»   » പൃഥ്വിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നത് ആരൊക്കെയാണെന്ന്...മോഹന്‍ലാല്‍, ഹരിഹരന്‍, ഭദ്രന്‍, ബ്ലസി...

പൃഥ്വിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്നത് ആരൊക്കെയാണെന്ന്...മോഹന്‍ലാല്‍, ഹരിഹരന്‍, ഭദ്രന്‍, ബ്ലസി...

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ഭാവി പ്രതീക്ഷയാണ് പൃഥ്വിരാജ്. ഒരു നടന്‍ എന്നതിനപ്പുറം സിനിമയുടെ എല്ലാ തലങ്ങളെയും കുറിച്ച് മനസ്സിലാക്കുന്ന ഉത്തമ സിനിമാക്കാരന്‍.

ദിലീപിന്റെ കൂടെ നടന്നിട്ടാണ് ജോണി ആന്റണി ചീത്തയായിപ്പോയത് എന്ന് മമ്മൂട്ടി!!

ഒത്തിരി ചിത്രങ്ങളുടെ അഭിനയ തിരക്കിലാണ് പൃഥ്വിരാജ്. അതിനിടയില്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ഒരു സിനിമയും നടന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ ആരൊക്കെയാണ് പൃഥ്വിയെ കാത്തിരിയ്ക്കുന്നത് എന്നറിയാമോ...

ജീത്തു ജോസഫ്

മെമ്മറീസ്, ഊഴം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജീത്തു ജോസഫുമായി ഒന്നിയ്ക്കുന്ന ഒരു ചിത്രത്തിന് പൃഥ്വിരാജ് ഡേറ്റ് നല്‍കിയിട്ടുണ്ട്. ഊഴം എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് തന്നെ ഈ ചിത്രത്തെ കുറിച്ചുള്ള സംസാരമുണ്ടായിരുന്നു.

ഹരിഹരന്‍

ഹിറ്റ് മേക്കര്‍ ഹരിഹരനും പൃഥ്വിരാജിന് വേണ്ടി കാത്തിരിയ്ക്കുകയാണ്. ശ്യാമാന്തകം എന്ന ചിത്രത്തില്‍ ഹരിഹരന്‍ നായകനായി പരിഗണിച്ചിരിയ്ക്കുന്നത് പൃഥ്വിയെയാണ്.

ഭദ്രന്‍

ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുന്ന ഭദ്രനും തിരക്കഥ പൂര്‍ത്തിയാക്കി പൃഥ്വിരാജിന് വേണ്ടി കാത്തിരിയ്ക്കുന്നു.

ബ്ലസി

ബ്ലസ്സിയാണ് പൃഥ്വിയ്ക്ക് വേണ്ടി കാത്തിരിയ്ക്കുന്ന മറ്റൊരു പ്രമുഖ സംവിധായകന്‍. ബെന്യാമിന്റെ ആട് ജീവിതം എന്ന നോവലിനെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തിന് രണ്ട് വര്‍ഷത്തെ ഡേറ്റാണ് പൃഥ്വി കൊടുക്കാന്‍ പോകുന്നത് എന്ന് കേട്ടു.

ആര്‍ എസ് വിമല്‍

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം പൃഥ്വിയെ നായകനാക്കി ഒരുക്കുന്ന കര്‍ണ്ണന്‍ എന്ന ചിത്രത്തിന്റെ പ്രാഥമിക ജോലികളിലേക്ക് ആര്‍ എസ് വിമല്‍ കടന്നു കഴിഞ്ഞു. 300 കോടി ബജറ്റില്‍ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ഇനി പൃഥ്വി എത്തണം.

മോഹന്‍ലാല്‍

ഇതിനൊക്കെ പുറമെ പൃഥ്വിയെ കാത്തിരിയ്ക്കുന്നവരുടെ കൂട്ടത്തില്‍ മോഹന്‍ലാലുമുണ്ട്. ഈ സിനിമാഭിനയത്തിന്റെ തിരക്കില്‍ പൃഥ്വി സംവിധായകന്റെ തൊപ്പിയണിയുന്നു. ലൂസിഫര്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം അടുത്ത വര്‍ഷം ആരംഭിയ്ക്കും എന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞത്.

പുതിയ ചിത്രങ്ങള്‍

എസ്ര എന്ന ചിത്രമാണ് ഉടന്‍ റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രം. റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന മൈ സ്‌റ്റോറിയിലാണ് ഇപ്പോള്‍ നടന്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. അതിന് ശേഷം ടിയാന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഘട്ട ഷൂട്ടിങ് ഷെഡ്യൂളിലേക്ക് കടക്കും. അവിടെയും പൃഥ്വിയെ കാത്തിരിയ്ക്കുകയാണ് സംവിധായകന്‍

പൃഥ്വിയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Some big directors waiting for Prithviraj
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam