twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ പ്രതിഭ

    By Staff
    |

    സ്വാഭാവികാഭിനയം കൊണ്ട് പ്രേക്ഷകരെ കീഴടക്കിയ പ്രതിഭ

    കാല്‍ നൂറ്റാണ്ടു കാലം മലയാള സിനിമയില്‍ നിറഞ്ഞു നിന്ന് തന്റേതായ സ്ഥാനം പിടിച്ചെടുത്ത എം.ജി. സോമന്‍ മരിച്ചിട്ട് 2000 ഡിസംബര്‍ 12ന് മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നു.

    നായകനായും വില്ലനായും സ്വഭാവനടനായും മലയാളസിനിമയില്‍ തിളങ്ങി നിന്ന ആ അഭിനയ ജീവിതം തുടങ്ങിയത് ഗായത്രി എന്ന ചിത്രത്തിലാണ്. തന്റേടിയും നിഷേധിയുമായ രാജാമണി എന്ന ബ്രാഹ്മണ യുവാവായിരുന്നു ഗായത്രിയില്‍ സോമന്റെ വേഷം.

    തുടര്‍ന്ന് ചിത്രങ്ങളുടെ ഒരു പരമ്പര തന്നെ സോമനെ തേടിയെത്തി. രക്തമില്ലാത്ത മനുഷ്യന്‍, ചട്ടക്കാരി, അനുഭവം, അഗ്നിപുഷ്പം, ഇതാ ഇവിടെ വരെ, രാസലീല, തുറമുഖം തുടങ്ങിയ ചിത്രങ്ങളിലൂടെ കടന്ന് ജോഷിയുടെ ലേലം വരെ ആ അഭിനയ ജീവിതം നീണ്ടു. ലേലത്തിലെ അബ്കാരി കോണ്‍ട്രാക്ടര്‍ ഈപ്പച്ചന്‍ സോമന്‍ സമീപകാലത്ത് അവതരിപ്പിച്ച ശക്തിയുറ്റ കഥാപാത്രമായിരുന്നു. സോമന്റെ അഭിനയം കാണാന്‍ മാത്രമായി ഒട്ടേറെ പേര്‍ അന്ന് തിയേറ്ററുകളിലെത്തിയിരുന്നു.

    1997 ഡിസംബര്‍ 12ന് അന്തരിക്കുമ്പോള്‍ സോമന്‍ ഏതാണ്ട് അറുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞിരുന്നു. ഇതില്‍ ഇരുനൂറ്റിയമ്പതോളം ചിത്രങ്ങളില്‍ നായക കഥാപാത്രങ്ങളെത്തന്നെയാണ് സോമന്‍ അവതരിപ്പിച്ചത്. എന്നാല്‍ താരത്തിളക്കമുള്ള കാലത്തു പോലും ഒട്ടേറെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് നായകസങ്കല്പത്തെ മാറ്റിമറിച്ച ചരിത്രമാണ് സോമന്റേത്. പക്ഷെ ജോഷി, പത്മരാജന്‍, ഐ.വി. ശശി തുടങ്ങി ചുരുക്കം സംവിധായകര്‍ക്കു മാത്രമേ സോമന്റെ അഭിനയ സിദ്ധിയെ പൂര്‍ണ അര്‍ത്ഥത്തില്‍ പ്രയോജനപ്പെടുത്താന്‍ സാധിച്ചിരുന്നുള്ളൂ എന്നതാണ് ഇതിന്റെ മറുവശം.

    അമച്വര്‍-പ്രൊഫഷണല്‍ നാടകവേദിയായിരുന്നു സോമന്റെ അഭിനയക്കളരി. 1958ല്‍ ഇരുവെള്ളിപ്ര സെന്റ് തോമസ് ഹൈസ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് സോമന്‍ ആദ്യമായി അഭിനയിക്കുന്നത്. മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ആനന്ദഭിക്ഷുവിനെ അവതരിപ്പിച്ചുകൊണ്ട്.

    സ്വാഭാവിക നിറഞ്ഞതും അയത്നലളിതവുമായ അഭിനയം കൊണ്ട് മലയാളികള്‍ക്കെന്നും ഓര്‍മ്മിക്കാവുന്ന ഒട്ടേറെ കഥാപാത്രങ്ങള്‍ക്കം ജീവന്‍ നല്‍കിയ സോമന് ഇപ്പോള്‍ തിരുവല്ലയില്‍ ഒരു സ്മാരകം ഉയര്‍ന്നുവരുകയാണ്. 1998ല്‍ രൂപീകരിക്കപ്പെട്ട എം.ജി. സോമന്‍ ഫൗണ്ടേഷനാണ് ഈ സ്മാരകത്തിന്റെ പ്രവര്‍ത്തനത്തിനു പിന്നില്‍.

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X