»   » ടവല്‍ മാത്രമുടുത്ത് ക്യാമറയ്ക്ക് മുമ്പില്‍, സിനിമയില്‍ ഇല്ലാതിരുന്ന ഭാഗം സംവിധായകന്‍ ചതിച്ചത്

ടവല്‍ മാത്രമുടുത്ത് ക്യാമറയ്ക്ക് മുമ്പില്‍, സിനിമയില്‍ ഇല്ലാതിരുന്ന ഭാഗം സംവിധായകന്‍ ചതിച്ചത്

By: Sanviya
Subscribe to Filmibeat Malayalam

സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച അശ്ലീല വീഡിയോ സംവിധായകന്‍ തന്നെ ചതിച്ചതാണെന്ന് നടി. ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 2013ല്‍ പുറത്തിറങ്ങിയ ഫോര്‍ സെയിലില്‍ അഭിനയിച്ച സോന മരിയ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പല തവണ പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പ്രതികള്‍ക്കെതിരെ ഇതുവരെ നടിപടിയുണ്ടായിട്ടില്ലെന്നും നടി പറയുന്നു.

വീഡിയോ യൂട്യൂബില്‍ നിന്ന് റിമൂവ് ചെയ്യാന്‍ നടപടിയെടുക്കുമെന്നാണ് പറഞ്ഞിരുന്നത്. പക്ഷേ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നാണ് നടി പറയുന്നത്. മുകേഷും കാതല്‍ സന്ധ്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഫോര്‍സെയില്‍ സംവിധാനം ചെയ്തത് സതീശ് അനന്തപുരിയാണ്. ചിത്രീകരണ സമയത്താണ് നടിയോട് സംവിധായകന്‍ ടവല്‍ മാത്രം ഉടുത്ത് വരാന്‍ പറയുന്നത്. ചിത്രത്തിലെ പ്രധാനപ്പെട്ട ഭാഗത്തിന് വേണ്ടിയാണെന്ന് ആണ് സംവിധായകന്‍ പറഞ്ഞിരുന്നത്.

sona-maria

എന്നാല്‍ സിനിമ തിയേറ്ററുകളില്‍ എത്തിയതിന് ശേഷം സംവിധായകനും നിര്‍മാതാവും തന്നെ മോശമായി സമീപിക്കാന്‍ ശ്രമിച്ചതായി നടി പറയുന്നു. മാനം വിറ്റ് ജീവിക്കുന്നവളല്ലെന്ന് പറഞ്ഞാണ് താന്‍ അവരെ ഒഴിവാക്കിയത്. എന്നാല്‍ ആ എതിര്‍പ്പ് സംവിധായകനും നിര്‍മാതാവിനും തന്നോട് കടുത്ത ശത്രുതായതെന്നും നടി പറയുന്നു. അതിന് പിന്നാലെയാണ് ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

English summary
Sona Maria about that viral video on social media.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam