For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സൗബിന്‍ മച്ചാന്‍ വീണ്ടും വിസ്മയിപ്പിക്കുന്നു! അമ്പിളിയുടെ ടീസറുമായി ദുല്‍ഖര്‍ സല്‍മാന്‍

  |

  നടന്‍ സൗബിന്‍ ഷാഹിര്‍ നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അമ്പിളി. ഗപ്പിയ്ക്ക് ശേഷം ഇതേ ടീം ഒരുക്കുന്ന സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. നേരത്തെ പറഞ്ഞിരുന്നത് പോലെ നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് ഫേസ്ബുക്ക് പേജിലൂടെ അമ്പിളിയുടെ ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. അടുത്ത കാലത്ത് താന്‍ കണ്ടതില്‍ ഏറ്റവും സൂപ്പര്‍ ടീസറാണിത്. സൗബി മച്ചാനെ നിങ്ങള്‍ എല്ലാവരുടെയും ഹൃദയത്തിലാണുള്ളത്. ഇപ്പോള്‍ മുതല്‍ ഞങ്ങളും അമ്പിളിയെ സ്‌നേഹിച്ച് തുടങ്ങുകയാണ്. നവീന്‍, ജോണ്‍ പോള്‍, തന്‍വി തുടങ്ങി സിനിമയുടെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു. എന്നും പറഞ്ഞാണ് ദുല്‍ഖര്‍ ടീസര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. പുറത്ത് വന്ന ഉടനെ ടീസര്‍ തരംഗമായിരിക്കുകയാണ്.

  ടൊവിനോ തോമസ് നായകനായിട്ടെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. സൗബിനൊപ്പം നടി നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസീമാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി. നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന്‍ എന്ന കഥാപാത്രത്തെയാണ് നവാഗതനായ നവീന്‍ നസീം അവതരിപ്പിക്കുന്നത്.

  ambili

  നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും നിന്നാണ് സിനിമ ആരംഭിക്കുന്നത്. ഒരുപാട് നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയ ഒരു കുടുംബ ചിത്രമാണ് അമ്പിളി. നവീനൊപ്പം പുതുമുഖം തന്‍വി റാം ആണ് നായിക. ഇവരെ കൂടാതെ ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  E4 എന്റര്‍ടെയ്ന്‍മെന്റ്‌സ്, AVA പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, AV അനൂപ്, CV സാരധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേര്‍സ് സൂരജ് ഫിലിപ്പ്, പ്രേംലാല്‍ ഗഗ എന്നിവരാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്‍. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമുടെ എഡിറ്റര്‍ കിരണ്‍ ദാസ് ആണ് അമ്പിളിയുടെ ചിത്രസംയോജനം. ഗപ്പിയിലെ മനോഹരമായ ഗാനങ്ങള്‍ക്ക് ശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. വിനായക് ശശികുമാര്‍ ആണ് വരികള്‍. ശങ്കര്‍ മഹാദേവന്‍, ആന്റണി ദാസന്‍, ബെന്നി ദയാല്‍, സൂരജ് സന്തോഷ്, മധുവന്തി നാരായണ്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നു.

  ആര്‍ട്ട് ഡയറക്ടര്‍-വിനീഷ് ബംഗ്ലന്‍, കോസ്റ്റിയൂം ഹംസ, മേക്കപ്പ്- ആര്‍ജി വയനാടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീജീത്ത് നായര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ജംഷീര്‍ പുറക്കാട്ടിരി, സഹസംവിധായകര്‍-ബിനു പപ്പു, ജിതു മാധവന്‍, രഞ്ജിത്ത് ഗോപാലന്‍, സന്ദീപ് മധുസൂധനന്‍, സൗണ്ട് ഡിസൈന്‍- നിധിന്‍ ലൂക്കോസ്, സ്റ്റില്‍സ്-റോഷന്‍, ഡിസൈന്‍സ്-അഭിലാഷ് ചാക്കോ, പ്രൊഡക്ഷന്‍ മാനേജര്‍- രാഹുല്‍ രാജാജി, ഹാരിസ് റഹ്മാന്‍, സുരേഷ് നായര്‍, കാര്‍ത്തിക്, പിആര്‍ഒ- എഎസ് ദിനേഷ്, ആതിര ദില്‍ജിത്ത്,

  English summary
  Soubin Shahir Movie Ambili Teaser Launched
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X