ഗോലിയാത്തിലെ സൗമ്യ ഹൊറര്‍ ചിത്രത്തില്‍

2004ല്‍ സ്‌കോട്‌ലാന്റില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കുന്നത്. കുറച്ച് കോളെജ് വിദ്യാര്‍ത്ഥിസംഘം നടത്തിയ ഹൈക്കിങ്ങിനിടെ നടക്കുന്ന സംഭവവികാസങ്ങളാണ് വണിലൂടെ ചുരള്‍ നിവരുന്നത്. ഹൊറര്‍ ചിത്രങ്ങളുടെ ചിത്രത്തില്‍പ്പെടുത്താവുന്ന ഒന്നായിരിക്കുമിത്. ഇതുവരെ മലയാളചലച്ചിത്രലോകം കാണാത്ത തരത്തിലുള്ള ഒരു അവതരണശൈലിയാണ് ചിത്രത്തിന്റെ ഏറ്റവും വലിയപ്രത്യേകത- പാര്‍ത്ഥന്‍ പറയുന്നു.
ജഗദീഷിന്റെ തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയും വണില്‍ കാണാം, ഇത്തരമൊരു വേഷത്തില്‍ ജഗദീഷ് ഇതുവരെ വെള്ളിത്തിരയിലെത്തിയിട്ടില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സൗമ്യ, ജഗദീഷ് എന്നിവര്‍ക്കൊപ്പം ദേവിക നമ്പ്യാര്‍, റോസിന്‍, വിഷ്ണു നന്ദന്‍, വിനോദ് മേനോന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഏപ്രില്‍ മാസത്തില്‍ തിരുവനന്തപുരത്താണ് ചിത്രീകരണം തുടങ്ങുന്നത്.


Click it and Unblock the Notifications











