twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകില്‍ നിന്നും കുട്ടുമാമന്‍ പിന്‍മാറിയതിന് കാരണം? മറിമായവും വിട്ടെന്നും എസ് പി ശ്രീകുമാര്‍

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളാണ് ഉപ്പും മുളകും മറിമായവും. ഈ പരമ്പരകളില്‍ അണിനിരക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ഇവരുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെച്ച് ഇവരെത്താറുമുണ്ട്. ഉപ്പും മുളക് എന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം പരിചിതനാണ് കുട്ടുമാമനും. നീലുവിന്റെ ഇളയ സഹോദരനാണ് കുട്ടു. ഇടയ്ക്ക് ബാലുവിനും നീലുവിനും അരികിലേക്ക് എത്താറുണ്ട് കുട്ടു.

    തുടക്കകാലത്ത് മിക്ക എപ്പിസോഡുകളിലും കുട്ടു ഉണ്ടാവാറുണ്ടായിരുന്നു. എസ് പി ശ്രീകുമാറായിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. കുട്ടുവിന്റെ ചിരിയും സംസാരവുമെല്ലാം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചിരുന്നു. പരമ്പര വിജയക്കുതിപ്പ് തുടരുന്നതിനിടയിലായിരുന്നു കുട്ടു അപ്രത്യക്ഷനായത്. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. മറിമായത്തിലെ ലോലിതനെ അവതരിപ്പിച്ചതും ശ്രീകുമാറായിരുന്നു. മറിമയത്തില്‍ നിന്നും താന്‍ പിന്‍വാങ്ങിയെന്നും അദ്ദേഹം പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം നിര്‍ണ്ണായകമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.

    ലോലിതനും മണ്ഡോദരിയും

    ലോലിതനും മണ്ഡോദരിയും

    മറിമായത്തില്‍ ലോലിതനായെത്തിയിരുന്നത് എസ് പി ശ്രീകുമാറായിരുന്നു. അദ്ദേഹത്തിന്റെ ചിരിയായിരുന്നു പ്രധാന സവിശേഷത. കോമഡിയാണ് ചെയ്യുന്നതെന്ന ഭാവമൊന്നുമില്ലാതെ സ്വഭാവികമായ അഭിനയമാണ് അദ്ദേഹം പുറത്തെടുക്കാറുള്ളത്. മണ്ഡോദരിയായി സ്‌നേഹയും എത്തിയിരുന്നു. ഇവരുടെ കെമിസ്ട്രിക്ക് ഗംഭീര കൈയ്യടിയായിരുന്നു ലഭിച്ചത്. ലോലിതനെ കണ്ടാല്‍ ചിരിയെന്ന സ്ഥിതിവിശേഷമായിരുന്നു. കുടുംബം പോലെയാണ് തങ്ങള്‍ കഴിയുന്നതെന്ന്് ഇവരെല്ലാം പറഞ്ഞിരുന്നു.

    ഉപ്പും മുളകിലെ കുട്ടുമാമന്‍

    ഉപ്പും മുളകിലെ കുട്ടുമാമന്‍

    ബാലുവിനോട് കട്ടയ്ക്ക് നില്‍ക്കുന്ന കുട്ടുമാമനായാണ് ഉപ്പും മുളകില്‍ ശ്രീകുമാര്‍ എത്തിയത്. മുടിയനും ലച്ചുവും കേശുവും ശിവയുമൊക്കെ മിക്ക കാര്യങ്ങള്‍ക്കും ആശ്രയിച്ചിരുന്നത് കുട്ടുമാമനെയായിരുന്നു. കുട്ടുമാമനെ വിവാഹം കഴിപ്പിക്കാനായും കുട്ടികള്‍ ശ്രമിച്ചിരുന്നു. ബാലുവിന്റെ അമ്മാവന്റെ മകളായ രമയുമായി സൗഹൃദത്തിലായിരുന്നു കുട്ടു. രമയെ കളിയാക്കിയും കുട്ടു എത്താറുണ്ടായിരുന്നു. ബാലുവിന്റെ സുഹൃത്തായ ഭാസിയെ വിരട്ടാനും കുട്ടു എത്താറുണ്ടായിരുന്നു. പരമ്പര ഗംഭീരമായി മുന്നേറുന്നതിനിടയിലായിരുന്നു കുട്ടുവിനെ കാണാതായതും.

    പരമ്പരകളില്‍ നിന്നും പിന്‍മാറി

    പരമ്പരകളില്‍ നിന്നും പിന്‍മാറി

    ഉപ്പും മുളകില്‍ നിന്നും മറിമായത്തില്‍ നിന്നും താന്‍ നാളുകള്‍ക്ക് മുന്‍പേ പിന്‍വാങ്ങിയതാണെന്ന് ശ്രീകുമാര്‍ പറയുന്നു. സിനിമാതിരക്കുകളുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താരമെന്നായിരുന്നു ആരാധകര്‍ നല്‍കിയത്. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് തുറന്നുപറഞ്ഞിട്ടുള്ളത്. താരത്തിന്റെ കരിയര്‍ തന്നെ മാറ്റി മറിച്ച പരിപാടികളായിരുന്നു മറിമായവും ഉപ്പും മുളകും. നാടകവേദിയില്‍ നിന്നുമാണ് ഈ താരം മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും എത്തിയത്.

    സിനിമയിലും സജീവം

    സിനിമയിലും സജീവം

    മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോഴും ഗംഭീര സ്വീകരണമായിരുന്നു ശ്രീകുമാറിന് ലഭിച്ചത്. പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള വില്ലനായാണ് അദ്ദേഹം എത്തിയത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസില്‍ വില്ലനായെത്തിയത് ശ്രീകുമാറായിരുന്നു. ഇതിന് പിന്നാലെയായി നിരവധി അവസരങ്ങളാണ് ഈ താരത്തെ തേടിയെത്തിയത്. പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍.

    സ്‌നേഹയ്‌ക്കൊപ്പം

    സ്‌നേഹയ്‌ക്കൊപ്പം

    അഭിനേത്രിയായ സ്‌നേഹ ശ്രീകുമാറിനെയായിരുന്നു എസ് പി ശ്രീകുമാര്‍ ജീവിതസഖിയാക്കിയത്. അടുത്തിടെയായിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ശേഷവും സ്‌നേഹ അഭിനയരംഗത്ത് സജീവമാണ്. പാട്ടും നൃത്തവുമായി ഇരുവരും ഇടയ്ക്ക് എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്താറുണ്ട്. ഗംഭീര പിന്തുണയാണ് ആരാധകര്‍ ഇവര്‍ക്ക് നല്‍കുന്നത്.

    English summary
    SP Sreekumar reveals about why he quits Uppum Mulakum And Marimayam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X