»   » സൗബിന്റെ മൊഞ്ചത്തിയെ കണ്ടോ... ഭാവി വധുവിനൊപ്പം നില്‍ക്കുമ്പോള്‍ സൗബിന് എന്താ ഒരു നാണം??

സൗബിന്റെ മൊഞ്ചത്തിയെ കണ്ടോ... ഭാവി വധുവിനൊപ്പം നില്‍ക്കുമ്പോള്‍ സൗബിന് എന്താ ഒരു നാണം??

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിന് ശേഷം സൗബിന്‍ ഷഹീര്‍ മലയാലത്തിലെ ഒഴിച്ചു കൂടാനാവാത്ത ഹാസ്യതാരമായി മാറിക്കഴിഞ്ഞിരുന്നു. പറവ എന്ന ചിത്രം സംവിധാനം ചെയ്തതിലൂടെ ഇനി ഹാസ്യതാരാമായി മാത്രം സൗബിനെ ഒതുക്കി നിര്‍ത്താന്‍ പാടില്ല എന്നായി ആരാധകര്‍.

അഭിനയവും സംവിധാനവും മാത്രം പോരല്ലോ.. ജീവിതവും വേണ്ടേ.. പറവ റിലീസായതിന് ശേഷം സൗബിന്‍ തന്റെ കല്ല്യാണക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഭാവി വധുവിനൊപ്പം നില്‍ക്കുന്ന സൗബിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു.

അത്രത്തോളം കുബുദ്ധി തനിക്കില്ല, അത്രയ്ക്ക് സ്‌ട്രോംഗ് അല്ലെന്നും ജയസൂര്യ!

ഇതാണ് ചിത്രം

ഇതാണ് ആ ചിത്രം. ഭാവി വധുവിനൊപ്പം നില്‍ക്കുമ്പോള്‍ സൗബിന്റെ മുഖത്ത് ചെറുതായൊരു നാണമുണ്ടോ.. ഇന്‍സ്റ്റഗ്രാം പേജിലൂടെ സൗബിന്‍ തന്നെയാണ് ചിത്രം പുറത്ത് വിട്ടത്.

സൗബിന്റെ വധു

ദുബായില്‍ പഠിച്ച് വളര്‍ന്ന കോഴിക്കോട് സ്വദേശിനി ജാമിയയാണ് സൗബിന്റെ ജീവിത പങ്കാളിയാവുന്നത്. നക്ഷത്ര കണ്ണുള്ള ജാമിയയുടെ ചിത്രങ്ങള്‍ അന്നേ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഗോസിപ്പിനൊന്നുമില്ല

സിനിമയില്‍ സജീവമായിട്ട് നാല് വര്‍ഷത്തോളം ആയെങ്കിലും ഇതുവരെ ഗോസിപ്പുകളിലൊന്നും പെടാത്ത നായകനാണ് സൗബിന്‍ എന്ന പ്രത്യകതയുണ്ട്. ജാമിയുമായുള്ള ബന്ധവും ഗോസിപ്പുകള്‍ക്ക് മുന്‍പേ സൗബിന്‍ തന്നെ പുറത്ത് വിട്ടു.

വിവാഹം എപ്പോള്‍

വിവാഹ നിശ്ചയം ഇരു വീട്ടുകാരുടെയും സൗന്നിധ്യത്തില്‍ സ്വകാര്യമായി നടന്ന ചടങ്ങാണ്. വിവാഹ തിയ്യതി തീരുമാനിച്ചിട്ടില്ല. എന്നിരുന്നാലും ഉടന്‍ ഉണ്ടാവും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയിലേക്കുള്ള വരവ്

സംവിധായകനാകാനുള്ള മോഹവുമായിട്ടാണ് സൗബിന്‍ ലൊക്കേഷനിലെത്തിയത്. അമല്‍ നീരദിനും അന്‍വര്‍ റഷീദിനുമൊക്കെ ഒപ്പം സഹസംവിധായകനായി പ്രവൃത്തിയ്ക്കുകയും ചെയ്തു. എന്നാല്‍ സംവിധായകനുമുന്നേ സൗബിനിലെ നടനാണ് ആദ്യം പുറത്ത് വന്നത്.

നടനായ സൗബിന്‍

അന്നയും റസൂലും എന്ന രാജിവ് രവി ചിത്രത്തിലൂടെയാണ് സൗബിന്റെ തുടക്കം. എന്നാല്‍ ശ്രദ്ധിക്കപ്പെട്ടത് പ്രേമത്തിലെ പിടി മാഷിന് ശേഷമാണ്. അതിന് ശേഷം ഒന്നിന് പിറകെ ഒന്നായി സിനിമകള്‍ വന്നുകൊണ്ടിരുന്നു. സ്വാഭാവികാഭിനയമാണ് സൗബിനെ വ്യത്യസ്തനാക്കുന്നത്.

സംവിധായകനുമായി

അങ്ങനെ ഒടുവില്‍ സംവിധായകനാകണം എന്ന ആഗ്രഹവും ഈ വര്‍ഷം സൗബിന്‍ നിറവേറ്റി. പറവ എന്ന ചിത്രത്തിലൂടെ സംവിധായകനായി. ചിത്രം വലിയ വിജയവുമായയി.

English summary
Soubin Shahir photo with his fiancee

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X