»   » ആനക്കാരന്‍ രാജേഷായി സൗബിന്‍ സാഹിറിന്റെ മേക്കോവര്‍, കാര്‍ബണ്‍ തകര്‍ക്കും, സംശയിക്കേണ്ട!

ആനക്കാരന്‍ രാജേഷായി സൗബിന്‍ സാഹിറിന്റെ മേക്കോവര്‍, കാര്‍ബണ്‍ തകര്‍ക്കും, സംശയിക്കേണ്ട!

Posted By:
Subscribe to Filmibeat Malayalam

മുന്നറിയിപ്പിന് ശേഷം വേണു സംവിധാനം ചെയ്യുന്ന കാര്‍ബണിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. ജനുവരി 19നാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഫഹദ് ഫാസില്‍, മംമ്ത മോഹന്‍ദാസ്, സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു തുടങ്ങിയവരുടെ ഗംഭീര മേക്കോവറാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇതിന് മുന്‍പ് പുറത്തിറങ്ങിയ ടീസറും ട്രെയിലറും സോഷ്യല്‍ മീഡിയയിലൂടെ വൈറളായിരുന്നു.

മൊട്ടയടിച്ച് പുതിയ രൂപത്തിലെത്തിയപ്പോള്‍ മാളവിക തിരിച്ചറിഞ്ഞില്ലെന്ന് ജയറാം, കാളിദാസന്‍ പറഞ്ഞതോ?

ആനപാപ്പാനായ രാജേഷെന്ന കഥാപാത്രമായാണ് സൗബിന്‍ ഷാഹിര്‍ എത്തുന്നത്. ഇതുവരെ കണ്ട സൗബിന്‍ കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായ കഥാപാത്രവുമായാണ് ഇത്തവണ എത്തുന്നത്. സൗബിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

Soubin Sahir

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമത്തിലെ പിടി മാഷിന്റെ വേഷമാണ് സൗബിന് കോമഡി താരമെന്ന നിലയില്‍ പ്രശസ്തി നല്‍കിയത്. പിന്നീട് ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളുമായാണ് താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. ഏത് തരം കഥാപാത്രത്തെയും അവതരിപ്പിക്കാന്‍ തന്നെക്കൊണ്ട് കഴിയുമെന്ന് ഇതിനോടകം തന്നെ സൗബിന്‍ തെളിയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും താരം മികവ് തെളിയിച്ചിട്ടുണ്ട്. ക്യാമറയ്ക്ക് മുന്നില്‍ നടനായി തുടരുമ്പോഴും സംവിധാന മോഹം അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നു. പറവയിലൂടെയാണ് അത് യാഥാര്‍ത്ഥ്യമായത്. മികച്ച പ്രതികരണമാണ് പറവ നേടിയത്. ഫഹദ് ഫാസിലിനോടൊപ്പമെത്തുന്ന ചിത്രത്തിലെ ആനക്കാരനെ കാണാന്‍ നമുക്കും കാത്തിരിക്കാം.

English summary
Soubin Shahir get up in Carbon
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam