»   » സൗബിനെ പരിചയപ്പെടുന്പോള്‍ മമ്മൂട്ടിക്ക് ചോദിക്കാനുണ്ടായിരുന്നത് ഒരേ ഒരു കാര്യം !!

സൗബിനെ പരിചയപ്പെടുന്പോള്‍ മമ്മൂട്ടിക്ക് ചോദിക്കാനുണ്ടായിരുന്നത് ഒരേ ഒരു കാര്യം !!

Posted By: Nihara
Subscribe to Filmibeat Malayalam

നിരവധി സിനിമകളില്‍ വേഷമിട്ടുവെങ്കിലും പ്രേമത്തിലെ പിടി മാഷെയാണ് ആളുകള്‍ എപ്പോഴും ഓര്‍ത്തിരിക്കുന്നത്. സ്വതസിദ്ധമായ അഭിനയ ശൈലിയുമായി സിനിമയില്‍ മുന്നേറുന്ന യുവതാരമാണ് സൗബിന്‍ ഷഹീര്‍. നായകനായി തിളങ്ങാതെ തന്നെ സഹതാരമായി സിനിമയില്‍ തന്റേതായ ഇടം നേടിയെടുക്കാന്‍ സൗബിന് പെട്ടെന്നു തന്നെ കഴിഞ്ഞു. ചന്ദ്രേട്ടന്‍ എവിടെയാ, കലി, ചാര്‍ലി, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് പിന്നില്‍ വലിയൊരു ഘടകമായി സൗബിന്റെ സാന്നിധ്യവുമുണ്ട്.

പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ ബുദ്ധിപരമായി നീങ്ങാന്‍ പ്രത്യേക കഴിവുണ്ട് ഈ താരത്തിന്. ചെയ്ത കഥാപാത്രങ്ങളുടെ ഡയലോഗെല്ലാം സൂപ്പര്‍ ഹിറ്റാണെന്ന് മാത്രമല്ല ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുമുണ്ട്. അഭിനയത്തില്‍ നിന്നും മാറി സംവിധാനത്തിലേക്ക് ചുവടു വെക്കാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഒരുക്കുന്ന പറവയുടെ ജോലി അണിയറയില്‍ ആരംഭിച്ചു കഴിഞ്ഞു.

ദക്ഷിണേന്ത്യയില്‍ ബിജെപി ചുവടുറപ്പിക്കുന്നു; ഒരു പാര്‍ട്ടി മുഴുവന്‍ ബിജെപിയിലേക്ക്, മുസ്ലിം എംപിയും!

ജ്യൂസ് പാട്ടുമായി കൈയ്യടി നേടി

ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ് എന്ന പാട്ടുപാടി കൈയടി വാങ്ങിയ താരമാണ് സൗബിന്‍. വളരെ ചുരുങ്ങിയ കാലം കൊണ്ട് നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച് മലയാളികളുടെ മനസില്‍ സൗബിന്‍ ഇടം കണ്ടെത്തി.

മമ്മൂട്ടിയില്ലാത്ത സിനിമയില്‍ പാട്ടു പാടി കൈയ്യടി നേടി

മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ ഈ പാട്ട് ഉള്‍പ്പെടുത്തിയതിനെക്കുറിച്ചും പിന്നീട് മമ്മൂട്ടിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ഉണ്ടായ അനുഭവത്തെക്കുറിച്ചും സൗബിന്‍ പറയുന്നു.

തിരക്കഥാകൃത്തിന്‍റെ നിര്‍ബന്ധപ്രകാരം ഉള്‍പ്പെടുത്തി

തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ നിര്‍ബന്ധിച്ചിട്ടാണ് ആ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തിയത്. പണ്ട് സ്‌കൂളില്‍ വൈകുന്നേരം ബെല്ലടിക്കുമ്പോള്‍ സന്തോഷം കൊണ്ട് പാടുമായിരുന്നു, ‘ജ്യൂസ് ജ്യൂസ് ജ്യൂസ് കുമ്മട്ടിക്ക ജ്യൂസ്.' സൈക്കിള്‍ ചവിട്ടി വീട് എത്തുന്നതുവരെ പാടും. രാവിലെ പാടുമ്പോള്‍ ആ പാട്ട് സ്പീഡ് കുറച്ചാണ് പാടിയിരുന്നത്. വൈകിട്ട് സ്പീഡ് കൂട്ടിപ്പാടും.

സിനിമ റിലീസാവുന്നതിന് മുന്‍പ് പാട്ട് ഹിറ്റായി

ശ്യാം അത് സിനിമയില്‍ കറക്ട് സ്ഥലത്ത് കൊടുത്തതുകൊണ്ടാണ് ആ പാട്ട് വിജയിച്ചത്. ട്രെയിലറില്‍ ആ പാട്ട് നന്നായി ശ്രദ്ധിച്ചു. ഫിലിം റിലീസ് ആയപ്പോള്‍ പാട്ട് ഹിറ്റായെന്നും സൗബിന്‍ പറഞ്ഞു.

മമ്മൂട്ടിയുടെ വീട്ടില്‍ ചെന്നപ്പോള്‍

മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്തു വലിയ ഹിറ്റായ ശേഷം മമ്മൂട്ടിയുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്താണു കുടിക്കാന്‍ വേണ്ടതെന്നു ചോദിച്ചു. അവന് കുമ്മട്ടിക്കാജ്യൂസ് കൊടുത്തേ എന്നാണ് മമ്മൂക്ക പറഞ്ഞത്. പാട്ട് പാടിക്കുകയും ചെയ്തു.

കുമ്മട്ടിക്കാ ജ്യൂസിന്‍റെ ബ്രാന്‍ഡ് അംബാസഡറായോ

മമ്മൂക്കയ്ക്ക് സന്തോഷമായിരുന്നു. ഞാന്‍ ഇല്ലാത്ത പടത്തില്‍ എന്റെ പേര്പറഞ്ഞ് കൈയ്യടി മേടിച്ചില്ലേ കൊള്ളാം എന്ന് മമ്മൂക്ക പറഞ്ഞു. എനിക്കൊരു പേടിയുണ്ടായിരുന്നു. ഏത് വീട്ടില്‍ പോയാലും കടയില്‍പ്പോയാലും ചോദിക്കും മോനേ കുമ്മട്ടിക്കാ ജ്യൂസ് എടുക്കട്ടെ, ഞാന്‍ അതിന്റെ ബ്രാന്‍ഡ് അംബാസഡറായോ എന്നു സംശയം- സൗബിന്‍ പറയുന്നു.

English summary
Soubin Shahir about Mammootty.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam