Don't Miss!
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
സുഡാനിക്കാര് മാസല്ല കൊലമാസാണ്! സൗബിനടക്കം തങ്ങള്‍ക്ക് കിട്ടിയ പുരസ്കാര തുക ഹരീഷിന് കൊടുക്കും!
കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം സൗബിന് ഷാഹിറിന് ലഭിച്ചത് സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയായിരുന്നു. സൗബിനടക്കം അഞ്ചോളം പുരസ്കാരങ്ങളായിരുന്നു സുഡാനി ഫ്രം നൈജീരിയ വാങ്ങിക്കൂട്ടിയത്. നവാഗതനായ സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ.
ചില പുരസകാരങ്ങള്‍ക്ക് ഭംഗിയേറുന്ന പലതലങ്ങളിലൂടെയായിരിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സുഡാനിക്കാര്. തങ്ങള്‍ അഭിമാനപൂര്‍വ്വം ഏറ്റുവാങ്ങിയ അഞ്ച് പുരസ്കാര തുകയും ഒരാള്‍ക്ക് സഹായമായി നല്‍കിയെന്ന കാര്യമാണ് സംവിധായകന് ആഷിക് അബു പറഞ്ഞിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തൃശൂര്‍ നടന്ന ഒരു വാഹനാപകടത്തില്‍ രണ്ട് കാലും നഷ്ടപ്പെട്ട ഹരീഷ് എന്ന യുവാവിനാണ് സഹായവുമായി സൗബിനും മറ്റ് താരങ്ങളും രംഗത്ത് എത്തിയിരിക്കുന്നത്.

ആഷിക് അബുവിന്റെ പോസറ്റ്
സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സൗബിന് അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷിനു നല്കാന് തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിച്ചു.സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് സൗബിന് അടക്കമുള്ള അഞ്ചുപേര്‍ക്ക് ലഭിച്ച അവാര്‍ഡ്തുക ഹരീഷിനു നല്കാന് തീരുമാനിച്ചതായി നിര്‍മ്മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും അറിയിച്ചു. എന്നുമാണ് ഫേസ്ബുക്കിലൂടെ ആഷിക് അബു പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഹരീഷിന്റെ ജീവിതകഥ പുറത്ത് കൊണ്ടുവന്ന ഫോട്ടോഗ്രാഫര്‍ കെ ആര് സുനിലിന്റെ ഫേസ്ബുക്ക് പോസ്റ്റും താരം ഷെയര്‍ ചെയ്തിരുന്നു.

ഹരീഷിന്റെ കഥയിങ്ങനെ..
വലിയൊരു ഫുഡ്ബോള്‍ കളിക്കാരനാകണമെന്നാഗ്രഹിച്ച എട്ടാംക്ലാസുകാരന്, ലോറി ഡൈവറായ അവന്റെയച്ഛന് യാത്ര കഴിഞ്ഞ് തമിഴ്നാട്ടിലെ വീട്ടിലേക്കെത്തുമ്പോഴെല്ലാം കേരളത്തെക്കുറിച്ച് പറയുമായിരുന്നു. അങ്ങനെ അവന്റെയുള്ളിലും കേരളം കാണണമെന്ന ആഗ്രഹമുണ്ടായി. ഒരു വെക്കേഷന് നാളിലെ കേരളയാത്രയില്‍ മകനേയും ഒപ്പംചേര്‍ത്തു. സ്കൂള്‍ ഫുഡ്ബോള്‍ ടീമില്‍ ചേരുന്നതിനുള്ള പരിശീലനത്തിനാവശ്യമായ ബോള്‍, ബൂട്ട്, ജഴ്സി തുടങ്ങിയവ കേരളത്തില്‍നിന്നു വാങ്ങണമെന്ന ആഗ്രഹവുമുണ്ടായിരുന്നു. എന്നാല്‍ തമിഴ്നാട്ടില്‍നിന്നുള്ള അവരുടെ യാത്രക്കിട പാലക്കാടിനടുത്തുള്ള കുതിരാനില്‍വെച്ച് ലോറിമറിഞ്ഞു. പിതാവ് രക്ഷപ്പെട്ടെങ്കിലും മകന്റെ രണ്ടുകാലുകളും നഷ്ടമായി. തുടര്‍ന്ന് തൃശൂരിലെ ആശുപത്രിയില്‍. അവനെ കാണാനായി സ്കൂള്‍ കുട്ടികള്‍ മുതല്‍ ജനപ്രതിനിധികള്‍ വരെ ആശുപത്രിയിലെത്തി. ഈ നാട്ടുകാരവനെ സ്നേഹിക്കുന്നതിന്റെ വാര്‍ത്തകള്‍ അന്നത്തെ പത്രങ്ങളില്‍ നിറഞ്ഞു. അങ്ങനെ കടന്നുപോയ മൂന്നുമാസങ്ങള്‍ക്കു ശേഷം അവന് തിരികെപോയി.

അവനെ തേടിയുള്ള യാത്ര
വര്‍ഷങ്ങളേറേയായി. അവനിപ്പോള്‍ എവിടെയായിരിക്കുമെന്നുള്ള ചിന്തയില്‍ നിന്നാണ് അന്വേഷണമാരംഭിച്ചത്. തൃശൂരിലെ ആശുപത്രിയിലും ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും പത്രമാഫീസുകളിലും െ്രെഡവര്‍മാരോടും പലവട്ടം തിരക്കി. നിര്‍ഭാഗ്യവശാല്‍ എല്ലാവരും അവന്റെ പേരും സ്ഥലവും അഡ്മിറ്റു ചെയ്ത തിയ്യതിയും മറന്നു പോയിരുന്നു! അങ്ങനെ നാളുകളേറേ നീണ്ടു. അവസാനം ഇന്റര്‍നെറ്റിലെ തിരച്ചിലുകള്‍ക്കൊടുവില്‍ മധുരയിലെ അവന് പഠിച്ച സ്കൂളിനെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. അവരില്‍ നിന്ന് ഹരീഷ് എന്നാണ് അവന്റെ പേരെന്നും മറ്റുമറിഞ്ഞത്.

ഒരിക്കല്‍ കേരളത്തിലേക്ക് വരണം
അടുത്ത ദിവസം തന്നെ മധുരയിലെ തികച്ചും സാധാരണക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലുള്ള അവന്റെ വീട്ടിലേക്കെത്തി. ഒട്ടും തന്നെ സന്തോഷകരമല്ലായിരുന്നു അവിടത്തെ അവസ്ഥകള്‍. അമ്മ മറ്റൊരു ജീവിതം തേടിപ്പോയിരുന്നു. വല്ലപ്പോഴും മാത്രംവരുന്ന പിതാവ്. ചെറിയച്ഛന്റെ തണലില്‍ താമസം. എങ്കിലും പഠനം തുടരുന്നു. കാലുകള്‍ വെക്കണമെന്ന് ആഗ്രഹമുണ്ടവന്. എന്നിട്ട് ഒരിക്കല്‍ക്കൂടി കേരളത്തിലേക്ക് വരണമെന്നും പ്രിയപ്പെട്ട കാല്‍പ്പന്തുകളിക്കാരനായ ഐഎം.വിജയനെ കാണണമെന്നും!

പ്രതീക്ഷകള്‍ തെറ്റിച്ച പ്രളയം
ഹരീഷിനെക്കുറിച്ച് വാരാന്തപ്പതിപ്പിലെഴുതിയ ലേഖനവും തുടര്‍ന്നുവന്ന In His Pursuit എന്ന ഡോക്യൂമെന്ററിയും ഈ സംഭവങ്ങള്‍ ആളുകളിലേക്കെത്താന്‍ കാരണമായി. ആധുനികരീതിയില്‍ അവനുചേര്‍ന്ന കൃത്രിമക്കാലുകള്‍ക്കു വേണ്ടി വരുന്ന പതിനെട്ടുലക്ഷം രൂപയോളം പലരും തരാമെന്നേറ്റു. എന്നാല്‍ അപ്രതീക്ഷിതമായെത്തിയ പ്രളയം പ്രതീക്ഷകളെയെല്ലാം തെറ്റിച്ചു. എങ്കിലും തിരുവനന്തപുരത്തു നിന്നുള്ള ഒരു സ്ത്രീ അവരുടെ മകളുടെ കല്യാണ ചിലവുകളില്‍നിന്നും മൂന്ന് ലക്ഷം രൂപ അവന് അയച്ചു കൊടുത്തു!
ഒടുവില്‍ ഹരീഷ് വന്നു..
പത്തേമാരിയിലെ തൊഴിലാളികളെക്കുറിച്ചുള്ള എന്റെ ചിത്രപ്രദര്‍ശനം മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ നടക്കുന്നുണ്ട്. അതറിഞ്ഞ് മധുരയില്‍നിന്ന് അവന്റെ വിളി വന്നു; പ്രദര്‍ശനം ഇവിടെവന്നു കാണണമെന്ന്! അതിന് ഞാന്‍ എതിരുപറഞ്ഞു. ഇത്ര ദൂരമെത്തിപ്പെടാനും ഗ്യാലറിയുടെ ഒന്നാം നിലയിലേക്ക് കയറാനുമുള്ള ബുദ്ധിമുട്ടായിരുന്നു അങ്ങനെ പറയിച്ചത്. പക്ഷേ, സുഹൃത്തിനൊപ്പം ഒരുപാടുദൂരം സഞ്ചരിച്ച് ഇന്നലെ അവനെത്തി. ഹരീഷ് വന്നെന്നറിഞ്ഞപ്പോള്‍, പലപ്പോഴും അവനെക്കുറിച്ച് തിരക്കാറുള്ള സിനിമാപ്രവര്‍ത്തകരും സുഹൃത്തുക്കളുമായ ആഷിക് അബു, ഷൈജു ഖാലിദ്, കെഎം.കമല്‍ തുടങ്ങിയവരും എത്തിച്ചേര്‍ന്നു.
-
'മൂന്ന് കോടിയുടെ ആഭരണങ്ങളും മുപ്പത് കിലോ ഭാരമുള്ള സാരിയും'; ശകുന്തളയ്ക്ക് വേണ്ടി സാമന്ത അനുഭവിച്ച കഷ്ടപ്പാടുകൾ
-
അഞ്ഞൂറാനാവാൻ ആ നടൻ ആഗ്രഹിച്ചു, കൊടുത്തിരുന്നെങ്കിൽ ചിത്രം ഫ്ലോപ്പ് ആയേനെ! അത് പറഞ്ഞാൽ മനസിലാവില്ല; സിദ്ദിഖ്
-
നിങ്ങളുടെ പ്രണയം ഞാനോർക്കുന്നു; പിതാവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ചോദിച്ച് മകൻ അർബാസ്