»   » ഒരു സിനിമ വിജയമാകുമ്പോള്‍ എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ് സാമുവലും പറഞ്ഞത്: സൗബിന്‍ ഷാഹിര്‍

ഒരു സിനിമ വിജയമാകുമ്പോള്‍ എല്ലാവര്‍ക്കും തോന്നുന്ന കാര്യമാണ് സാമുവലും പറഞ്ഞത്: സൗബിന്‍ ഷാഹിര്‍

Written By:
Subscribe to Filmibeat Malayalam

നടനായും സംവിധായകനായും മലയാള സിനിമയില്‍ തിളങ്ങിയിട്ടുളള നടനാണ് സൗബിന്‍ ഷാഹിര്‍. 2013ല്‍ അന്നയും റസൂലും എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്താണ് സൗബിന്‍ സിനിമയില്‍ അഭിനേതാവായി തുടക്കം കുറിച്ചത്. ഈ ചിത്രത്തിനു മുന്‍പ് നിരവധി സിനിമകളില്‍ അസോസിയേറ്റ് ഡയറക്ടറായി സൗബിന്‍ പ്രവര്‍ത്തിച്ചിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയത് പ്രേമം എന്ന ചിത്രത്തിലെ പിടി അധ്യാപകന്റെ വേഷമാണ് സൗബിന്റെ കരിയറില്‍ വഴിത്തിരിവായത്. നിവിന്‍ പോളി നായകനായ ഈ ചിത്രത്തില്‍ ഹാസ്യ പ്രാധാന്യമുളള കഥാപാത്രമായിട്ടാണ് സൗബിന്‍ അഭിനയിച്ചിരുന്നത്.

Sudani from Nigeria: ''ഹഗ്സ് ആൻഡ് കിസ്സെസ്''!! ജിനു ജോസഫിനു സുഡുമോന്റെ കിടിലൻ മറുപടി....


വിനയ് ഫോര്‍ട്ടിനൊപ്പമുളള ചിത്രത്തിലെ രംഗങ്ങള്‍ തിയ്യേറ്ററില്‍ ചിത്രം കണ്ടവരില്‍ പൊട്ടിച്ചിരിയുണര്‍ത്തിയിരുന്നു. പ്രേമത്തിനു ശേഷം നിരവധി ചിത്രങ്ങളില്‍ ഹാസ്യ താരമായും അഭിനയപ്രാധാന്യമുളള വേഷത്തിലും സൗബിന്‍ അഭിനയിച്ചിരുന്നു. അഭിനയത്തിനു പുറമേ സംവിധാന മോഹവും മനസില്‍ കൊണ്ടു നടന്ന താരമായിരുന്നു സൗബിന്‍. കഴിഞ്ഞ വര്‍ഷമാണ് സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവ പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍,ഷെയ്ന്‍ നിഗം തുടങ്ങിയ താരങ്ങളായിരുന്നു പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ വലിയ ഹിറ്റായി മാറിയ ചിത്രങ്ങളിലൊന്നായിരുന്നു പറവ. സൗബിന്‍ നായകനായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ.


മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍

2015ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഇടുക്കിയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. ചിത്രത്തില്‍ സൗബിനും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ക്രിസ്പിന്‍ എന്നായിരുന്നു ചിത്രത്തില്‍ സൗബിന്റെ പേര്. ആര്‍ട്ടിസ്റ്റ് ബേബിയായി എത്തിയ അലന്‍സിയറുടെ ജോലിക്കാരനായിട്ടായിരുന്നു സൗബിന്‍ അവതരിപ്പിച്ച ക്രിസ്പിന്‍ എത്തിയിരുന്നത്. മികച്ച മലയാള ചിത്രത്തിനുളള ദേശീയ പുരസ്‌കാരം നേടിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ദേശീയ പുരസ്‌കാരത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ചിത്രത്തെ തേടിയെത്തിയിരുന്നു. ഹാസ്യത്തോടൊപ്പം അഭിനയപ്രാധാന്യമുളെളാരു വേഷമായിരുന്നു ചിത്രത്തില്‍ സൗബിന് ലഭിച്ചിരുന്നത്. മഹേഷിന്റെ പ്രതികാരത്തിലെ ക്രിസ്പിന്‍ എന്ന വേഷം സൗബിന്റെ കരിയറില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു.പ്രേമത്തിലെ പിടി സാര്‍

പ്രേമം എന്ന ചിത്രത്തിലെ കഥാപാത്രം സൗബിന്റെ കരിയറില്‍ എറെ വഴിത്തിരിവായി മാറിയിരുന്നു. ചിത്രത്തില്‍ പറയുന്ന ഡയലോഗുകളെല്ലാം തന്നെ പൊട്ടിച്ചിരിയുണര്‍ത്തുന്നതായിരുന്നു എന്നതാണ് പ്രേക്ഷകര്‍ക്ക്‌ സൗബിനെ പെട്ടെന്ന് ഇഷ്ടപ്പെടാനുളള കാരണമായത്. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് ആദ്യമായി ഹാസ്യം കൈകാര്യം ചെയ്തപ്പോള്‍ സൗബിനൊപ്പമുളള രംഗങ്ങള്‍ക്കായിരുന്നു തിയ്യേറ്ററുകളില്‍ കൈയ്യടി ലഭിച്ചിരുന്നത്. പ്രേമത്തിനു ശേഷം സൗബിന്‍ അഭിനയിച്ചത് ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിലായിരുന്നു. ദിലീപ് നായകനായ ഈ ചിത്രം സംവിധാനം ചെയ്തത് സിദ്ധാര്‍ത്ഥ് ഭരതനായിരുന്നു. ഈ ചിത്രത്തിനു ശേഷം നിരവധി ചിത്രങ്ങളില്‍ സൗബിന്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.സംവിധായ അരങ്ങേറ്റം പറവയിലൂടെ

അസോസിയേറ്റ് ഡയറക്ടറായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച സൗബിന്റെ വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്ന സ്വതന്ത്ര സംവിധായകനാവുക എന്നത്. 2017ലാണ് സൗബിന്റെ ഈ ആഗ്രഹം നടന്നത്. ദുല്‍ഖര്‍ സല്‍മാന്‍, ഷെയ്ന്‍നിഗം എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ പറവ എന്ന ചിത്രത്തിലൂടെയായിരുന്നു സൗബിന്‍ സ്വതന്ത്ര സംവിധായകനാവുന്നത്. പ്രമേയപരമായി ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു പറവ. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ ഇച്ചാപ്പി, ഹസീബ് എന്നീ കുട്ടികളിലൂടെ കഥ പറഞ്ഞ ചിത്രമായിരുന്നു പറവ. ചിത്രത്തില്‍ ഇമ്രാന്‍ എന്നൊരു കഥാപാത്രമായിട്ടായിരുന്നു ദുല്‍ഖര്‍ എത്തിയിരുന്നത്. പറവയുടെ വിജയത്തില്‍ ദുല്‍ഖറിന്റെ സാന്നിദ്ധ്യം നിര്‍ണായകമായിരുന്നു. പുതിയ കാഴ്ചാനുഭവം പ്രക്ഷകന് നല്‍കിയ ചിത്രമായിരുന്നു പറവ. ആദ്യ സംവിധാന സംരഭം സൗബിന്‍ മോശമാക്കിയിരുന്നില്ല.അന്‍വര്‍ റഷീദ് എന്റെര്‍ടെയ്ന്‍മെന്റ്‌സായിരുന്നു ഈ ചിത്രം നിര്‍മ്മിച്ചിരുന്നത്.സുഡാനിയിലൂടെ നായക അരങ്ങേറ്റം

സൗബിന്‍ ഷാഹിര്‍ ആദ്യമായി നായക വേഷത്തിലെത്തിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ഈ ചിത്രം മലപ്പുറത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞൊരു ചിത്രമായിരുന്നു. ചിത്രത്തില്‍ മജീദ് എന്ന കഥാപാത്രമായാണ് സൗബിന്‍ എത്തിയിരുന്നത്. തിയ്യേറ്ററുകളില്‍ വന്‍വിജയമായി മുന്നേറുന്ന ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ കഥ പറയുന്ന ചിത്രത്തില്‍ നൈജീരിയന്‍ താരം സാമുവല്‍ അബിയോളയും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. കാല്‍പ്പന്തിന്റെ ആവേശം ചോരാതെ സിനിമയില്‍ ഒന്നടങ്കം നിലിനിര്‍ത്തിയെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തില്‍ സൗബിന്റെയും സാമുവലിന്റെയും പ്രകനമാണ് എല്ലാവരും ഒന്നടങ്കം ഗംഭീരമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നത്. കെ.എല്‍ പത്ത് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ മുഹ്‌സിന്‍ പെരാരിയാണ് ചിത്രത്തിന്റെ കഥയെഴുതിയിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും ഗാനങ്ങള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.വിവാദങ്ങള്‍ക്ക് സൗബിന്റെ മറുപടി

സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് തനിക്ക് നല്‍കിയ പ്രതിഫലം കുറവാണെന്ന് പറഞ്ഞ് ചിത്രത്തിലെ സുഡാനിയായ സാമുവല്‍ രംഗത്തെത്തിയിരുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവല്‍ പ്രതികരിച്ചിരുന്നത്. ഇതിന് മറുപടി നല്‍കി ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സമൂഹമാധ്യമങ്ങളില്‍ നിരവധി പേരും രംഗത്തെത്തിയിരുന്നു. എന്നാല്‍ സൗബിന്‍ നേരത്തെ സാമുവലിന്റെ വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. ഇപ്പോള്‍ മനോരമ ന്യുസിലെ നേരെ ചൊവ്വെ എന്ന പരിപാടിയില്‍ സുഡാനി വിഷയത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് സൗബിന്‍. സിനിമ വിജയമായപ്പോള്‍ എല്ലാവര്‍ക്കും തോന്നുന്നതാണ് സാമുവലിനും തോന്നിയത്. അത് തെറ്റായി കാണേണ്ട. താന്‍ ഈ സിനിമയ്ക്കു വേണ്ടി ഒരു പ്രതിഫലവും ചോദിച്ചിട്ടില്ലെന്നും സാമുവലിനേക്കാള്‍ കുറവാകും എനിക്ക് പോലും നല്‍കുന്ന പ്രതിഫലമെന്നും സൗബിന്‍ പറയുന്നു. ഈ നിര്‍മ്മാതാക്കളെയെല്ലാം എനിക്ക് ചെറുപ്പം തൊട്ടെയറിയാം സാധാരണ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പ്രതിഫലം നല്‍കുന്നവരാണ് ഇവരും അന്‍വര്‍ റഷീദുമെല്ലാം. സൗബിന്‍ പറഞ്ഞു.

സഹോദരിയ്‌ക്കൊപ്പമുളള കത്രീന കൈഫിന്റെ പുതിയ ഫോട്ടോ ഷൂട്ട് വൈറല്‍: വീഡിയോ കാണാം


മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗിലേക്ക് എത്തിയ സന്തോഷം പങ്കുവെച്ച് റായി ലക്ഷ്മി, ചിത്രങ്ങള്‍ വൈറല്‍!

English summary
soubin shahir's statement about sudani controversarys

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X