»   » കാപാലികയിലൂടെ സോന ലക്ഷ്യം വെയ്ക്കുന്നത്

കാപാലികയിലൂടെ സോന ലക്ഷ്യം വെയ്ക്കുന്നത്

Posted By:
Subscribe to Filmibeat Malayalam

മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ നടിയാണ് സോന നായര്‍. ഇവര്‍ ഒരു അഭിസാരികയായി അഭിനയിക്കുന്നുവെന്ന് കേട്ടാല്‍ ചിലരുടെയെങ്കിലും നെറ്റി ചുളിയും.

എന്‍ എന്‍ പിള്ളയുടെ പ്രശസ്തമായ കാപാലിക എന്ന നാടകം പ്രീതി പണിക്കരാണ് സിനിമയാക്കുന്നത്. സോനയുടെ ഗ്ലാമര്‍ വേഷം കാണാമെന്നു കരുതി ആരും തിയേറ്ററില്‍ വരണ്ടായെന്ന് അണിയറ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും പുറത്തുവന്ന ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും അത്ര സുഖമുള്ള കാഴ്ചയല്ല.

ആയിരകണക്കിന് സ്‌റ്റേജുകള്‍ കളിച്ച ഈ നാടകം ഇതിനു മുമ്പും അഭ്രപാളിയിലെത്തിയിട്ടുണ്ട്. അന്ന് ഈ വേഷം ധരിച്ചത് ഷീലയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ അഭിനയിക്കുന്നതിന് നടിമാര്‍ അധികപ്രതിഫലം വാങ്ങാറുണ്ട്. എന്തായാലും അടുത്ത കൂട്ടുകാരിയുടെ ചിത്രത്തിലൂടെ സോനാ നായര്‍ ഒരു പുതിയ ഇമേജിനാണ് ശ്രമിക്കുന്നത്.

മധു, സോനാ നായര്‍, ബി ഹരികുമാര്‍, ചുനക്കര രാമന്‍കുട്ടി, ലീലാ പണിക്കര്‍, ശ്രീലത, മധുസൂദനന്‍, ശിവകുമാര്‍, സതീഷ്, ജയന്തി എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌

കാശ് തരാത്തവരുടെ കുത്തിനു പിടിച്ചു കാശുവാങ്ങുന്ന റോസമ്മ എന്ന കഥാപാത്രം.


സംവിധാനം ചെയ്യുന്നത് പ്രീതി പണിക്കര്‍

കൊഞ്ചലും കുഴയലും വശീകരണവും സോനാനായര്‍ക്ക് നന്നായി വഴങ്ങുന്നു

അവാര്‍ഡ് സിനിമകളിലും കമേഴ്‌സ്യല്‍ സിനിമകളിലും ഒരേ പോലെ അഭിനയിക്കുന്ന നടിയാണ് സോന

ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത ആദ്യ കാപാലികയില്‍ ഷീലയായിരുന്നു നായിക

സോനാ നായരുടെ ചൂടന്‍ രംഗങ്ങള്‍ കാണാന്‍ കൊതിക്കുന്നവര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ്.

English summary
Kapalika is a renowned work of late N.N. Pillai and in the movie Sona Nair plays the role of a sex worker named Rosamma.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam