»   » സൗബിന്‍ മച്ചാന്‍ 'അമ്പിളി'യെയും കൊണ്ട് വരുന്നു! അഡാറ് സിനിമയായിരിക്കുമെന്ന് പറയാന്‍ കാര്യവുമുണ്ട്!!

സൗബിന്‍ മച്ചാന്‍ 'അമ്പിളി'യെയും കൊണ്ട് വരുന്നു! അഡാറ് സിനിമയായിരിക്കുമെന്ന് പറയാന്‍ കാര്യവുമുണ്ട്!!

Written By:
Subscribe to Filmibeat Malayalam

സഹസംവിധായകനായി സിനിമയിലെത്തിയ സൗബിന്‍ ഷാഹിര്‍ ഇന്ന് മലയാള സിനിമയിലെ പ്രമുഖ താരമാണ്. സഹനടനില്‍ നിന്നും നായകനിലേക്കും സഹസംവിധാനത്തില്‍ നിന്നും സംവിധായകനായും കഴിവ് തെളിയിച്ചാണ് സൗബിന്റെ യാത്ര. സൗബിന്‍ അഭിനയിക്കുന്ന സിനിമകളെല്ലാം ഹിറ്റായി തീരുന്നതോടെ അടുത്ത സിനിമ ഏതായിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

നിർമ്മിക്കപ്പെടുന്ന ചരിത്രത്തിന്റെ നേർസാക്ഷ്യം.. കമ്മാരൻ ഒന്നൊന്നര സംഭവമാണ്.. ശൈലന്റെ റിവ്യൂ!

ദുല്‍ഖര്‍ സല്‍മാനാണ് സൗബിന്റെ പുതിയ സിനിമയെ പരിചയപ്പെടുത്തിയത്. ഇത്തവണ സിനിമയുടെ പേരിലും ഒരു വ്യത്യസ്തതയുണ്ട്. അമ്പിളി എന്നാണ് സിനിമയുടെ പേര്. ടൊവിനോ തോമസിന്റെ ഗപ്പിയുടെ അണിയറ പ്രവര്‍ത്തകരാണ് അമ്പിളി നിര്‍മ്മിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ദുല്‍ഖര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സൗബിന്റെ സിനിമ

പുതിയ സിനിമ അനൗണ്‍സ് ചെയ്ത് സൗബിന്റെ വക ഇത്തവണത്തെ വിഷുക്കണി ഇത്തിരി മധുരമുള്ളതാണ്. ദുല്‍ഖര്‍ സല്‍മാന്‍ പുറത്തുവിട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സൗബിന്റെ അടുത്ത സിനിമയെ കുറിച്ചുള്ള വിവരം പുറത്ത് വന്നത്. അമ്പിളി എന്ന് പേരിട്ടിരിക്കുന്ന സിനിമ ജോണ്‍പോള്‍ ജോര്‍ജാണ് സംവിധാനം ചെയ്യുന്നത്. സിനിമയില്‍ സൗബിന്‍ നായകനാവുമ്പോള്‍ രണ്ട് പുതുമുഖങ്ങളെയും സംവിധായകന്‍ പരിചയപ്പെടുത്തുന്നുണ്ട്. ദുല്‍ഖര്‍, ടൊവിനോ തോമസ് തുടങ്ങി മലയാളത്തിലെ യുവതാരങ്ങളെല്ലാം സൗബിനും അമ്പിളിയ്ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്.

സംവിധായകന്‍ പറയുന്നത്..

തന്റെ പുതിയ സിനിമയെ കുറിച്ച് ജോണ്‍പോള്‍ പറയുന്നതിങ്ങനെയാണ്.. ഗപ്പി പ്രേക്ഷകരിലെത്തിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. ഹൃദയത്തോട് ചേര്‍ത്തു വെക്കാവുന്ന സിനിമകളെക്കുറിച്ച് സംസാരമുണ്ടാകുമ്പോള്‍ അക്കൂട്ടത്തിലേക്ക് ഗപ്പി കടന്നുവരുന്നത് കാണുമ്പോഴുള്ള ആഹ്ലാദം ചെറുതല്ല. രണ്ടാമത്തെ സിനിമയുടെ തയ്യാറെടുപ്പിലായിരുന്നു ഇതുവരെ. ആ സിനിമയെക്കുറിച്ചാണ് പറയാനുള്ളത്. അമ്പിളി എന്നാണ് പേര്. പേരിലുണ്ട് അമ്പിളി കുറച്ചൊക്കെ. സൗബിന്‍ ഷാഹിറാണ് നായകന്‍. നവിന്‍ നസീം എന്ന നായകനെയും തന്‍വി റാം എന്ന നായികയെയും അമ്പിളിക്കൊപ്പം പരിചയപ്പെടുത്തുന്നുണ്ട്. ഉപാധികളില്ലാത്ത സ്‌നേഹത്തിന് മുന്നില്‍ അതിരുകളില്ലാത്ത ലോകം സാധ്യമാകുമെന്ന ആഗ്രഹത്തെയാണ് ഗപ്പിയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ജീവിക്കുന്ന കാലത്തോട് ചേര്‍ന്ന് നിന്നാണ് രണ്ടാമത്തെ സിനിമയും ചെയ്യാന്‍ ശ്രമിക്കുന്നത്. വെറുപ്പിന്റെ രാഷ്ട്രീയം പരക്കുന്ന കാലത്ത് കരുതലും സ്‌നേഹവുമായി തെളിച്ചമേകുന്ന ചില മനുഷ്യരുണ്ട്. അവരെക്കുറിച്ച് പറയാനാണ് അമ്പിളിയിലൂടെ ശ്രമിക്കുന്നത്. എല്ലാവര്‍ക്കും സ്‌നേഹത്തിന്റെയും സമൃദ്ധിയുടെയും വിഷു ആശംസകള്‍...

ദുല്‍ഖറിന്റെ ആശംസ

എന്റെ പ്രിയപ്പെട്ട സൗബിനും ജോണ്‍പോള്‍ ജോര്‍ജിനും ആശംസകള്‍ അറിയിക്കുകയാണ്. ഞങ്ങളുടെ സ്വന്തം നവീന്‍ നസിം, തന്‍വി റാമും അമ്പിളിയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സിനിമയ്ക്ക് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടായിരുന്നു സിനിമയുടെ പോസ്റ്റര്‍ ദുല്‍ഖര്‍ പുറത്ത് വിട്ടത്. ഗപ്പിയുടെ സംവിധായകനായ ജോണ്‍പോള്‍ ജോര്‍ജിന്റെ അമ്പിളി അടുത്ത് തന്നെ തുടങ്ങാന്‍ പോവുകയാണ്. ജോണ്‍പോള്‍ ജോര്‍ജിന്റെ മാജിക്കിന് വേണ്ടി കാത്തിരിക്കുകയാണെന്നുമാണ് ടൊവിനോ പറയുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗപ്പി ടീം

ടൊവിനോ തോമസിനെ നായകനാക്കി ജോണ്‍പോല്‍ ജോര്‍ജ് സംവിധാനം ചെയ്ത ഗപ്പി ടീം ആണ് അമ്പിളിയുടെ പിന്നിലും. ഗപ്പി, എസ്ര, ഗോദ തുടങ്ങി നിരവധി സിനിമകള്‍ സമ്മാനിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ്, ആര്‍ മേത്ത, എവി അനൂപ്, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ചിത്രീകരണം ഇനിയും തുടങ്ങിയിട്ടില്ലെങ്കിലും ഈ വര്‍ഷം അവസാനത്തോട് കൂടി സിനിമ തിയറ്ററുകളിലേക്ക് എത്തും. മറ്റൊരു പ്രധാനപ്പെട്ട കാര്യം നടി നസ്രിയ നസിമിന്റെ സഹേദരന്‍ നവിന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണെന്നുള്ളതാണ്.എന്റെ അനിയന്‍ ഇപ്പോല്‍ വലിയ ചെക്കനായെന്നും നവിന്‍ നസീമിനെ പരിചയപ്പെടുത്തുകയാണ്. ഇനി കാത്തിരിക്കാന്‍ വയ്യെന്നും സൗബിന്‍ ഷാഹിറിനും ആശംസയുമായി നസ്രിയയും രംഗത്തെത്തിയിട്ടുണ്ട്.

സുഡാനിയുടെ വിജയം

ഈ വര്‍ഷം നിരവധി സിനിമകളാണ് സൗബിന്റെ കൈയിലുള്ളത്. സ്ട്രീറ്റ്‌ലൈറ്റ്‌സ്, റോസപ്പൂ, ഇന്നലെ റിലീസിനെത്തിയ മോഹന്‍ലാല്‍, എന്നീ സിനിമകളിലും സൗബിന്‍ അഭിനയിച്ചിരുന്നു. സൗബിന്‍ നായകനായി അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ മാര്‍ച്ച് അവസാനത്തോടെയായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സിനിമ തിയറ്ററുകളില്‍ ഹിറ്റായിരുന്നു. സിനിമയിലെ സൗബിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനി വരാനിരിക്കുന്ന സിനിമയും അതുപോലെ തന്നെയുള്ളതാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ആര്യയുടെ വധു സുസന്ന! ഭര്‍ത്താവ് ആകുന്നതിനൊപ്പം ആര്യ അച്ഛനുമാവുന്നു? ഒടുവില്‍ ആര്യയ്ക്ക് പരിണയം.. ?

English summary
Soubin Shahir next movie announced

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X