»   » സോളോ റിലീസ് തിയതി പ്രഖ്യാപിച്ചു... മലയാളത്തേക്കാള്‍ ഭീകരമോ തമിഴ് പതിപ്പ്???

സോളോ റിലീസ് തിയതി പ്രഖ്യാപിച്ചു... മലയാളത്തേക്കാള്‍ ഭീകരമോ തമിഴ് പതിപ്പ്???

By: Karthi
Subscribe to Filmibeat Malayalam

സിഐഎ എന്ന അമല്‍ നീരദ് ചിത്രത്തിന് ശേഷം ദുല്‍ഖര്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് സോളോ. മലയാളിയായ ബോളിവുഡ് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും മലയാളത്തിലുമായാണ് പുറത്തിറങ്ങുന്നത്. രണ്ട് പതിപ്പുകളും ഒക്ടോബര്‍ അഞ്ചിന് തിയറ്ററിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് മലയാളത്തിനും തമിഴിനും രണ്ട് സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 2.34 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മലയാളം പതിപ്പിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റും 2.32 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തമിഴ് പതിപ്പിന് യു/എ സര്‍ട്ടിഫിക്കറ്റുമാണ് ലഭിച്ചിരിക്കുന്നത്.

നിലപാടില്‍ മലക്കം മറിഞ്ഞ ലാല്‍ ജോസിനെ എടുത്തുടുത്ത് സോഷ്യല്‍ മീഡിയ... കഷ്ടമായിപ്പോയി സാറേ!

രാമലീലയുടെ തിരക്ക് ഒളിഞ്ഞ് നോക്കി മഞ്ജുവാര്യര്‍... ഇതിലും മികച്ച ട്രോള്‍ സ്വപ്‌നങ്ങളില്‍ മാത്രം!

Solo

കേരള കഫേ, അഞ്ച് സുന്ദരികള്‍, ഡി കമ്പനി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന ആന്തോളജി സിനിമയാണ് സോളോ. നാല് ഭാഗങ്ങളായുള്ള ചിത്രത്തില്‍ ശിവന്റെ പര്യായങ്ങളായ ശിവ, രുദ്ര, ശേഖര്‍, ത്രിലോക് എന്നീ പേരുകളിലുള്ള കഥാപാത്രങ്ങളെയാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നത്. വസീര്‍ എന്ന ബോളിവുഡ് ചിത്രത്തിന് ശേഷം ബിജോയ് നമ്പ്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാല് നായികമാരും എട്ട് സംഗീത സംവിധായകരും ഉണ്ട്.

പഞ്ചഭൂതം എന്ന സങ്കല്‍പത്തെ അടിസ്ഥാനമാക്കി മിത്തും യാഥാര്‍ത്ഥ്യവും കോര്‍ത്തിണക്കുന്നതാണ് ചിത്രം. ദീപ്തി സതി, സുഹാസിനി, നാസര്‍, നേഹ ശര്‍മ, ശ്രുതി ഹരിഹരന്‍, സായ് ധന്‍സിക, പ്രകാശ് ബെലവാടി, ഖ്വാഷിക് മുഖര്‍ജി, മനോജ് കെ ജയന്‍, ആന്‍ അഗസ്റ്റിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മധു നീലകണ്ഠന്‍, ഗിരീഷ് ഗംഗാധരന്‍, സേജല്‍ ഷാ എന്നിവരാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അബാം ഫിലിംസും ബിജോയ് നമ്പ്യാരുടെ ഗെറ്റ് എവേ എന്ന ബാനറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
Solo will hit the theaters on October 5. The movie got clean U certificate for Malayalam copy and U/A for Tamil copy.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam