»   » മമ്മൂട്ടിയെ കണ്ടപ്പോള്‍ പേടിച്ചോടിയ കഥ സൗബിന്‍ പറഞ്ഞപ്പോള്‍ മെഗാസ്റ്റാര്‍ പൊട്ടിചിരിച്ചു!!

മമ്മൂട്ടിയെ കണ്ടപ്പോള്‍ പേടിച്ചോടിയ കഥ സൗബിന്‍ പറഞ്ഞപ്പോള്‍ മെഗാസ്റ്റാര്‍ പൊട്ടിചിരിച്ചു!!

Written By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലെ പിടി മാഷെ അവതരിപ്പിച്ച് കൈയ്യടി നേടിയ സൗബിന്‍ ഷഹീര്‍ ഇന്ന് മലയാള സിനിമയില്‍ ഒഴിച്ചുകൂടാനാകാത്ത ഹാസ്യ താരമാണ്. നടന്‍ എന്നതിനപ്പുറം, പറവ എന്ന ചിത്രത്തിലൂടെ താനൊരു മികച്ച സംവിധായകനാണെന്നും സൗബിന്‍ തെളിയിച്ചു.

ജീത്തു ജോസഫിനോട് പ്രണവ് സ്വകാര്യമായി വന്ന് പറഞ്ഞ ആ കാര്യം, അതാണ് ഒരു നടന് വേണ്ടത്!!

സംവിധായകനും നടനുമൊക്കെ ആകുന്നതിന് മുന്‍പേ സൗബിനിവിടെയുണ്ട്. സഹപ്രവര്‍ത്തകനായി സിനിമയില്‍ എത്തിയ സൗബിന്റെ ആദ്യ ചിത്രം സിദ്ധിഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലറായിരുന്നു. അന്ന് മമ്മൂട്ടിയില്‍ നിന്നുണ്ടായ രസകരമായ  അനുഭവം സ്ട്രീറ്റ്‌ലൈറ്റിന്റെ പ്രമോഷന്‍ പരിപാടിയില്‍ സൗബിന്‍ പങ്കുവച്ചു.

ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രം

മമ്മൂട്ടിയെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. രംഭ, ഭാവന, ഇന്നസെന്റ്, ലാലു അലക്‌സ്, ബിജു മേനോന്‍, ഇന്ദ്രജ, മുകേഷ് തുടങ്ങിയവരൊക്കെ അണിനിരന്ന ചിത്രം 2003 ലാണ് റിലീസ് ചെയ്തത്.

സൗബിന്‍ സഹസംവിധായകന്‍

സിദ്ധിഖില്‍ നിന്ന് സംവിധാനം പഠിക്കാന്‍ എത്തിയതാണ് അന്ന് സൗബിന്‍. ഡിഗ്രി പഠനം പാതിവഴിയിലാക്കി ക്രോണിക് ബാച്ചിലറില്‍ ക്ലാപ്പ് അടിച്ചുകൊണ്ട് സൗബിന്‍ സിനിമാ രംഗത്ത് നാന്ദി കുറിച്ചു.

മമ്മൂട്ടിയെ വിളിക്കാന്‍ പോയി

ഷൂട്ടിങ് തുടങ്ങി ഒന്ന് രണ്ട് ദിവസം കഴിഞ്ഞാണ് മമ്മൂട്ടി സെറ്റിലെത്തിയത്. മമ്മൂട്ടിയോട് ഷോട്ട് റെഡിയാണെന്ന് പറയാന്‍ പോയതായിരുന്നു സൗബിന്‍. എന്നാല്‍ മെഗാസ്റ്റാറിനെ ആദ്യമായി നേരില്‍ കണ്ടതിന്റെ ആകാംക്ഷയില്‍ വെറുതെ നോക്കി നിന്നു പോയി.

ഷോട്ട് റെഡി സര്‍

ഉടന്‍ വന്നു മമ്മൂട്ടിയുടെ വക ചോദ്യം, താനാരാടോ ? 'ഷോട്ട് റെഡി സര്‍' എന്ന് മാത്രമാണ് അതിന് സൗബിന്‍ മറുപടി നല്‍കിയത്. അത് കേട്ട് മമ്മൂട്ടിക്ക് ചിരി വന്നു. എന്നിട്ട് ചോദിച്ചു, താന്‍ എത്ര വരെ പഠിച്ചു ?

പറഞ്ഞുവിട്ടു

ഡിഗ്രി ഫസ്റ്റ് ഇയറാണെന്ന് സൗബിന്‍ മറുപടി നല്‍കിയപ്പോള്‍ മമ്മൂട്ടി സൗബിന്റെ കൈയില്‍ ഇരുന്ന റൈറ്റിംഗ് പാഡും അതിലെ പേപ്പറുകളും വാങ്ങി അടുത്ത് നില്‍ക്കുന്ന ആളെ ഏല്‍പ്പിച്ചു പറഞ്ഞു, 'പോയി ആദ്യം ഡിഗ്രി കംപ്ലീറ്റ് ചെയ്തിട്ടു വാ..എന്നിട്ട് മതി സിനിമ' എന്ന്

അച്ഛനെയും കൂട്ടി വന്നു

പ്ലീസ് സര്‍ എന്നൊന്നും പറഞ്ഞിട്ട് മമ്മൂട്ടി കൂട്ടാക്കിയില്ല. കരച്ചിലിന്റെ വക്കോളമെത്തിയ സൗബിന്‍ സെറ്റില്‍നിന്ന് പോയി പിതാവിനെ കണ്ടു. ഇക്കാര്യങ്ങളൊക്കെ പറഞ്ഞു. പിന്നീട് അച്ഛനെക്കൊണ്ട് പറയിപ്പിച്ച ശേഷമാണ് സിനിമയില്‍ തുടരാന്‍ മമ്മൂട്ടി അനുവദിച്ചത്.

സ്ട്രീറ്റ് ലൈറ്റില്‍

മമ്മൂട്ടിയുടെ പുതിയ ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സിന്റെ പ്രമോഷന്റെ ഭാഗമായി അബുദാബിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് സൗബിന്‍ ഈ പഴയ കഥ പറഞ്ഞത്. മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റില്‍ സൗബിനും ഒരു പ്രധാന കഥാപാത്രമാണ്. സൗബിന്‍ ഇത് പറയുമ്പോള്‍ മമ്മൂട്ടിയും കൂടെ ഉണ്ടായിരുന്നു. ഒരു പൊട്ടിച്ചിരിയില്‍ ഒതുക്കി മമ്മൂട്ടി തന്റെ പ്രതികരണം.

ഹിറ്റായ മമ്മൂട്ടിക്കാ ജൂസ്

മമ്മൂട്ടിയും സൗബിനും തമ്മിലുള്ള ബന്ധം പിന്നെയും ഊട്ടിയുറപ്പിക്കാന്‍ കാരണം മഹേഷിന്റെ പ്രതികാരമാണ്. ചിത്രത്തില്‍ സൗബിന്‍ പാടുന്ന 'മമ്മൂട്ടിക്കാക്ക് ഇഷ്ടപ്പെട്ട കുമ്മട്ടിക്ക ജൂസ്' പാട്ട് ഹിറ്റായതോടെ സൗബിനും മമ്മൂട്ടിയും സംസാരിച്ചിരുന്നു.

സൗബിന്‍ സിനിമയില്‍ എത്തിയത്

അമല്‍ നീരദ്, രാജീവ് രവി തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവൃത്തിച്ച ആളാണ് സൗബിന്‍. അങ്ങനെ അന്നയും റസൂലും എന്ന ചിത്ത്രതില്‍ സഹസംവിധായകനായി പ്രവൃത്തിക്കവെയാണ് രാജീവ് രവി സൗബിനെ പിടിച്ച് അഭിനയിപ്പിച്ചത്. പിന്നെ നടനായി മാറുകയായിരുന്നു.

ഹിറ്റായ പിടി മാഷ്

അന്നയും റസൂലിനും ശേഷം കടല്‍ കടന്നൊരു മാത്തുക്കുട്ടി, അഞ്ച് സുന്ദരികള്‍, മസാല റിപ്പബ്ലിക്, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. എന്ന സൗബിന്‍ എന്ന അഭിനേതാവ് ശ്രദ്ധിക്കപ്പെട്ടത് പ്രേമം എന്ന ചിത്രത്തിന് ശേഷമാണ്. ചിത്രത്തിലെ പിടി മാഷ് കൈയ്യടി നേടി.

പ്രേമത്തിന് ശേഷം

പ്രേമത്തിന് ശേഷം സൗബിന്റെ തലവര മാറി. അതുവരെ സൗബിന്‍ എന്ന നടനെ പോലും അറിയാത്ത ആളുകള്‍, സൗബിന്‍ ഉള്ളതുകൊണ്ട് മാത്രം ചില സിനിമകള്‍ കണ്ടു. ചാര്‍ലി. മഹേഷിന്റെ പ്രതികാരം, കലി, ഹാപ്പി വെഡ്ഡിങ്, അനുരാഗ കരിക്കിന്‍ വെള്ളം, സിഐഎ തുടങ്ങിയ ചിത്രങ്ങളിലൊക്കെ സൗബിന്‍ നായകനെക്കാളും കൈയ്യടി നേടി എന്നതാണ് സത്യം.

സംവിധായകനുമായി

സംവിധാന മോഹവുമായി സിനിമയിലെത്തിയ സൗബിന്‍ ആ മേഖലയിലും തന്റെ കഴിവ് തെളിയിച്ചു. 2017 ല്‍ പറവ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തെത്തി. ഇപ്പോള്‍ ഫഹദ് ഫാസിലിനെ നായകനാക്കി അടുത്ത ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് സൗബിന്‍.

English summary
Soubin Shahir about his first experience with Mammootty

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam