»   »  തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ സൗബിന്‍ ഷാഹിര്‍ അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണം?

തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയില്‍ സൗബിന്‍ ഷാഹിര്‍ അഭിനയിക്കാതിരുന്നതിന് പിന്നിലെ കാരണം?

Written By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലും സുരാജും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്‌സാക്ഷിയും. മികച്ച നിരൂപക ശ്രദ്ധ നേടിയ ചിത്രം ബോക്‌സോഫീസില്‍ നിന്നും ഗംഭീരവിജയം നേടിയിരുന്നു. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കള്ളനായാണ് ഫഹദ് ഫാസിലെത്തിയത്. നിമിഷ സജയന്‍, അലന്‍സിയര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അവരവര്‍ക്ക് ലഭിച്ച കഥാപാത്രങ്ങളെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഓരോ താരവും സിനിമ പൂര്‍ത്തിയാക്കിയത്.

പുലര്‍ച്ചെ വരെ ഡാന്‍സ് പ്രാക്ടീസ്, 'സൂപ്പര്‍ ജോഡി'യാവാന്‍ ദമ്പതികള്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടുന്നത്

ചിത്രത്തില്‍ കള്ളന്റെ വേഷം അവതരിപ്പിക്കുന്നതിനായി സംവിധായകന്‍ ആദ്യം സമീപിച്ചിരുന്നത് സൗബിന്‍ ഷാങിറിനെയായിരുന്നു. എന്നാല്‍ സിനിമ ഇറങ്ങിയപ്പോള്‍ ഫഹദ് ഫാസിലായിരുന്നു ആ വേഷത്തില്‍ എത്തിയത്. സുരാജിന്റെ വേഷത്തില്‍ ഫഹദിനെയായിരുന്നു ആദ്യം തീരുമാനിച്ചത്. കള്ളനായി സൗബിനും. എന്നാല്‍ സൗബിന്‍ എത്താത്തതിനെത്തുടര്‍ന്നാണ് ഫഹദിന് കള്ളന്റെ വേഷം നല്‍കിയത്. പിന്നീടാണ് ചിത്രത്തിലേക്ക് സുരാജ് വെഞ്ഞാറമൂട് എത്തിയത്. സുരാജിന്റെയും ഫഹദിന്റെയും കരിയറിലെ മികച്ച സിനിമ കൂടിയായി മാറുകയായിരുന്നു ഈ സിനിമ.

Soubin Shahir

ആദ്യ സംവിധാന സംരംഭമായ പറവയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാലാണ് തനിക്ക് ആ ചിത്രത്തെ ഉപേക്ഷിക്കേണ്ടി വന്നത്. പ്രാവുകളുടെ കഥയുമായി എത്തിയ പറവയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ അതിഥിയായി എത്തിയിരുന്നു. അഭിനേതാവായി തിളങ്ങി നില്‍ക്കുന്നതിനിടയിലാണ് താരം മനസ്സിലെ സംവിധാന മോഹവും സാക്ഷാത്ക്കരിച്ചത്. അഭിനയത്തേക്കാള്‍ കൂടുതല്‍ സംവിധാനത്തോടാണ് തനിക്ക് കൂടുതല്‍ താല്‍പര്യമെന്നും താരം പറയുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വയ്ക്കിടയില്‍ സംസാരിക്കുകയായിരുന്നു താരം.

English summary
Soubin Shahir about Thondimuthalum Driksakshiyum.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X