»   » വില്ലത്തരം വിട്ട് സ്ഫടികം ജോര്‍ജ്ജ് ദൈവവഴിയില്‍

വില്ലത്തരം വിട്ട് സ്ഫടികം ജോര്‍ജ്ജ് ദൈവവഴിയില്‍

Posted By:
Subscribe to Filmibeat Malayalam
Spadikam George
സ്ഫടികം ജോര്‍ജ്ജ് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ആളുകളുടെ നെറ്റി ചുളിയും. പല സിനിമകളിലും ദുഷ്ടതയുടെ പര്യായമായി വന്ന വില്ലന്‍ കഥാപാത്രങ്ങളുടെ മുഖം മാത്രമാണ് ആളുകളുടെ മനസില്‍ സ്ഫടികം ജോര്‍ജ്ജിനുള്ളത്. ക്രൂരനായ പൊലീസുകാരനായും ബിസിനസുരനായുമെല്ലാം സ്ഫിടകം ജോര്‍ജ്ജ് ഓരോ ചിത്രങ്ങളിലും ജീവിയ്ക്കുകയായിരുന്നു. ഈ പേര് കേള്‍ക്കുമ്പോള്‍ത്തന്നെ പ്രേക്ഷകരുടെ മനസില്‍ ഉരുണ്ടുകൂടുന്ന ഇഷ്ടക്കേട് തന്നെയാണ് സ്ഫടികം ജോര്‍ജ്ജ് എന്ന വില്ലന്‍ നടന്റെ വിജയവും.

അനേകം വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ ജോര്‍ജ്ജിനിപ്പോള്‍ വില്ലത്തരം മടുത്തു. ഇനി കൊടുംവില്ലനായി അഭിനയിക്കാന്‍ താനില്ലെന്നാണ് ജോര്‍ജ്ജ് പറയുന്നത്. ഇപ്പോള്‍ താന്‍ ദൈവവഴിയിലാണെന്നും അതുകൊണ്ടുതന്നെ കൊടുംവില്ലത്തരം വെള്ളിത്തിരയിലാണെങ്കിലും കാണിയ്ക്കാന്‍ കഴിയില്ലെന്നുമാണ് ജോര്‍ജ്ജിന്റെ പക്ഷം. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോര്‍ജ്ജ് തന്റെ പുതിയ ജീവിതരീതികളെക്കുറിച്ച് പറയുന്നത്.

അഭിനയകം കഴിഞ്ഞാല്‍ ജോര്‍ജ്ജിന്റെ പ്രധാന പരിരപാടി ബൈബിള്‍ വായനയും സുവിശേഷ പ്രസംഗവും ആണ്. അതുകൊണ്ടുതന്നെ വില്ലത്തരം ഇതുമായി ഒത്തുപോകില്ലെന്നും അദ്ദേഹം പറയുന്നു. നെഗറ്റീവ് കഥാപാത്രങ്ങളെ കഴിവതും ഒഴിവാക്കുകയാണ് താരമിപ്പോള്‍. വില്ലന്‍ വേഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാല്‍ ജീവിതം വഴിമുട്ടുമെന്നുള്ളതുകൊണ്ടുമാത്രമാണ് ചെറിയ വില്ലന്‍ കഥാപാത്രങ്ങളെ സ്വീകരിക്കുന്നതെന്നും ജോര്‍ജ്ജ് പറയുന്നു. ഇനിയപ്പോള്‍ കടുകട്ടി വില്ലന്‍ വേഷങ്ങളേ കിട്ടുന്നുള്ളുവെന്ന് വന്നാല്‍ പട്ടിണികിടക്കാനും താന്‍ തയ്യാറാണെന്ന് ജോര്‍ജ്ജ് പറയുന്നു.

സുവിശേഷപ്രവര്‍ത്തനത്തില്‍ തനിയ്ക്ക് വലിയ സന്തോഷം കണ്ടെത്താന്‍ കഴിയുന്നുണ്ടെന്നും ഇരുപത് വര്‍ഷം മുമ്പാണ് മതത്തെയും ദൈവത്തെയും കുറിച്ച് പഠിയ്ക്കാന്‍ തുടങ്ങിയതെന്നും പൂര്‍ണമായും സുവിശേഷ പ്രവര്‍ത്തനത്തിന്റെ വഴിയിലെത്തിയത് അടുത്തകാലത്താണെന്നും ജോര്‍ജ്ജ് പറയുന്നു. ഇതിനകം ഒട്ടേറെ സ്ഥലങ്ങളില്‍ സുവിശേഷ പ്രസംഗം നടത്തിയിട്ടുള്ള ജോര്‍ജ്ജ് അഭിനയത്തിന്റെ ഇടവേളകളിലാണ് ഇതിന് സമയം കണ്ടെത്തുന്നത്.

സുവിശേഷ പ്രവര്‍ത്തനം തന്നില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയതായി ജോര്‍ജ് അഭിമുഖത്തില്‍ പറയുന്നു. ദിവസവും അതിരാവിലെ എഴുന്നേല്‍ക്കും. വചനങ്ങള്‍ പഠിക്കും. ലൊക്കേഷനില്‍ ഒഴിവുസമയം കിട്ടുമ്പോള്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കും. ദൈവവഴിയില്‍ എത്തിയതില്‍പ്പിന്നെ മദ്യപാനവും പുകവലിയും പൂര്‍ണമായും നിര്‍ത്തിയാതായും ജോര്‍ജ് പറയുന്നു.

English summary
Viallain actor Spadikam George said that he would not accept cruel villain roles anymore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam