേക്ഷയുമായി ദുല്‍ഖറും

സിനിമ പ്രേക്ഷകര്‍ കൂകി തോല്‍പ്പിക്കുകയാണെന്നും ദയവ് ചെയ്ത് അങ്ങനെ ചെയ്യരുതെന്ന അഭ്യര്‍ത്ഥനയുമായി ദുല്‍ഖര്‍ സല്‍മാന്‍ രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലാണ് അപേക്ഷാ സ്വരത്തിലുള്ള കുറിപ്പ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തത്.

തമിഴ് പതിപ്പിനും തിരിച്ചടി

മലയാളത്തിനൊപ്പം തമിഴിലും നിര്‍മിച്ച ചിത്രമാണ് സോളോ. എന്നാല്‍ തമിഴ് പതിപ്പ് ഒരു ദിവസം മാത്രമേ തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിച്ചൊള്ളു. സര്‍ക്കാര്‍ നികുതി വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് തിയറ്റര്‍ അടച്ചിടാന്‍ തിയറ്ററുകള്‍ തീരുമാനിച്ചതാണ് സോളോയ്ക്ക് തിരിച്ചടിയായത്.

ശിവനും പഞ്ചഭൂതങ്ങളും

പഞ്ചഭൂതങ്ങളിലെ വായു, മണ്ണ്, ജലം, അഗ്നി എന്നിവയും പരമശിവനും സംയോജിക്കുന്ന നാല് സ്വഭാവങ്ങളുള്ള കഥകളാണ് സോളോയിലുള്ളത്. നാല് ഭൂതങ്ങളുടെ സ്വഭാവ സവിശേഷതകളാണ് നാല് ചിത്രങ്ങള്‍ക്കും. ഇവയിലെ നായക കഥാപാത്രത്തിന് ശിവ നാമങ്ങളാണ് നല്‍കിയിരിക്കുന്നത്.

English summary
Four days Kerala Box Office collection of Solo. The movie collects 7.41 crores.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam