»   » ആലപ്പുഴ ഹൗസ്ബോട്ടിന്റെ കഥയുമായി ഒരു സിനിമ

ആലപ്പുഴ ഹൗസ്ബോട്ടിന്റെ കഥയുമായി ഒരു സിനിമ

Posted By:
Subscribe to Filmibeat Malayalam
house boat
ആലപ്പുഴ: കുട്ടനാട്ടിലെ പ്രസിദ്ധമായ ഹൗസ്‌ബോട്ട് സിനിമയിലേക്കും. ഒരുപാട് മലയാള സിനിമകളില്‍ ആലപ്പുഴയും ഹൗസ് ബോട്ടും പ്രേക്ഷകരുടെ മുന്നില്‍ എത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മുഴുനീള കഥാപാത്രമായി ഹൗസ് ബോട്ട് അവതരിക്കപ്പെടുന്നത്. ചിത്രത്തിന് പേരും ഹൗസ് ബോട്ട് എന്നുതന്നെയാണ്.

കെ സൂരജാണ് ആലപ്പുഴയിലെ ഹൗസ്‌ബോട്ടിന്റെ കഥയുമായി തന്റെ കന്നി സംവിധാന സംരഭത്തില്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും സൂരജ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്.

നീണ്ട ഇടവേളയ്ക്കുശേഷം എന്‍ എല്‍ ബാലകൃഷ്ണന്‍ സ്റ്റില്‍ ഫോട്ടോഗ്രാഫറായി രംഗത്തെത്തുന്ന ചിത്രം കൂടിയാണ് ഹൗസ് ബോട്ട്. സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമായ സ്ഫടികത്തിന് വേണ്ടിയാണ് എന്‍ എല്‍ അവസാനമായി സ്റ്റില്‍ ഫോട്ടോഗ്രാഫറായത്.

ആലപ്പുഴയ്ക്ക പുറമേ ബാംഗ്ലൂരിലും കൊച്ചിയിലുമായാണ് ഹൗസ് ബോട്ട് ഒരുങ്ങുന്നത്. സംഗീതത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ഹൗസ് ബോട്ടില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ വേഷമിടും. ജൂലൈയില്‍ ചിത്രീകരണം തുടങ്ങും. ലിറ്റില്‍ കൃഷ്ണ ഫിലിംസിന്റെ ബാനറില്‍ ബിജു ആര്‍ പിള്ളയാണ് ചിത്രം നിര്‍മിക്കുന്നത്.

English summary
House Boat, a musical movie will be the debut for Sooraj as director.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam