»   » നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

Posted By: Akhila KS
Subscribe to Filmibeat Malayalam
നടൻ കൊല്ലം അജിത് അന്തരിച്ചു | filmibeat Malayalam

വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. രാവിലെ സ്വദേശത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം ഇന്നു തന്നെ സംസ്‌കരിക്കും.

വില്ലന്‍ വേഷങ്ങളിലൂടെയാണ് അജിത്ത് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് ചെറുതും വലുതുമായി 500 ഓളം വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അഭിനയിച്ചു. ഒട്ടേറെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും അഭിനയിച്ചിട്ടുണ്ട്.

Kollam Ajith

1993ല്‍ പത്മരാജന്റെ പറന്ന് പറന്ന് എന്ന ചിത്രമാണ് അജിത്തിന്റെ ആദ്യ ചിത്രം. സംവിധാനം പഠിക്കാനായി സെറ്റിലെത്തിയ അജിത്തിന് സിനിമയില്‍ ഒരു വേഷം നല്‍കുകയായിരുന്നു പത്മരാജന്‍. പിന്നീട് തെന്ന്യന്ത്യയിലും ഉത്തരേന്ത്യന്‍ സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ച അജിത്ത് രണ്ടു സിനിമകള്‍ സംവിധാനം ചെയ്തു.

അഗ്നിപ്രവേശം എന്ന ചിത്രത്തിലൂടെ നായകനായും അഭിനയിച്ചിട്ടുണ്ട്. 2012ല്‍ പുറത്തിറങ്ങിയ അര്‍ദ്ധരാത്രി എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്.

റെയില്‍വേ സ്റ്റേഷന്‍ മാസ്റ്ററായിരുന്ന കോട്ടയം സ്വദേശി പത്മനാഭന്റെയും സരസ്വതിയുടെയും മകനാണ് അജിത്ത്. കൊല്ലത്തായിരുന്നു പത്മനാഭന് ജോലി. കൊല്ലത്ത് ജനിച്ച് വളര്‍ന്നതുകൊണ്ട് അജിത്ത് കൊല്ലം അജിത്ത് എന്ന പേരില്‍ അറിയാന്‍ തുടങ്ങി. പ്രമീളയാണ് ഭാര്യ. ഗായത്രി, ശ്രീഹരി എന്നിവരാണ് മക്കള്‍.

English summary
South Indian Actor Kollam Ajith Passed Away

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X