»   » ചില നടന്മാരില്‍ നിന്ന് പൂവാല ശല്യമുണ്ടായിട്ടുണ്ടെന്ന് തൃഷ

ചില നടന്മാരില്‍ നിന്ന് പൂവാല ശല്യമുണ്ടായിട്ടുണ്ടെന്ന് തൃഷ

Posted By: Aswini P
Subscribe to Filmibeat Malayalam

സിനിമാ ഇന്റസ്ട്രിയില്‍ നായികമാര്‍ നേരിടുന്ന ലൈംഗിക പീഡനങ്ങളെ കുറിച്ച് ഇതിനോടകം സംസാരിച്ച് കഴിഞ്ഞു. പല നായികമാരുടെയും വെളിപ്പെടുത്തല്‍ ഞെട്ടിയ്ക്കുന്നതായിരുന്നു. കാസ്റ്റിങ് കൗച്ചിന്റെ പേരില്‍ ലൈംഗിക ചൂഷണത്തിന് ഇരയായി എന്നാണ് പലവരുടെയും വെളിപ്പെടുത്തല്‍.

എന്നാല്‍ അത്തരം ദുരനുഭവങ്ങളൊന്നും പറയാന്‍ തെന്നിന്ത്യന്‍ താരം തൃഷ കൃഷ്ണയ്ക്കില്ല. അതേ സമയം നായക നടന്മാരില്‍ നിന്ന് പൂവാല ശല്യം ഉണ്ടായിട്ടുണ്ട് എന്ന് നടി വെളിപ്പെടുത്തി.

thrisha

ആര്‍ ജെ മാത്തുക്കുട്ടിയ്‌ക്കൊപ്പം റെഡ് കാര്‍പെറ്റില്‍ സംസാരിക്കവെയയാണ് പൂവാല ശല്യമുണ്ടായിട്ടുണ്ടെന്ന് നടി പറഞ്ഞത്. എത്രയുണ്ട് എന്ന ചോദ്യത്തിന് എണ്ണിയിട്ടില്ല എന്ന് പറഞ്ഞ നടി ആരൊക്കെയാണ് ആ നടന്മാര്‍ എന്ന് പറഞ്ഞിട്ടില്ല.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള നടന്‍ സല്‍മാന്‍ ഖാനെയാണെന്നും നടി പ്രിയങ്ക ചോപ്രയാണെന്നും തൃഷ പറഞ്ഞു. സൗത്ത് ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും ഇഷ്ടം തല അജിത്തിനെയും മോഹന്‍ലാലിനെയുമാണെന്നും തൃഷ സമ്മതിച്ചു.

പാരമ്പര്യം കൊണ്ട് മലയാളി (പാലക്കാട്ടുകാരി) യാണെങ്കിലും ചെന്നൈയിലാണ് തൃഷ ജനിച്ചതും വളര്‍ന്നതുമെല്ലാം. ഞാന്‍ കേട്ടതും പഠിച്ചതുമൊക്കെ തമിഴമാണ്. അതുകൊണ്ട് മലയാള അറിയില്ല എന്നും ഹേയ് ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ തൃഷ പറഞ്ഞു.

English summary
Some of my co-stars flirted on me says Trisha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam