»   » ജമ്‌നപ്യാരിയില്‍ സോണിയാ അഗര്‍വാളും, ഇതൊരു കലക്ക് കലക്കും

ജമ്‌നപ്യാരിയില്‍ സോണിയാ അഗര്‍വാളും, ഇതൊരു കലക്ക് കലക്കും

Posted By: AkhilaKS
Subscribe to Filmibeat Malayalam

മധുരനാരങ്ങയുടെ വിജയത്തിന് ശേഷം കുഞ്ചാക്കോ ബോബന്‍ നായകനായി എത്തുന്ന ജമ്‌നപ്യാരിയില്‍ തമിഴ് സിനിമാ താരം സോണിയ അഗര്‍വാളും. ചിത്രത്തിലെ ഒരു ഗാന രംഗത്തിലാണ് സോണിയ പ്രത്യക്ഷപ്പെടുന്നത്.

അമ്പത് ലക്ഷം രപ മുടക്കി നിര്‍മ്മിക്കുന്ന ഈ ഗാനം ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും. കുഞ്ചാക്കോ ബോബന്‍, നീരജ് മാധവ്, ജോയ് മാത്യൂ, സുരാജ് വെഞ്ഞാറമൂട് എന്നിവര്‍ക്കൊപ്പമാണ് സോണിയയുടെ നൃത്തം.

soniya-agarwal

മായബസാര്‍ എന്ന ചിത്രത്തിന് ശേഷം തോമസ് സെബാസ്റ്റിയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജമ്‌നപ്യാരി. ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ വേഷമാണ് അവതരിപ്പിക്കുന്നത്.

സിനിമാ ആര്‍ ജെ ക്രിയേഷന്‍സിന്റെ ബാനറില്‍ ജെയ്‌സണ്‍ ഇളംകുളമാണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജി പണിക്കര്‍, സുധീര്‍ കരമന,ശശി കലിംഗ,മുത്തുമണി എന്നിവര്‍ക്കൊപ്പം തമിഴ് നടി റോജയും അഭിനയിക്കുന്നുണ്ട്. ഓണത്തിനാണ് ജമ്‌നപ്യാരി തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്.

English summary
Jamna Pyari is an upcoming 2015 Malayalam comedy film Written by PR Arun and Directed by Thomas Sebastian. The film stars Kunchacko Boban and Gayathri Suresh in the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam