»   » ഓസ്‌കാര്‍ പ്രതീക്ഷയിലേക്ക്റഹ്മാനും ശ്രീവത്സനും

ഓസ്‌കാര്‍ പ്രതീക്ഷയിലേക്ക്റഹ്മാനും ശ്രീവത്സനും

Posted By:
Subscribe to Filmibeat Malayalam
സ്ലംഡോഗ് മില്യനയറിലൂടെ ഓസ്‌ക്കര്‍ നേടി ഇന്ത്യയുടെ തന്നെ അഭിമാനഭാജനമായ എ.ആര്‍. റഹ്മാന്‍ ഇത് മൂന്നാംതവണയാണ് ഓസ്‌കാര്‍പട്ടികയില്‍ സ്ഥാനംപിടിക്കുന്നത്. ഇതിനൊപ്പം മലയാളിയും കര്‍ണ്ണാടകസംഗീതത്തില്‍ പ്രശസ്തനും സംഗീത സംവിധായകനുമായ ശ്രീവത്സന്‍ ജെ. മേനോനും ഇത്തവണ ഓസ്‌കാര്‍പട്ടികയില്‍ ഇടം നേടിയിരിക്കുന്നു.

ലോകത്തിലെ ഏറ്റവും വിലപ്പെട്ട സിനിമ അവാര്‍ഡിനായി 104 സിനിമകള്‍ മാറ്റുരയ്ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന അഞ്ച് ചിത്രങ്ങളാണ് അവസാനഘട്ടത്തിലെത്തുക. പാശ്ചാത്തലസംഗീതത്തിന്റെ വിഭാഗത്തിലാണ് റഹ്മാനും ശ്രീവത്സന്‍ ജെ. മേനോനും പ്രാതിനിധ്യം ലഭിക്കുന്ന സിനിമകള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

അലക്‌സ് കുര്‍ട്‌സ്മാന്റെ ഹോളിവുഡ് ചിത്രമായ പീപ്പിള്‍സ് ലൈക്ക് അസ് എന്ന ചിത്രമാണ് റഹ്മാനെ പട്ടികയില്‍ എത്തിച്ചതെങ്കില്‍ സോഹന്‍ റോയ് നിര്‍മ്മിച്ച് രൂപേഷ് പോള്‍ സംവിധാനം ചെയ്ത സെയിന്റ് ഡ്രാക്കുളയാണ് ശ്രീവത്സന്‍ ജെ. മേനോനെ ഓസ്‌ക്കര്‍ പ്രതീക്ഷയിലേക്ക് നയിക്കുന്നത്.

രൂപേഷ് പോള്‍ സംവിധാനം ചെയ്യുന്ന കാമസൂത്രയെന്ന ഹിന്ദിചിത്രത്തില്‍ സംഗീതം നിര്‍വ്വഹിക്കുന്ന ശ്രീവത്സന്‍ ജെ. മേനോന്‍ സിനിമ സംഗീതത്തിലേക്ക് കടന്നു വരുന്നത് രൂപേഷ് പോളിന്റെ ലാപ്പ്‌ടോപ്പിലൂടെയാണ്. സുരേഷ്‌ഗോപിയും പത്മപ്രിയയും അഭിനയിച്ച ലാപ്പ് ടോപ്പിലെ ഗാനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. ബര്‍ഫി എന്ന

ഹിന്ദിചിത്രവും ഓസ്‌കാര്‍ പരിഗണനയിലുണ്ട്. ഗാന്ധി ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഭാനുഅത്തയ്യ ക്ക് ലഭിച്ച ഓസ്‌കാറിലൂടെയാണ് വിഖ്യാതമായ അവാര്‍ഡ് ഇന്ത്യയിലെത്തിയത്.

സത്യജിത്‌റേയുടെ ഐതിഹാസികമായ സിനിമസംഭാവനയ്ക്ക് ഓസ്‌ക്കര്‍ പ്രത്യേകപുരസ്‌കാരം നല്‍കി ആദരിച്ചിരുന്നു. ഏറ്റവും ഒടുവിലായി എ. ആര്‍. റഹ്മാന്‍, റസൂല്‍ പൂക്കുട്ടി, ഗുല്‍സാര്‍ എന്നിവരാണ് ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപിടിച്ച ഓസ്‌കാര്‍ പ്രതിഭകള്‍.

English summary
Two of the songs from Rupesh Paul's Saint Dracula have made it to the list of 75 songs in contention for nominations in the Original Song category for the 85th Oscar Awards 2012.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam